ദമാം :നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7 ,8 തിയതികളില്‍ സാഹിത്യ ക്യാമ്പ് നടത്തും.കവിതാ കഥാ രചനയുടെ ചരിത്രവും ലാവണ്യ നിയമങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ക്യാമ്പ് ദമ്മാമില്‍ വെച്ചാണ് നടക്കുക പ്രശസ്ത കവി കുരീപുഴ ശ്രീകുമാറാണ് അദ്ധ്യാപകന്‍ .വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാര്‍ ക്യാമ്പിനു നേതൃത്വം നല്‍കും നവോദയ സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ ശ്രീ രഘുനാഥ് ഷൊര്‍ണൂര്‍ ആണ് ക്യാമ്പ് ഡയറക്ടര്‍ .നവോദയ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് ..കവിയരങ്ങ് ,സിനിമ ഡോകുമെന്ററി പ്രദര്‍ശനങ്ങള്‍ , ചിത്രപ്രദര്‍ശനം തുടങ്ങിയ അനുബന്ധപ്രവര്‍ത്തനങ്ങള്‍ മുഖ്യആകര്‍ഷണീയമാകും.കിഴക്കന്‍ മേഖലയിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ പരിപാടികളില്‍ പങ്കാളികളാകും.
സെപ്റ്റംബര്‍ 30 വരെയാണ് ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം .നവോദയയുടെ യൂണിറ്റു ഏരിയ കമ്മിറ്റികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട് .ക്യാമ്പ് വിവരങ്ങള്‍ക്കും രാജിസ്ട്രെഷനും രഘുനാഥ് ഷൊര്‍ണൂര്‍ -0507913369,സേതു മാധവന്‍ (ദമാം ) 0508930246 ,രാജന്‍ ദല്ല (ദമാം നോര്‍ത്ത് ) 0568180583 , മനോജ് (ഖത്തീഫ് ) 0555209104, സുധാകരന്‍ (കോബാര്‍ ) 0559755249,സനല്‍ (ജുബൈല്‍ ) 0502127310,പരമേശ്വരന്‍ (റഹീമ)0567092613 ,ഷാജഹാന്‍ (അബ് കേക്ക് ) 0508864230,രാമചന്ദ്രന്‍ ഗുരുവായൂര്‍ (അല്‍ ഹസ )0502034314
No comments:
Post a Comment