Showing posts with label ഷിജു ശശിധരന്‍. Show all posts
Showing posts with label ഷിജു ശശിധരന്‍. Show all posts

Wednesday, January 25, 2012

അഴീക്കോട് മാഷിനു ആദരാഞ്ജലികള്‍ ...

സുകുമാര്‍ അഴീക്കോട് ..
നൂറ് തലക്കെട്ടുകള്‍ ...
നൂറ് വര്‍ത്തമാനങ്ങള്‍ ......

ലിങ്ക് സന്ദര്‍ശിക്കുക



മാഷിനു അക്ഷരത്തിന്റെ ആദരാഞ്ജലികള്‍ ....

Thursday, December 15, 2011

പ്രവാസം

രഘുനാഥ് ഷോര്‍ണൂര്‍ ഡിസംബര്‍ പതിനഞ്ചിന് സമീക്ഷയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഈ കുറിപ്പിനാധാരം .പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ലേഖകന്‍ പരാമര്‍ശിച്ചിട്ടുള്ളത് .പ്രവാസികളുടെ പുനരധിവാസ തൊഴില്‍ പ്രശ്നങ്ങളില്‍ കോണ്‍സുലേറ്റിന്‍റെ ഇടപെടല്‍ വളരെ അത്യാവശ്യമായിരിക്കുന്ന സാഹചര്യങ്ങളാണ് ഇന്ന് നിലവിലുള്ളത് .ഉദാഹരണമായി വിസ ഉറൂബ് ആക്കപ്പെട്ടവരുടെ പ്രശങ്ങള്‍ തന്നെ..ഇവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും നിലവില്ലുള്ള എംബസ്സി സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.അതിന്‍റെയൊക്കെ ഫലമായി ഇവര്‍ ചെന്ന് പെടുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ കൈകളിലാണ്.വന്‍ തുകകള്‍ കൊടുത്തിട്ടും പലര്‍ക്കും നിയമപരമായി ലഭിക്കേണ്ടുന്ന ഗുണങ്ങള്‍ പോലും ലഭിക്കുന്നില്ല.തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങുന്നവരും എന്താണ് ചെയ്യേണ്ടത്‌ എന്ന അറിവില്ലാത്തതു കാരണം ഇത്തരം ചതിക്കുഴികളില്‍ പെടുന്നുണ്ട്.
                                                                                 ലേഖകന്‍ എടുത്തു പറയുന്ന പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക്.വിസ പ്രശ്നങ്ങളിലും സ്വദേശിവല്‍ക്കരണം മൂലമുള്ള നിയമക്കുരുക്കുകളിലും കുടുങ്ങി പൊടുന്നനെ കൂട്ടമായി നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്ന പ്രവാസികള്‍ , അവരുടെ കുടുംബങ്ങള്‍, ഇവര്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം.ഓരോ പൌരനും പ്രവാസിയാകാന്‍ ആലോചിക്കുന്നിടം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശേഖരിക്കുന്ന തുകകളുടെ വളരെ ചെറിയ ഒരംശം മതി പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതികളെ വിജയകരമായി നടപ്പിലാക്കാന്‍.രാജ്യത്തിന്‌ തന്നെ മാതൃകയായി ഇടതു സര്‍ക്കാര്‍ തുടങ്ങിയ നോര്‍ക്ക വകുപ്പും ഒപ്പം പ്രവാസി ക്ഷേമനിധി സംവിധാനങ്ങളും വികലവും ഇടുങ്ങിയതുമായ രാഷ്ട്രീയ ചിന്തകള്‍ മൂലം നശിപ്പിക്കപ്പെടാന്‍ പാടില്ല..രാജ്യമാകമാനം വിപുലപ്പെടുത്തി നടപ്പിലാക്കേണ്ട അത്തരം രീതികളെ തച്ചു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം അതിനെ കൂടുതല്‍ സമഗ്രമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്‌..അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരേണ്ടതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ഇവിടുത്തെ സംഘടനകളാണ്..
                                                                                 ആടുജീവിതവും ഗദ്ദാമ യുമൊക്കെ കേവലം ഭാവനാ സൃഷ്ടികള്‍ മാത്രമായി അനുഭവപ്പെടുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നു പോലും മാനസികമായി ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വരുന്ന പ്രവാസികളെ ,താങ്ങി നിര്‍ത്തുന്നതില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ പ്രവാസി സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകളെ ഭംഗി വാക്കുകള്‍ പറഞ്ഞു വിലയിടാനാകില്ല..നാടു  വിട്ടു ഇവിടെയെത്തുന്ന പ്രവാസിക്ക് ഒരേ മതമാണ്‌ ,ഒരേ ചിന്തയാണ് ഒരേ വികാരമാണ് ..അവന്‍റെ യിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവയാകരുത്‌ സംഘടനകള്‍. രൂപപ്പെടാന്‍ നിമിത്തമായ ആശയങ്ങള്‍ ,കഷ്ടപ്പെടുന്നവനെ സഹായിക്കുന്നതിലും ഒരുമിച്ചു പൊരുതി നേടിയെടുക്കേണ്ട വിഷയങ്ങളിലും വിലങ്ങു തടിയാകരുത്‌ .അങ്ങനെ സംഭവിക്കുമ്പോളാണ് കച്ചവടമനസ്സുമായി പണത്തിനും പ്രശസ്തിക്കും വേണ്ടി സങ്കുചിത താല്പര്യക്കാര്‍ ഓരോ സംഘടനകളുടെ മറവിലും അല്ലാതെയും ഈ മരുഭൂമിയിലും പ്രവാസികള്‍ക്കു ദുരന്തങ്ങള്‍ സമ്മാനിക്കുന്നത്..
                                                                                     ഇതിനൊക്കെ പുറമെയാണ് എംബസ്സി സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം .എയര്‍ ഇന്ത്യ നടത്തുന്ന ക്രൂരമായ താമാശകള്‍.
                                                        മനുഷ്യക്കച്ചവടവും മറ്റു കച്ചവടങ്ങളും നടത്തി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ദ്രോഹിച്ചു സമ്പന്നന്‍ മാരായ കുറച്ചു പേര്‍ നക്ഷത്ര ഹോട്ടലുകളില്‍ ഒത്തു ചേര്‍ന്ന് വര്‍ത്തമാനം പറയുമ്പോള്‍ അവര്‍ക്കൊപ്പമല്ല പ്രവാസികാര്യ മന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവാസി ദിവസം ആഘോഷിക്കേണ്ടത് ..കാരണം ബി പി എല്‍ കാര്‍ഡുകാരനും താഴെ ദരിദ്രനായി മാറുന്ന പ്രവാസിയുടെ സ്വദേശത്തേക്കുള്ള തിരിച്ചുപോക്കിന്‍റെ ജാതകത്തിനു ,കുടുംബത്തിന്‍റെ കൂട്ടത്തോടെയുള്ള ആത്മഹത്യ എന്ന പതിവു അന്ത്യം ഇന്നും തുടരുകയാണ്..
                                                                                                                                                         സന്തോഷ്‌ തയ്യില്‍. അല്‍ -കോബാര്‍ , സൗദി അറേബ്യ

Wednesday, March 16, 2011

പൈങ്കിളി രാഷ്ട്രീയം


സഖാവ് വി എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നോ ഇല്ലയോ എന്നതത്രേ ഇന്നത്തെ കേരളരാഷ്ട്രീയത്തിലെ പ്രധാന ചോദ്യം .എന്തായാലും ഉത്തരങ്ങള്‍ പലവേഷത്തില്‍  പറന്നു നടക്കുന്നുണ്ട് ..മാതൃഭൂമി യുടെ തലക്കെട്ട്‌ വാര്‍ത്തയുടെ പോസ്റര്‍ കണ്ടു .."തടി പിടിച്ചത് ആന ..നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികള്‍ ".എന്തായാലും സി പി എം ന്‍റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല ..അങ്ങനെ ഒരു പ്രസ്താവന ആരും പറഞ്ഞതായും അറിവില്ല ..പിന്നേ ഈ ചര്‍ച്ചകളില്‍ ഒക്കെ കണ്ടത് വെച്ച് അങ്ങനെ ഒന്നു ആര്‍ക്കും വേണ്ട എന്നതുപോലെയാണ് .മാതൃഭൂമി യും മനോരമയും പിന്നേ ഏഷ്യാനെറ്റും ഒക്കെ ഇനി ഈ വാര്‍ത്തയുടെ ചൂട് ഇതേ അവസ്ഥയില്‍ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് തന്നെ കരുതണം.
       ചിന്തിക്കുമ്പോള്‍ വിചിത്രമെങ്കിലും ഇപ്പോഴത്തെ രീതി വച്ച് അത്ര വിചിത്രമായി തോന്നാത്ത തരത്തില്‍ പല വ്യാഖ്യാനങ്ങളും അതിലുപരി പല പ്രവചനങ്ങളും ഒക്കെ പല ചര്‍ച്ചയിലും കണ്ടു .അപ്പൂപ്പന് യാത്ര പറയുന്ന സുഹൃത്ത്‌ ..യു ഡി എഫിന് ഈസി വാക്കോവര്‍ പറയുന്ന സുഹൃത്ത്‌ .അഞ്ചു വര്‍ഷത്തെ പരാജയമാണ് ഇതെന്ന് കല്‍പ്പിക്കുന്ന സുഹൃത്ത്‌ .ശക്തമായി ഇടതുപക്ഷത്തെ പിന്താങ്ങിയവര്‍  വി എസ് ഇല്ലാത്തതു കൊണ്ടു  ഞാന്‍ എല്‍ ഡി എഫിന് വോട്ടു ചെയ്യില്ല എന്നു പ്രഖ്യാപിക്കുന്നു  ..ആകെ രസമാണ് .ചോദ്യം ചോദിക്കുന്നവര്‍ക്കും ചോദ്യങ്ങള്‍ക്കും വലിയ ക്ഷാമമൊന്നും ഇതുവരെയില്ല ..പക്ഷെ ഇവരോടൊക്കെ മറുപടി പറയാന്‍ ഏന്റെ ചില ഇടതുപക്ഷ സുഹൃത്തുക്കള്‍ ശ്രമിച്ചു വശാകുന്നത് കണ്ടു വിഷമംതോന്നുന്നു . എന്തായാലും ഇതൊക്കെ അങ്ങനെ നടക്കും ..സ്വന്തമായി സംരക്ഷിക്കാനോ വിശ്വസിക്കാനോ പ്രത്യേകിച്ച് ഒന്നുമില്ലാത്തവര്‍ അങ്ങനെ ഉള്ളവരെ കടിച്ചു കീറും .വായില്‍   തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ ഓരോന്ന് ചോദിക്കും .പക്ഷെ ചില വിശ്വാസങ്ങളും ചില ചിന്തകളും ഒക്കെയുള്ളവന് അതു സംരക്ഷിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നതു സ്വാഭാവികം .അപ്പോള്‍ അതിനെ ചൂഷണം ചെയ്തു അന്നന്നത്തെ ആനന്ദത്തിനു വകയുണ്ടാക്കുന്നവന്റെ ചിന്താഗതി എനിക്കു സഹതാമുണ്ടാക്കുമെങ്കിലും യാതൊരു ഉളുപ്പും ഈ പറയുന്ന വര്‍ഗത്തിന് ഉണ്ടാകുമെന്ന്  കരുതുന്നില്ല..
                                അപ്പോള്‍ വി എസ് ആകും  ഇത്തവണയും താരം ..പല മഹത്തുക്കളും കോളമെഴുതി ജീവിക്കുന്നവരും ഒക്കെ വി എസ് ആണ് താരം എന്നു പറഞ്ഞു പത്രങ്ങളായ പത്രങ്ങള്‍ ഒക്കെ നിറച്ചു കഴിഞ്ഞു .എന്തായാലും എനിക്കു കൌതുകം യു ഡി എഫിനെ കുറിച്ചാണ്  ..ഈ ഒരു വാര്‍ത്തയും വര്‍ത്തമാനങ്ങളും ഒക്കെ കൊണ്ടു ഉപയോഗം അവര്‍ക്കാണല്ലോ .എങ്ങനെയും ഒരു നൂറ്റി നാല്‍പ്പതു പേരെ അങ്ങ് നിര്‍ത്തിയാല്‍ മതി . ബാക്കി ഞങ്ങള്‍ ഏറ്റു എന്ന മട്ടിലാണ്‌ ഇന്ന് വി എസ് സ്നേഹികളുടെ രാഷ്ട്രീയം .ഏന്റെ തന്നെ ഒരു സുഹൃത്തിന്റെ പോസ്റ്റില്‍ സാധാരണക്കാരന്റെ രോദനമെന്നൊക്കെ   എഴുതിക്കണ്ടു . സാധാരണക്കാരെയൊക്കെ ഇങ്ങനെ വിലപിപ്പിക്കാന്‍  കഴിയുന്നു എന്നത് എത്ര കൃത്യമായ പ്ളാനിംഗ് ആയിരിക്കണം .അങ്ങനെ ഒന്നു രൂപപെടുത്തിയെടുക്കാന്‍ മനോരമയും മാതൃഭൂമിയും ഒക്കെ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വിളവെടുക്കുന്നു എന്നു കരുതാം.അതിന്റെ സന്തോഷങ്ങള്‍ നാളെ പുലരുമ്പോള്‍ വര്‍ണ്ണചിത്രങ്ങളില്‍ മുന്നില്‍ കാണും .അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടി മാധ്യമങ്ങളും എന്തൊക്കെ ചെയ്താലും അതു മതിയാകാതെ വരും എന്നു തോന്നുന്നു ..കാരണം ഒരു പൈങ്കിളി സീരിയല്‍ കാണുന്നപോലെ എല്ലാ മസാലകളും ചേര്‍ത്തു വിളമ്പാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നത് തന്നെ .
                               പക്ഷെ പാര്‍ട്ടിയുടെ ഈ തീരുമാനം അത് ഈ കേട്ടത് ശരിയാണെങ്കില്‍  എന്നെ സന്തോഷപ്പെടുതുന്നു. അങ്ങനെ ഒരു തീരുമാനം ഉണ്ടായാല്‍ അതായിരിക്കും ഏറ്റവും വിപ്ലവകരമായ തീരുമാനം.ഒരാള്‍ ഒരു താരം അല്ല ഒരു ഇടതു പക്ഷ പാര്‍ട്ടിക്ക് വേണ്ടത് .ഒരു നയമാണ് .അതിലൂടെയുള്ള നടപ്പിലാക്കാനുള്ള ആര്ജ്ജവമാണ് .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പി ബി എടുത്ത ഒരു തീരുമാനം മാറ്റിയത് പോലുള്ള അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ .
                                 ഇത്തരം പൈങ്കിളി ക്കഥകള്‍ ആണ് അഞ്ചു വര്‍ഷം തന്നെ ഭരിക്കുന്നവനെ തെരെഞ്ഞെടുക്കുന്നവന്റെ മാനദണ്ഡം എന്നു വെക്കുന്നവരോട് വീണ്ടും സഹതാപം മാത്രം ..ഓരോ മുന്നണിയുടെ നയങ്ങള്‍ .ഇന്ന് മത്സരിക്കുന്ന രണ്ടു പ്രമുഖ മുന്നണികളുടെയും സര്‍ക്കാരുകള്‍ ഒന്നു കേന്ദ്രത്തിലും ഒന്നു കേരളത്തിലും നിലവിലുണ്ട് .അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താം , എന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ചെയ്തു എന്നൊക്കെ യുള്ള കണക്കുകള്‍ പരിശോധിക്കാം .പ്രകടന പത്രികകള്‍ പരിശോധിക്കാം , മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ വ്യക്തിജീവിതവും അവരുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവും ഒക്കെ പരിഗണിക്കാം ..ഇങ്ങനെ ചേര്‍ത്തു വായിക്കേണ്ട അനവധി കാരണങ്ങള്‍ വെച്ച് ഒരു വോട്ടു ചെയ്യുന്നതിന് മുന്‍പ് അല്‍പ്പമൊന്നു ഗൃഹപാഠം ചെയ്താല്‍ ചെയ്ത വോട്ടിനെങ്കിലും ഒരു മതിപ്പ് തോന്നും .അങ്ങനെ ഒന്നു ഉണ്ടാകുന്നതു വരെ  ഓരോന്നിനും   അത് മനോരമ പറഞ്ഞതാ ..അത് മാതൃഭൂമി പറഞ്ഞതാ എന്നൊക്കെ ന്യായീകരണം പറയുന്നത് കേട്ടു കൊണ്ടേയിരിക്കണം  .അതിനു കഴിയുന്ന ഒരു ജനത രൂപപ്പെട്ടു വരട്ടെ എന്നു ആശിക്കാം .ഇതൊക്കെ കൊണ്ടു തന്നെ ആ വാചകം വീണ്ടും കയ്യടി നേടുന്നു .."ഒരു ജനത അവര്‍ അര്‍ഹിക്കുന്ന ഭരണ കര്‍ത്താക്കളെയാണ്   അവര്‍ക്ക് ലഭിക്കുന്നത് ".

Friday, February 25, 2011

കായിക മത്സരങ്ങള്‍ -നവോദയ ദമാം













ദമ്മാം നവോദയ കോബാര്‍ ഏരിയ സംഘടിപ്പിച്ച കായിക മല്‍സരങ്ങളില്‍ നിന്ന് ..

Thursday, September 23, 2010

നവോദയ സാഹിത്യ ക്യാമ്പ്‌ ഒക്ടോബര്‍ 7 ,8 തീയതികളില്‍ - മാഗസിന്‍ - by akshaaram

നവോദയ സാഹിത്യ ക്യാമ്പ്‌ ഒക്ടോബര്‍ 7 ,8 തീയതികളില്‍ - മാഗസിന്‍ - അക്ഷരം


ദമാം :നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7 ,8 തിയതികളില്‍ സാഹിത്യ ക്യാമ്പ്‌ നടത്തും.കവിതാ കഥാ രചനയുടെ ചരിത്രവും ലാവണ്യ നിയമങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ക്യാമ്പ്‌ ദമ്മാമില്‍ വെച്ചാണ് നടക്കുക പ്രശസ്ത കവി കുരീപുഴ ശ്രീകുമാറാണ് അദ്ധ്യാപകന്‍ .വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാര്‍ ക്യാമ്പിനു നേതൃത്വം നല്‍കും നവോദയ സാംസ്കാരിക കമ്മിറ്റി കണ്‍വീനര്‍ ശ്രീ രഘുനാഥ് ഷൊര്‍ണൂര്‍ ആണ് ക്യാമ്പ്‌ ഡയറക്ടര്‍ .നവോദയ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് ..കവിയരങ്ങ് ,സിനിമ ഡോകുമെന്ററി പ്രദര്‍ശനങ്ങള്‍ , ചിത്രപ്രദര്‍ശനം തുടങ്ങിയ അനുബന്ധപ്രവര്‍ത്തനങ്ങള്‍ മുഖ്യആകര്‍ഷണീയമാകും.കിഴക്കന്‍ മേഖലയിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ പരിപാടികളില്‍ പങ്കാളികളാകും.
സെപ്റ്റംബര്‍ 30 വരെയാണ് ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം .നവോദയയുടെ യൂണിറ്റു ഏരിയ കമ്മിറ്റികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട് .ക്യാമ്പ്‌ വിവരങ്ങള്‍ക്കും രാജിസ്ട്രെഷനും രഘുനാഥ് ഷൊര്‍ണൂര്‍ -0507913369,സേതു മാധവന്‍ (ദമാം ) 0508930246 ,രാജന്‍ ദല്ല (ദമാം നോര്‍ത്ത് ) 0568180583 , മനോജ്‌ (ഖത്തീഫ് ) 0555209104, സുധാകരന്‍ (കോബാര്‍ ) 0559755249,സനല്‍ (ജുബൈല്‍ ) 0502127310,പരമേശ്വരന്‍ (റഹീമ)0567092613 ,ഷാജഹാന്‍ (അബ് കേക്ക് ) 0508864230,രാമചന്ദ്രന്‍ ഗുരുവായൂര്‍ (അല്‍ ഹസ )0502034314

Wednesday, September 15, 2010

ഹൃദയത്തില്‍ വേദനയും നിരാശയും നിറയുന്നത്

ഹൃദയത്തില്‍ വേദനയും നിരാശയും നിറയുന്നത് 
അപ്പോഴെല്ലാം  ഞാന്‍ എന്റെ കൈകളുടെ 
ബലക്ഷയത്തെക്കുറിച്ച് ബോധാവാനാകുന്നു.
നിന്നോട് ചേര്‍ന്ന് നില്‍ക്കാനാകാത്തതില്‍
രോഷാകുലനാകുന്നു

രക്തം തിളച്ചു മറിയുമ്പോള്‍ പിന്നെയും 
ഞാന്‍ വേദാന്തിയാകുന്നു
ആഘോഷിക്കാന്‍ പഠിപ്പിച്ച ഓഷോയെ 
ഞാന്‍ വീണ്ടും നെഞ്ചിലേക്കെത്തിക്കുന്നു
നിന്റെ ഓര്‍മകളറുക്കാന്‍ ഒരിക്കല്‍ 
കൂട്ടുവന്ന വാക്കുകളില്‍ പിന്നെയും 
നിന്റെ മുഖം നിറയുന്നു 

നഗ്നമായ സത്യങ്ങള്‍ എന്നെ 
വീണ്ടും പല്ലിളിച്ചു കാട്ടുന്നു 
ഇവിടെ നിന്നും ഉയര്‍ന്നു പൊങ്ങേണ്ട-
തെന്റെ മാത്രം  ആവശ്യമെന്ന് തോന്നിപ്പിക്കുന്നു 
അങ്ങനെ ഞാന്‍ സമാധാനിക്കുന്നു 
ഞാനാണ് നിന്നെ കൂടുതല്‍ പ്രണയിച്ചതെന്ന്‍
അതിലൂടെ ഞാന്‍ പിന്നെയും ധൈര്യം നേടുന്നു 
അങ്ങനെ എന്റെ കണ്ണുനീരിനെ കൂടുതല്‍ 
നേരം തടഞ്ഞുവെക്കാന്‍ ഞാന്‍ ജയിക്കുന്നു 

പിന്നെയും യാത്രകള്‍ നിന്നെ മുന്നിലെത്തിക്കുന്നു 
വീണ്ടും വഴികള്‍ക്ക് പുതുമയില്ലാതാകുന്നു 
അങ്ങനെ നീയെന്റെ ദുഖവും 
കാല്പനികതയുടെ കാതലുമാകുന്നു 
എന്റെ മനസ്സിലെ വികലമായ കവിത പോലെ 
അംഗഭംഗം വന്ന രാഗങ്ങളാകുന്നു

al-hasa trip..sept 13.by shiju sasidharan

ചെറുകഥ നോവല്‍ ക്യാമ്പ്‌ .ബഹ്‌റൈന്‍ കേരളീയ സമാജം .കേരള സാഹിത്യ അക്കാദമി -by shiju sasidharan

Wednesday, September 8, 2010

ബ്ലോഗ്‌ സാഹിത്യം-ചര്‍ച്ചയുടെ വഴിയിലൂടെ .. By shiju sasidharan



ആദ്യമായാണ് നേരിട്ടുള്ള ഒരു ചര്‍ച്ചയില്‍ ഔപചാരികമായി ഇടപെട്ട് സംസാരിക്കാന്‍ തയ്യാറെടുക്കുന്നത് ..ബ്ലോഗ്‌ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ എന്ന വിഷയത്തില്‍  ഒരു ആമുഖം അല്ലെങ്കില്‍ അത്തരം ഒരു ചര്‍ച്ചയുടെ വിഷയം അവതരിപ്പിക്കുക എന്ന കര്‍ത്തവ്യം ശ്രീ രഘുനാഥ് ഷൊര്‍ണൂര്‍ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ബ്ലോഗ്ഗിങ്ങിന്‍റെ വിവരങ്ങള്‍ പങ്കുവെക്കുക എന്ന ചിന്തയാണ് എനിക്കുണ്ടായത്.എന്നാല്‍ അതിന്‍റെ ചരിത്ര പശ്ചാത്തലവും രാഷ്ട്രീയവും കൂടി പ്രതിപാദിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനു എനിക്കുള്ള പാകതയില്‍ സംശയമുണ്ടായിരുന്നു.
                           ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് മോഡറേറ്റര്‍ ശ്രീ ജൊസഫ് സാജു പറഞ്ഞ കാര്യങ്ങള്‍ എന്‍റെ വിഷയത്തിന്‍റെ ഗതിയെ ഒന്ന് ചെറുതായി മാറ്റി.പ്രവാസി സമൂഹത്തില്‍ കമ്പ്യൂട്ടര്‍പരിജ്ഞാനവും ബ്ലോഗിങ് ഇടപെടലും നടത്തുന്നവരുടെ അനുപാതം,അതില്‍ പതിനാറായിരത്തിലധികം അംഗങ്ങളുള്ള നവോദയയുടെ പ്രാതിനിധ്യം കേവലം രണ്ടു ശതമാനമാണ് എന്ന വസ്തുത.ഈ അടുത്ത ദിവസങ്ങളിലായി ബ്ലോഗിങ്ങിലേക്ക് കടന്ന ശ്രീ ആസാദ്‌ തിരൂര്‍ ,രഘുനാഥ് ഷൊര്‍ണൂര്‍ ,അക്ഷരം എന്ന ഇന്‍റര്‍നെറ്റ് മാധ്യമം തുടങ്ങിയവയെകുറിച്ച് ഒക്കെ മോഡറേറ്റര്‍ ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിച്ചു..
                    തുടര്‍ന്ന് എനിക്ക് സംസാരിക്കാന്‍ ലഭിച്ച അവസരം ഞാന്‍ ബ്ലോഗിങ് ,സോഷ്യല്‍ വെബ്സൈറ്റ് ,മൈക്രോബ്ലോഗിംഗ് തുടങ്ങിയവയുടെ വര്‍ത്തമാനകാല ചരിത്രം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്.ബ്ലോഗിങ്ങ് നല്ലതോ ചീത്തയോ എന്ന ഒരു ചര്‍ച്ച ഞാന്‍ പ്രതീക്ഷിച്ചു എങ്കിലും ഞാനൊരു ബ്ലോഗ്ഗര്‍ അല്ലെങ്കില്‍ ഇത്തരം ഇടപെടലുകള്‍ വളരെ അത്യാവശ്യമാണ് എന്ന അഭിപ്രായക്കാരന്‍ ആയതിനാല്‍ ബ്ലോഗിങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍പില്‍ അതിന്‍റെ വഴികള്‍ പരിചയപ്പെടുത്തുക എന്ന ചുമതല വിഷയാവതരണത്തിലൂടെ ഞാന്‍ ഏറ്റെടുത്തു.
                         കഴിഞ്ഞ ജൂലായ്‌ മാസത്തിലെ നവോദയ സര്‍ഗസദസ്സ് ചര്‍ച്ച ചെയ്ത പ്രവാസഎഴുത്തുകാരനായ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍റെ ആപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ ചര്‍ച്ചയില്‍ അതിനു പശ്ചാത്തലമായി വന്ന കമ്പ്യൂട്ടര്‍ ,സൈബര്‍ സാങ്കേതങ്ങളിലെ അപകടങ്ങള്‍ ,അത് മനുഷ്യജീവിതങ്ങളില്‍ വരുത്തുന്ന മാനാസിക പിരിമുറുക്കങ്ങളും വ്യഥകളും ദുരന്തങ്ങളും ,തുടര്‍ന്ന് കഥാചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം തന്നെ സൈബര്‍ സങ്കേതങ്ങളിലെ അപകടങ്ങളില്‍ വളരെ ആശങ്കാകുലരായി കാണപ്പെട്ടു ..അതിനിടയിലും ചിലര്‍ ഇത്തരം അപകടങ്ങളില്‍ ബോധാവാന്‍മാരാകുന്നതിനൊപ്പം അതിലും അനവധി മടങ്ങ്‌ ഗുണങ്ങള്‍,അല്ലെങ്കില്‍ ക്രിയാത്മകമായ ആശയസംവേദനത്തിനു സഹായിക്കുന്ന ഇടങ്ങളെ മനസ്സിലാക്കി ഉപയോഗിക്കെണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും പറഞ്ഞു..അന്നും ഇന്നും എനിക്കു തോന്നുന്ന കാര്യം ഇത്തരം ഇടങ്ങളെ പേടിയോടെ സമീപിക്കാനുള്ള പ്രധാനകാരണം ഇതിലുള്ള സങ്കേതികമായ ബുദ്ധിമുട്ടുകളും അജ്ഞതയുമാണ് .
                           പ്രവാസജീവിതം സമ്മാനിക്കുന്ന പിരിമുറുക്കങ്ങള്‍,ഏകാന്തതകള്‍,ഇവയൊക്കെ പലരെയും എഴുത്തിന്‍റെ വഴികളില്‍ എത്തിക്കാറുണ്ട്.പലപ്പോഴും മാനസികമായ അസ്വസ്ഥതകളെയും അസംതൃപ്തികളെയും അകറ്റി നിര്‍ത്താന്‍ കടലാസുകള്‍ക്കും പേനക്കും അതില്‍ നിറയ്ക്കുന്ന അക്ഷരങ്ങള്‍ക്കും വിവരണാതീതമായ സ്ഥാനമാനുള്ളത് .ഇത്തരം സാഹിത്യസൃഷ്ടികള്‍ക്ക് ശക്തമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും പിന്‍ബലം ഉണ്ടായിരിക്കും .ഭൂരിപക്ഷം പേരും ഇതൊക്കെ ഒരു ഡയറിയുടെ പേജുകളിലോ പെട്ടികളിലോ ഒക്കെ അടക്കി വെയ്ക്കാറാണ് പതിവ്.കുറച്ചു പേര്‍ ഇത്തരം സൃഷ്ടികള്‍ വെളിച്ചം കാണണം എന്ന് ആഗ്രഹിക്കുന്നവരും.സൗദി അറേബ്യയിലെ അല്ലെങ്കില്‍ ജി സി സി യിലെ സംവിധാനങ്ങളില്‍ ഇവിടെ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളില്‍ അല്ലെങ്കില്‍ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം സൃഷ്ടികള്‍ക്കും എത്രമാത്രം പ്രാധാന്യം ലഭിക്കുന്നു എന്നത് ഈ മോഹങ്ങള്‍ക്ക് വിലങ്ങു തടിയാണ്.പിന്നെ ഇത്തരം സൃഷ്ടികളുടെ ഗുണനിലവാരങ്ങളെക്കുറിച്ച് സ്വയമുള്ള ആശങ്കള്‍ ,പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നടക്കുന്ന ഗുണനിലവാരപരിശോധനകള്‍ ,ഇവയൊക്കെ ഉള്ള സാധ്യതകളെ കൂടി ഇല്ലാതാക്കുന്നു.
                     എന്‍റെ പരിചയ ലോകത്തില്‍ ഇത്തരം ആഗ്രഹങ്ങളുമായി ജീവിക്കുകയും ,ഒപ്പം ഇങ്ങനെ സ്വന്തം വാക്കുകള്‍ പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവര്‍ക്കും ഒരു സഹായം.ജീവിതത്തിലെ ചില അസ്വസ്ഥമായ ദിവസങ്ങളില്‍ എന്‍റെയും ആശ്വാസവും ആത്മവിശ്വാസവും ആയി മാറിയ അക്ഷരങ്ങളുടെ ലോകത്ത് നിന്നും ബ്ലോഗിങ്ങ് ലോകത്ത് നിന്നും ഞാന്‍ സ്വായത്തമാക്കിയ അറിവുകള്‍ അത് പങ്കുവേക്കേണ്ടതു എന്‍റെ കടമയാണ് എന്ന ചിന്തയാണ് 'അക്ഷരം ' എന്ന വെബ്‌ പേജിലേക്ക് എത്തിയത്.നന്നായി വായിക്കുകയും വിഷയങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുകയും എന്നാല്‍ എഴുത്തിന്‍റെയും വെബ്‌ ലോകത്തിന്‍റെയും ഇടങ്ങളില്‍ അധികം ഇടപെടാതിരുന്ന കുറച്ചു പേരെയെങ്കിലും ഈ ഒന്നരമാസത്തില്‍ എഴുത്തിനെ വളരെ ഗൗരവമായി ചിന്തിപ്പിക്കാന്‍ കഴിഞ്ഞു.ബ്ലോഗിങ് ,ഫേസ്‌ബുക്ക്‌ ,ട്വിറ്റര്‍ ,തുടങ്ങിയ സങ്കേതങ്ങളെ കുറിച്ചും ഇതിലൊക്കെ നടക്കുന്ന ഇടപെടലുകളെ സാമൂഹിക പ്രചോദികമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു ചര്‍ച്ചക്ക് വേദി കൈമാറുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത്തിലും അധികം മികച്ച അഭിപ്രായങ്ങള്‍ അവിടെ സൃഷ്ടിക്കപ്പെട്ടു.
                   ശ്രീ സി വി ജോസ്‌ സംസാരിച്ചു തുടങ്ങിയത് ബ്ലോഗിങ്ങിന്‍റെ ചരിത്രത്തിലൂടെയാണ്,തൊണ്ണൂറുകളില്‍ ഗള്‍ഫ്‌ യുദ്ധത്തിന്‍റെ കാലഘട്ടങ്ങളില്‍ അമേരിക്കയുടെ ഔദ്യോഗിക വിശദീകരണങ്ങളിലും CNN തുടങ്ങിയ  മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിലുമപ്പുറം യാഥാര്‍ത്യങ്ങളെ അറിയാന്‍ സഹായിച്ചതു ചിലബ്ലോഗുകളാണ് എന്ന് പറഞ്ഞ അദ്ദേഹം ക്ലിന്‍റന്‍ മോണിക്ക ലെവിന്‍സ്കി വിഷയത്തില്‍ ബ്ലോഗുകള്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പറഞ്ഞു..ഇവിടെയൊക്കെ മാധ്യമങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥമായ വിവരങ്ങള്‍ ബ്ലോഗുകള്‍ എത്തിക്കുന്നു എന്നും എന്നാല്‍ ചില ഇടങ്ങളില്‍ അത് വ്യക്തിഹത്യ പോലുള്ള തെറ്റായ പ്രവണതകള്‍ക്കും വേദിയാകുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു.വായിക്കുക.എഴുതുക ,സ്വയം എഡിറ്റ്‌ ചെയ്യുക എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യവും ഒപ്പം അതുകൊണ്ട് തന്നെ സംഭവിക്കാവുന്ന നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകളും അദ്ദേഹം പരാമര്‍ശിച്ചു.ഒപ്പം ഇത് എഴുതുന്നവന്‍റെ ആത്മവിശ്വാസം കുളിമുറിയിലെ ഗായകന്‍റെയോ ,അവിടെ അനുഭവപ്പെടാത്ത നഗ്നത എന്ന ബോധമോ പോലെ യാണെന്നും അതുകൊണ്ട് എന്തും എഴുതാമെന്ന ബോധം ഉണ്ടാക്കുന്നുവെന്നും ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
                 തുടര്‍ന്ന് അപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ കഥാകാരന്‍ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍ ഇത്തരം വിഷയങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കണമെന്നും .ബ്ലോഗുകള്‍ നടക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചക്ക് ഉള്‍പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.ശ്രീ സന്തോഷ്‌ തയ്യില്‍ ബ്ലോഗുകളില്‍ നടക്കുന്ന തീവ്രവാദസ്വഭാവമുള്ളതും അരാഷ്ട്രീയം പ്രചരിപ്പിക്കുന്നതുമായ ചര്‍ച്ചകള്‍ സമൂഹത്തിനു തന്നെ ഭീഷണിയാണെന്നും പുരോഗമന പ്രസ്ഥാനങ്ങളെ അക്ഷേപിക്കുവാനും വര്‍ഗീയത പരത്തുവാനും വേണ്ടി നടക്കുന്ന ഇത്തരം ശ്രമങ്ങളില്‍ ഇടപ്പെട്ടു അവയെ ചെറുത്തു  തോല്‍പ്പിക്കണമെന്നും പറഞ്ഞു .ഇന്നത്തെ യുവത്വം കൂടുതല്‍ ശ്രദ്ധ  കേന്ദ്രീകരിക്കുന്ന ഇടങ്ങളായ ഓണ്‍ലൈന്‍ ലോകത്തു പുരോഗമന ആശയങ്ങള്‍ എത്തിക്കണ മെങ്കിലും മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തണ മെങ്കിലും അവരുടെ ഇടങ്ങളിലേക്കു നമ്മള്‍ ഇറങ്ങി ചെല്ലണമെന്നും ഇല്ലെങ്കില്‍ അരാഷ്ട്രീയമായ ഒരു സമൂഹം നാളെ രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
               ബ്ലോഗിങ്ങില്‍ സജീവമായ ശ്രീ ശശിപണിക്കര്‍ ഇന്‍റര്‍നെറ്റ് ലോകത്തില്‍ 99 ശതമാനവും നല്ലതും ഒരു ശതമാനം ദോഷവും ആണെന്ന് പറഞ്ഞു .ഇന്‍റര്‍നെറ്റ് സങ്കേതങ്ങളെ ഒഴിവാക്കി ഇനി ഒരു സമൂഹം അസാധ്യമാണെന്ന് പറഞ്ഞ അദ്ദേഹം തെറ്റും ശരിയും തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടത് അത് ഉപയോഗിക്കുന്നവരുടെ ചുമതലയാണെന്ന് ഓര്‍മിപ്പിച്ചു .
           അരാഷ്ടീയബോധവും സ്വത്വബോധവും ബാധിച്ചു മനവീയതയുടെ നല്ല വശങ്ങളില്‍ നിന്നും പുരോഗമനആശയങ്ങളില്‍ നിന്നും തെന്നിമാറുന്ന ഇന്നത്തെ യുവത്വം ,സ്വാശ്രയസ്ഥാപങ്ങളില്‍ നിന്ന് വിരിയി ച്ചെടുക്ക പ്പെട്ട ഇത്തരം ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും കരുത്തുറ്റ ചിതയും ശക്തമായ  ഇടപെടലുമായി വേറിട്ട്‌ നില്‍ക്കുന്ന ശ്രീ സുഗീത്‌ തന്‍റെ തന്നെ സമകാലികാരുടെ ജീവിതരീതികളെ കുറിച്ച് സംസാരിച്ചു.ജോലി കഴിഞ്ഞാല്‍ ലാപ്‌ ടോപിന്‍റെ മുന്‍പില്‍ ചാറ്റിങ്ങിന്‍റെയും സ്ത്രീ സൗഹൃദങ്ങളുടെയും മായിക ലോകത്തേക്കു ആഴ്ന്നിറങ്ങുന്ന പ്രതികരണശേഷിയെ പണയം വെക്കുന്ന തന്‍റെ സുഹൃത്തുക്കളുടെ ചിന്തകളില്‍ ഇടപെടണമെങ്കില്‍ ഇത്തരം നൂതനസങ്കേതങ്ങളെ അനുഭവത്തിന്‍റെ പിന്‍ബല മുള്ളവര്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്നു അഭ്യര്‍ഥിച്ചു.ഇന്‍റര്‍നെറ്റ് സോഷ്യല്‍ സൈറ്റ് ആയ 'കൂട്ടം 'ക്യാന്‍സര്‍ രോഗബാധിതയായി നമ്മെ വിട്ടു പിരിഞ്ഞ രമ്യ ആന്റണി യുടെ ചികിത്സക്കു പണംസ്വരൂപിക്കുകയും ആശ്വാസം പകരുകയും ചെയ്തു മാതൃക കാട്ടിയത് പിന്തുടരാന്‍ നമുക്കും കഴിഞ്ഞാല്‍ അതിരുകളില്ലാത്ത ആശയ പ്രചാരണങ്ങളെ ഉപയോഗിക്കാനും ഓണ്‍ലൈന്‍ മേഖലയില്‍ നിലവിലുള്ള ആശങ്ക കളെ അപ്രസക്തമാക്കാനും കഴിയുമെന്നും അഭിപ്രായപ്പെട്ടു .
                                  ഡോകുമെന്‍റെറി നിര്‍മാതാവും പ്രവാസലോകത്തെ ശക്തമായ സാന്നിദ്ധ്യവുമായ ശ്രീ പി എ സമദ്‌ ഇ മെയിലുകളിലും വെബ്‌ സൈറ്റ്കളിലും വ്യാപകമായി നിറയുന്ന മതപ്രചാരനങ്ങളിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരം ചര്‍ച്ചകളിലും ആശങ്ക പ്രകടിപ്പിച്ചു.നവോദയ പോലുള്ള സംഘടനകള്‍ ഇത്തരം  അഭിനന്ദനാര്‍ഹമായ ചര്‍ച്ചകളുടെ തുടര്‍ച്ച സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ടു .
                                 ബ്ലോഗ്‌ രചനകളില്‍ നിലവാരമുള്ളവയുടെ എണ്ണം പരിശോധിച്ചാല്‍ അതിന്‍റെ രചിയിതാക്കള്‍ക്കും എത്രമാത്രം വായനയുടെ പിന്‍ബലമുണ്ടെന്നു മനസ്സിലാക്കാമെന്ന് നവോദയപ്രസിഡണ്ട് ശ്രീ പ്രദീപ്‌ കൊട്ടിയം പറഞ്ഞു.
                                      കാലത്തിനനുസരിച്ചു മാറുക എന്നതിനപ്പുറം ഓരോ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കു നാം കാതോര്‍ക്കുകയും ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു അതിന്‍റെ രീതികള്‍ക്കനുസരിച്ച് ആശയങ്ങളെ സംവേദനം ചെയ്താല്‍ മാത്രമേ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന ചിന്തയാണ് എനിക്കുള്ളത് ആശയക്കുഴപ്പങ്ങളെയും ആശങ്കകളെയും വ്യക്തമായ അറിവുകളിലൂടെ മറികടക്കാമെന്നും അതിലൂടെ പുത്തന്‍സങ്കേതങ്ങളെ ഗുണപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും കരുതുന്നു।തെറ്റുകുറ്റങ്ങള്‍ നിരവധി സംഭവിക്കുന്ന ലോകത്തില്‍ അതിന്‍റെ നവീകരണത്തിനും ശുദ്ധീകരണത്തിനും നമുക്ക് ആ ലോകത്തേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയില്‍ ഊന്നിയാണ് ചര്‍ച്ചക്രോഡീകരിച്ചു ശ്രീ രഘുനാഥ് ഷോര്‍ണൂര്‍ സംസാരിച്ചത്.
                                                     ആശയവിനിമയത്തിന്‍റെ ചരിത്രവഴികളില്‍ കണ്ട താളിയോലക്കെട്ടുകളും അച്ചടിപ്രസിദ്ധീകരണങ്ങളും ശ്രവ്യദൃശ്യ മാധ്യമങ്ങളും പിന്നെ ഇപ്പോഴത്തെ ചാനലുകളും പിന്നെ സജീവമായ ബ്ലോഗുകളും ഇങ്ങനെ മാര്‍ഗങ്ങള്‍ അനവധിയാണ് ശ്രീ സി വി ജോസ് ചൂണ്ടികാണിച്ച പോലെ ഇനി എന്താണ് എന്നതാണ് നിലവിലെ ആകാംക്ഷ .നല്ലതും ചീത്തയും പറഞ്ഞു തര്‍ക്കിച്ചു ഓണ്‍ലൈന്‍ ലോകവും എഴുത്തും വേണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് ഇന്ന് അപ്രസക്തമാണ് .അത്രയധികം പേര്‍ ഇതില്‍ ഇടപെടുന്നു..അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ ചിലതെങ്കിലും വഴിതെറ്റിക്കാനും ഇടയാകുന്നു .അത്തരം ഇടങ്ങളില്‍ പുരോഗമാനാശയങ്ങളെ എത്തിക്കുക എന്ന സാമൂഹ്യപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുഭവസമ്പത്തും ആശയവ്യക്തതയും ഉള്ളവരുടെ സാന്നിധ്യം അത്യാവശ്യമാണ് ..
              ഒരു സമൂഹത്തിന്‍റെ ശുദ്ധീകരണം അതില്‍ ജീവിച്ചു മാത്രമേ സാധിക്കുകയുള്ളൂ..

ഓണത്തിന്‍റെ പുതിയ ഓര്‍മകള്‍ സൃഷ്ടിക്കാം-by shiju sasidharan

 ഐതിഹ്യങ്ങള്‍  കൊണ്ട് മെനഞ്ഞതെങ്കിലും ഓര്‍ക്കാനിഷ്ടപ്പെടുന്നതും സങ്കുചിതമായല്ലാതെ  ചിന്തിക്കാന്‍ കഴിയുന്നതുമായ ഒരു ആഘോഷം.ജനിച്ച നാള്‍ മുതല്‍ കേട്ട ഓണത്തിന്‍റെ ഓര്‍മകളായിരുന്നു  നിറയെ.ഓണം ആഘോഷിക്കുന്നത് മഹാബലിയുടെ ഓര്‍മയിലെങ്കില്‍ അത് ആഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിഞ്ഞകാലങ്ങളെ  ഓര്‍ക്കാനുള്ള വകയായി.വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഓണത്തിന്‍റെ ആഘോഷം കൂടുതല്‍ ഹൃദ്യമാകുന്നതു ഇതുകൊണ്ടായിരിക്കും.ഓണത്തിന്‍റെ ആഘോഷങ്ങളെയും ചടങ്ങുകളെയും പുനരാവിഷ്കരിക്കാന്‍ യുവത്വം ആഗ്രഹിച്ചാലും അതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കാനോ ഈ ഓര്‍മകളില്‍ വിഹരിക്കുന്നവര്‍ ശ്രമിക്കാറില്ല.ഒന്ന് മിനക്കെടാന്‍ തയ്യാറാകാതെ റെഡിമെയ്ഡ്  വിഭവങ്ങളെ പുല്‍കുന്നവരില്‍ മുന്‍പന്തിയിലും ഇത്തരക്കാരാണ് കൂടുതല്‍ .അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും "ഇതൊക്കെയെന്തര് ഓണം ഓണമൊക്കെ അങ്ങ് പണ്ട് "
                                                        ഇങ്ങനെയൊക്കെ കേട്ട് തഴമ്പിച്ചതു കൊണ്ടാകണം ഓണത്തെക്കുറിച്ച് വര്‍ത്തമാനകാലമെഴുതാന്‍ ആര്‍ക്കും കഴിയാതെ പോകുന്നത്.അങ്ങനെയെങ്കില്‍ എനിക്കും കാര്യങ്ങള്‍ വ്യത്യസ്തമാകാനിടയില്ല. പ്രിയപ്പെട്ട വല്യമ്മയുടെ ചിങ്ങം ഒന്നിന് സംഭവിച്ച വിയോഗം ഓണത്തിനോടനുബന്ധിച്ചു ഇവിടെ ഉണ്ടാകാനിടയുള്ള  സദ്യവട്ടങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് ഒരു ഒഴികഴിവ് ആയി തോന്നാതേയുമില്ല.എന്നാല്‍ ഞാന്‍ പിന്മാറിയാല്‍ ഈ ഫ്ലാറ്റില്‍ അങ്ങനെയൊരാഘോഷം നടക്കാനിടയില്ല എന്നതു അല്‍പ്പം അഹങ്കാരത്തോടെയെങ്കിലും ഓര്‍ക്കുന്നു ..
                                                           ഓര്‍മ്മകള്‍ എഴുതാന്‍തുടങ്ങിയ ബ്ലോഗു പേജില്‍ ഓണത്തിന്‍റെയും ഓര്‍മകള്‍ നിറയ്ക്കേണ്ടതു ആവശ്യമായിരിക്കാം .എങ്കിലും ഇപ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നത് എന്‍റെ കേരളത്തിലെ ചില കാഴ്ചകളാണ്.സഹകരണസംഘങ്ങളിലും മാവേലിസ്റ്റോറുകളിലും കാണുന്ന നീണ്ട നിര,പാവങ്ങള്‍ക്ക് ഹൃദ്യമായ ഒരു ഓണം എന്ന് പ്രഖ്യാപിക്കുന്ന ഒരു മന്ത്രി.അത്തരം വരികളില്‍ മറവിയിലേക്ക് പോയ റേഷന്‍കാര്‍ഡുകളുമായി ഐ എ എസ് കാരുമുണ്ടെന്നു മറ്റൊരു മന്ത്രി.കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും പാവങ്ങള്‍ക്ക് നല്‍കാനാകില്ല എന്ന് പറഞ്ഞു  ദരിദ്ര നാരായണന്‍മാരുടെ നാട്ടിലെ ഒരു മന്ത്രി ജീവിക്കുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നു .
                                                                ഒപ്പം അത്രയേറെ ഇല്ലെങ്കിലും തരിശായി കിടന്ന കുറെ കൃഷിഭൂമിയില്‍ കൃഷിനടക്കുന്നു ,പുത്തരിക്കണ്ടം മൈതാനത്തിന്‍റെ  കുറച്ചു ഭാഗത്തു കൃഷിയിറക്കുന്നു.മേയറും മന്ത്രിയും എം എല്‍ എ മാരും കൂടി അത് കൊയ്യാനിറങ്ങുന്നു.വേറൊരു ദിക്കില്‍ അച്ഛന്‍റെ ഓര്‍മകളില്‍ പ്രചോദനം കൊണ്ട് നടന്‍ കൃഷ്ണപ്രസാദ്‌ കൃഷിയില്‍  സന്തോഷം കണ്ടെത്തുന്നു.അങ്ങിങ്ങായി കുറച്ചു പഞ്ചായത്ത് എങ്കിലും ഓണത്തിന് ആവശ്യമായ വിഭവങ്ങള്‍ കൃഷി ചെയ്തു ഓണം കാര്‍ഷികവിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്നു.വടക്ക് ചില സ്ക്കൂളില്‍ കുട്ടികള്‍ കൃഷി ചെയ്തു അവരവുടെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നു ..ഇതൊക്കെ ഈ ഓണദിനങ്ങളില്‍ ആവേശം പകരുന്നു ..ഒപ്പം ഇതിനൊക്കെ വിപുലമായ തുടര്‍ച്ചകളെ ആഗ്രഹിക്കുകയും അങ്ങനെ സ്വപ്നം കാണുകയും ചെയ്യുന്നു,
            പ്രവാസം കൊണ്ട് നേടിയ സ്വന്തം മണ്ണിനോടുള്ള സ്നേഹം, ആവേശം ഇതൊന്നും ഓണത്തിനും വ്യത്യസ്തമല്ല.മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായാണ് ഓണം കരുതുന്നത്..എന്നാല്‍ അതും ഓര്‍മ്മകള്‍ മാത്രമാണോ  എന്നും സംശയിക്കാം.എങ്കിലും എല്ലാവരും ഓണം ആഘോഷിക്കുന്നു..സ്മരണകള്‍ അയവിറക്കുന്നു.കാണം വിറ്റും ഓണമുണ്ണണം എന്നതിനു പുറകില്‍ ഒരു പക്ഷെ ദാരിദ്ര്യത്തിനിടയില്‍ വര്‍ഷത്തില്‍ ഒരുദിവസം ഉണ്ടാകുന്ന സമൃദ്ധി യോടുള്ള കൊതിയാകാം.
                       സര്‍വ്വീസ്‌ സഹകരണബാങ്കിലെ ഓണച്ചന്തയില്‍ നിന്ന് വാങ്ങിതരുന്ന ഒരു ജോഡി ഷര്‍ട്ടും പാന്‍റും ഇന്നും പ്രിയങ്കരമാകുന്നതു യൂണിഫോര്‍മുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണവസ്ത്രത്തിലേക്ക് എത്തുന്നതിന്‍റെ സന്തോഷംകൊണ്ടാണ് .
                   അയല്‍പക്കങ്ങളിലേക്കും ബന്ധുവീടുകളിലേക്കും എത്തിക്കാന്‍ ഉണ്ണിയപ്പവും അച്ചപ്പവും ഉണ്ടാക്കാന്‍ ഉത്രാടരാത്രികളില്‍ അമ്മ തിരക്കുകൂട്ടുന്നതും ഓണത്തിന്‍റെ മധുരമാണ് ,
                   ഓണം സ്പെഷ്യല്‍ തിരക്കുകളില്‍ തിരുവോണം പുലര്‍ച്ചെ വരെ കട തുറന്നുവെക്കേണ്ട തിനാല്‍ വീട്ടില്‍ അമ്മക്ക് കൂട്ടായി ഉണര്‍ന്നിരിക്കെണ്ടതു എന്‍റെ ജോലിയായത് ,പിന്നെ പിന്നെ പലഹാരങ്ങളുണ്ടാക്കാന്‍ തുടങ്ങിയതും കടുത്തചൂടിലും പുകയടുപ്പില്‍ പതിഞ്ഞിരിക്കുന്ന ഉണ്ണിയപ്പചട്ടിയില്‍ തിളച്ചു മറിയുന്ന എണ്ണയില്‍ , ഇന്ന് പക്ഷെ ആ ദിനങ്ങളുടെ ഓര്‍മകളാകാം തിളച്ചു മറിയുന്നത് 
                   തിരുവോണദിവസം തോലുമാടന്മാര്‍ വന്നിരുന്നു അവരുടെ മുഴക്കുന്ന പാട്ടകളുടെ ശബ്ദം ..ഉണങ്ങിയ വാഴത്തണ്ടുകള്‍ ചേര്‍ത്തു വെച്ച് കെട്ടിയ രൂപം ..ആ കൂട്ടത്തില്‍ കൂടാന്‍ കൊതിച്ചു എങ്കിലും അതൊരു മോഹം മാത്രമാക്കി അമ്മ ഒതുക്കി..
                 പിന്നെ പിന്നെ റോഡില്‍ രാഗം ക്ലബിന്‍റെ ഓണാഘോഷങ്ങളായി ..ട്യൂട്ടോറിയല്‍ സാറന്മാര്‍ അനില്‍ സാറും ബിനു സാറുമൊക്കെ  ക്ലബ്‌ ഭാരവാഹികളായി നിറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരിക്കല്‍ അത് പോലെ ആകണമെന്നതായി ഏറ്റവും വലിയ ചിന്ത.പരിപാടികള്‍ക്കൊടുവില്‍ ഓണാശംസപറയാന്‍ വരുന്ന സുന്ദരന്‍ കഷണ്ടിതലയുള്ള ആദ്യം പഞ്ചായത്തു പ്രസിഡണ്ടും പിന്നീട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ആയ കാട്ടായിക്കോണം അരവിന്ദനും കവിതയും സാഹിത്യവുമായി എത്തുന്ന കാര്യവട്ടം ശ്രീകണ്ഠന്‍ നായരും .ഇവരെയൊക്കെ യാകും ഞാന്‍ മാവേലിയെക്കാള്‍ കൂടുതല്‍ കാത്തിരുന്നിട്ടുണ്ടാകുക
                     ഓര്‍മകള്‍ക്ക് കൂടി ദാരിദ്ര്യമാണോ എന്ന് കരുതി തുടങ്ങിയ വരികളാണ് ..പക്ഷെ ഇത് അടുത്ത വിമാനം പിടിച്ചു നാട്ടില്‍ പോകാന്‍ തോന്നുന്ന അവസ്ഥയിലായി...അങ്ങനെയങ്ങ് പോയാലോ എന്ന് പറഞ്ഞു പ്രാരാബ്ധങ്ങള്‍ ദേ ..വിളിക്കുന്നു ..അപ്പോള്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ...ഒരു ചെറിയ പുഞ്ചിരി മാത്രം...
                        പക്ഷെ ഒന്നുണ്ട് ..ഓര്‍മകളില്‍ നിലനില്‍ക്കുന്നതിലും എനിക്കിഷ്ടം ഓര്‍മകള്‍ നിര്‍മിക്കുവാനാണ്.അതിനു ഇപ്പോള്‍ ഈ എഴുത്ത് നിര്‍ത്തണം ..അടുത്ത ഫ്ലാറ്റില്‍ പോയി കണ്ണമ്പള്ളിയെ കണ്ടു സദ്യയുണ്ടാക്കാന്‍ കൂടാമോ എന്ന് ചോദിക്കണം..കലണ്ടറില്‍ ഓണം തിങ്കള്‍ ആയത് കൊണ്ട് ഞങ്ങളുടെ ഓണം വെള്ളിയാഴ്ച..അപ്പോള്‍ ഓണാശംസകള്‍ .... 

ഒരു ഓണം ചര്‍ച്ച-by shiju sasidharan

മഹാവിഷ്ണു വിന്‍റെ അഞ്ചാം അവതാരമായിരുന്നു വാമനന്‍
പരശുരാമന്‍ ആറാമത്തെതും ..
കേരളം മഴുവെറിഞ്ഞു സൃഷ്ടിച്ചത് പരശുരാമന്‍
അതെ കേരളം ഭരിച്ച മഹാബലിയെ ചവിട്ടി താഴ്ത്തിയത് പരശുരാമനും മുന്‍പേ പിറന്ന വാമനന്‍
യഥാര്‍ത്ഥത്തില്‍ എന്താ ഉണ്ടായതു ?.
ഒരു ഓണചരിത്ര പുസ്തകത്തില്‍ നിന്ന് വായിച്ചതാണു ഈ പരാമര്‍ശം ...
Kley Kamal - പല്ലവരില്‍ പ്രമുഖനായിരുന്ന , മഹാ മല്ലന്‍ എന്നര്‍ത്ഥം വരുന്ന മാമല്ലന്‍ എന്നു ബഹുമാന സൂചകമായി വിളിക്കപ്പെട്ടിരുന്ന നരസിംഹവര്‍മ്മന്‍ ഒന്നാമന്‍ ഭരിച്ചിരുന്ന ഇന്നു ചെന്നൈയ്ക്കു അടുത്ത് സ്ഥിതി ചെയ്യുന്ന മഹാബലിപുരം എന്ന നഗരവും മഹാബലിയും നരസിംഹവും ഒക്കെയായി
എന്തെങ്കിലും ബന്ധമുണ്ടോ. ?

lenin kumar
 - ചൊല്ലിലെ പ്രാസത്തിനു വേണ്ടി മാറ്റി എഴുതിയതാണ് . രാമോ രാമ രാമശ്ച .. കൃഷ്ണ കല്‍ക്കി ജനാര്ധനാ ..
anil vasudev - രാമനും പരശുരാമനും കണ്ടുമുട്ടുന്നുണ്ടല്ലോ? അപ്പോൾ അവരുടെ കാര്യത്തിൽ യുക്തിക്ക് സ്ഥാനമില്ല. ചോദ്യവും ഇല്ല
Bobby M. John - oru aadhunika upariplavam:

america aano ee paathaalam ennu njaan samshayikkunnu.
ivide ellaavarkkum sukham thanne.
avide alla ennu enikku ariyaam. enkilum vishesham chodichittu peg adikkunnathalle nammude aachaarya mariyada :)
Kley Kamal - അവതാരങ്ങളെ മറ്റൊരു രീതിയില്‍ കാണുന്നതാവാം ബുദ്ധി
പൂര്‍ണ്ണമായും ജലത്തില്‍ കഴിയുന്ന ജീവി - മത്സ്യം
ജലത്തിലും കരയിലും കഴിയുന്ന ജീവി - കൂര്‍മ്മം
പൂര്‍ണ്ണമായും കരയില്‍ കഴിയുന്ന ജീവി - വരാഹം
പകുതി മൃഗവും പകുതി മനുഷ്യനുമായ ജീവി - നരസിംഹം
മനുഷ്യരൂപം മാത്രമായ വാമനന്‍ . ഇവിടെ നിന്നും മനുഷ്യന്‍റെ വിവിധ രൂപങ്ങള്‍ ഉടലെടുക്കുന്നു . മൂന്നടി പൊക്കമുള്ള വാമനന്‍ ആദ്യരൂപമെങ്കില്‍ മഴുവേന്തുന്ന രാമന്‍, ഫലഭൂയിഷ്ടമായ ഭൂമിയെ സൃഷ്ടിക്കുന്ന രാമന്‍, ഭൂമി ദാനം നല്‍കുന്ന രാമന്‍ തീര്‍ച്ചയായും മനുഷ്യന്‍റെ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ലാണ്. ധര്‍മ്മത്തിന്‍റെ പാതയില്‍ തടസ്സമായി നിന്ന പിതാവിനെ എതിര്‍ത്ത പ്രഹ്ളാദന്‍ വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകിയപ്പോള്‍ മഴുവേന്തിയ രാമന്‍ ഒരു രാജാവിനേയും ആ രാജാവിന്‍റെ സൈന്യത്തേയും രാജ്യാധികാരം കൈയ്യാളുന്ന ക്ഷത്രിയ കുലത്തേയും നശിപ്പിച്ചു അവരുടെ ഭൂമിയേയും താന്‍ സൃഷ്ടിച്ച ഭൂമിയേയും ദാനം ചെയ്തു വിപ്ലവത്തിന്‍റെ മറ്റൊരു വ്യക്താവായി. എവിടെ വരെ? പരമ പൂരുഷനായ രാമന്‍ രാജ്യാധികാരം കയ്യാളാന്‍ തയ്യാറാകുന്നതു വരെ.

അടുത്ത രാമനു കാത്തു രക്ഷിക്കേണ്ടി വരുന്നതു പ്രകൃതിയെ തന്നെയാണ്. ഭൂമിയുടെ പുത്രിയായ സീതയെ. ഭൂമിയുടെ മകളെ കട്ടുകൊണ്ടുപോയി ദുഃഖിപ്പിക്കുന്ന രാക്ഷസന്‍മാരില്‍ നിന്നും സീതയെ രക്ഷിക്കാന്‍ ഒരു മനുഷ്യന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ പ്രകൃതിയിലെ മറ്റു ജീവികളും കൂട്ടിനെത്തി. എന്നു വെച്ചാല്‍ പ്രകൃതിയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കെതിരെ മനുഷ്യനും മൃഗവും ( ഹനുമാന്‍ തുടങ്ങിയ വാനരന്‍മാരും ജാംബവാന്‍ എന്ന കരടിയും ഒക്കെ പ്രതീകങ്ങള്‍ മാത്രം ) പക്ഷികളും ( ജടായു തന്നെ ഒരു ഉദാഹരണം ) ഒന്നിച്ചണി നിരക്കുന്ന അപൂര്‍വ്വ കാഴ്ച . മറ്റൊരു കൃതിയിലും ഇങ്ങനെയൊന്നിനെ കുറിച്ചെഴുതിയിട്ടില്ല. രാമനു മാത്രം അവകാശപ്പെടാവുന്ന ഒരു കാര്യമുണ്ട്. ചരിത്രത്തിലോ ഐതിഹ്യങ്ങളിലോ ആരോടും തോല്‍ക്കാത്ത ഒരേ ഒരു രാജാവെ ഉണ്ടായിട്ടുള്ളു. അതു രാമന്‍ ആണ്.

പിന്നീട് വരുന്നത് ബലരാമന്‍ എന്ന അര്‍ദ്ധാവതാരവും കൃഷ്ണന്‍ എന്ന പൂര്‍ണ്ണാവതാരവും ആണ്. അതിനു മുന്‍പ് വന്നവര്‍ മനുഷ്യനെ എങ്ങിനെ ജീവിക്കണം എന്നു പഠിപ്പിച്ചിരുന്നില്ല. മനുഷ്യന്‍ എങ്ങിനെ ജീവിക്കണം ഭരിക്കണം എന്നൊക്കെ ആദ്യമായി പഠിപ്പിക്കുന്നത് കൃഷ്ണന്‍ ആണ്.

ഒരുതരത്തില്‍ ചിന്തിച്ചാല്‍ മനുഷ്യന്‍റെ മാനസികവും ശാരീരികവും ആയ പരിണാമത്തിന്‍റെ കഥകള്‍ പറയുന്ന മനോഹരമായ പ്രതീകങ്ങള്‍ അല്ലേ ഈ അവതാരങ്ങള്‍.. ആ രീതിയില്‍ നോക്കിയാല്‍ ഭൂമിയിലെ എല്ലാ ജാതി മതസ്ഥര്‍ക്കും അവകാശപ്പെട്ട വിലയേറിയ സ്വത്തുക്കള്‍ അല്ലെ ഈ അവതാരങ്ങള്‍ എല്ലാം.
Aug 19
shiju sasidharan - good one kamalEditAug 19
Bobby M. John - kleye njaan follow cheyyunnu !!Aug 19
വാസു ™ - ട്രാക്കിംഗ്Aug 19
shoji D. Thottathil - Very good Kley...Thanks a lot for a different thinking.....

Now we are in a period wherein we need another Raman to save our nature and the earth (as for Seetha).....!!.
Aug 19
Bobby M. John - kley, engane namukku ee thericha samskarathil ninnum raksha kittum ?
athine kurichu paranjaal kleykku nakkundaavilla pinne.
kley ippo enthu cheyyunnu ?
Aug 19
Kley Kamal - @ ബോബി
ഞാനൊരു പത്രത്തിന്റെ ന്യൂ മീഡിയ വിഭാഗത്തില്‍ ജോലി ചെയ്യുന്നു
Aug 19
Nithin P - കുറെ കാലം ഞാന്‍ കൊണ്ട് നടന്ന ഒരു സംശയം ആയിരുന്നു ഇത്...
അവസാനം എനിക്ക് ഒരു ഉത്തരം കിട്ടി.....
ശരിയാണോ എന്നെനികറിയില്ല.... ആരാണ് എനിക്ക് ഈ ഉത്തരം തന്നത് എന്നും ഓര്‍മയില്ല....
വാമനന്‍ മഹാബലി യെ പാതളതിലോട്ടു ചവുട്ടി തഴ്ത്തിയപ്പോ അങ്ങേരുടെ കൂടെ അങ്ങേരു ഭരിച്ചിരുന്ന രാജ്യവും താഴ്ന്നു പോയത്രേ... ആ രാജ്യത്തെ ആണ് പരശുരാമന്‍ വന്നു മഴു എറിഞ്ഞു സൃഷ്ടിച്ചത് ....
Aug 19
unnikrishna pillai t k - Nithin's point seems to be correct.There was no keralam at the time of Maveli. The kingdom of Maveli with Him would have been drowned.Parasuraman might have regained the land. Why worry about legends.Nothing can be said about old legends which carries no scientific evidence.Aug 19
Jay Kumar | JK - @anil vasudev രാമനും പരശുരാമനും കണ്ടുമുട്ടുന്നുണ്ടല്ലോ? അപ്പോൾ അവരുടെ കാര്യത്തിൽ യുക്തിക്ക് സ്ഥാനമില്ല. ചോദ്യവും ഇല്ല
അശ്വഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപര്‍, പരശുരാമന്‍ - ചിരഞ്ജീവികള്‍ ആണത്രേ.

അതുകൊണ്ട് അനിലും ചിലപ്പോള്‍ പരശുരാമനെ എവിടെങ്കിലും ഇനിയും കാണാന്‍ സാധ്യതയുണ്ട് . :)
Aug 19
s kumar - പരശുരാമനെ റോള്‍ മോഡലാക്കി മഴു ഇപ്പോള്‍ ചില സംഘടനകള്‍ ശത്രു സംഹാരത്തിനു ഉപയോഗിക്കുന്നു എന്ന് കേള്‍ക്കുന്നു.Aug 19
Bobby M. John - ha ha ha.
not only but also , is , was, apostrophie , valli pulli, kure vrithangal okke kazhinju sslc -l 98 mark vangi english kidilan aavummennu parayunnathu shudha assambandhamaanu.

athu pole thanneyaanu: manushyanirmithamaaya, manushyane nannaakk kure theorykalude peril raktham daahikkunna chinthakalumaayi dravicha aadambara vasthram kettiyurangunnathu.
ernesto che guerede padam nenjathu varachathu kondo oru thavana beedi valichu pattu paadiyathu kondo karl marxinte prathimakku munnil salute cheythu foto eduthu orkutil upload cheythathu kondo communism aavunnumilla.

i hate our arrogance. and the curtain we show off rather than changing our philosophies.


naattil jeevikkunna ente priya suhruthukkale orthu njaan karayunnu. enthinokkeyo vendi alppatharangal tharkkichu marikkunna manushyar.
Aug 19
Kley Kamal - @ ബോബി

എല്ല കഥകള്‍ക്കും ഒരു അടിസ്ഥാനമുണ്ടാകും . പക്ഷേ അതിന്‍റെ നല്ല വശങ്ങളെ മാത്രം എടുക്കുന്നതായിരിക്കും ബുദ്ധി. എല്ലാം പുരാണങ്ങളും വേദപുസ്തകങ്ങളും ആയി ബന്ധിപ്പിക്കുന്ന രീതി നമ്മള്‍ ഒഴിവാക്കുകയും ഇതെല്ലാം മനുഷ്യ രാശിയ്ക്ക് വേണ്ടിയാണെന്നും ചിന്തിക്കണം .


@ നിതിന്‍

ആലപ്പുഴയൊക്കെ സുനാമി വഴി ഉണ്ടായതാണെന്നും വെറും 500-ഇനടുത്തു മാത്രമേ പഴക്കമുള്ളു എന്നും ഈയിടെ ഒരാള്‍ പറഞ്ഞു. നിങ്ങളുടെ തിയറി ശരിയാകനാണു വഴി.

ഒരു ഭൂമി കുലുക്കത്തില്‍ താണു പോവുകയും മറ്റൊരു ഭൂമി കുലുക്കത്തിലോ സുനാമിയിലോ വീണ്ടും കിട്ടുകയും ചെയ്തതാണെങ്കിലോ


@ ഛരത്ത്

കൃഷി വഴി ചെന്നാല്‍ നമുക്ക് അദ്ധ്വാനിക്കുന്ന ജന വിഭാഗത്തിലും ചെല്ലാം :)

എന്തു കൊണ്ടോ അതില്‍ ഇന്‍ഡ്യന്‍ സാവന്‍റ് പറഞ്ഞ കമന്‍റിനോട് യോജിക്കാന്‍ തോന്നുന്നു ( അല്ല ഞാനും അതു തന്നെ അല്ലെ ചെയ്തത് :) )

ഏറ്റവും വലിയ ഒരു പ്രശ്നമായി തോന്നിയത് ഛരത്ത് എഴുതിയതിനെ റീഡ് എന്നു വായിക്കണോ റെഡ് എന്നി വായിക്കണൊ എന്നുള്ളതായിരുന്നു :)

നന്ദിയുണ്ട്
Aug 19
Bobby M. John - excellent klay - ningal sharikkum klay aano ?

read ennathum read ennathum same aano ? ha ha ha. this is of grammatology: ningalentha derridakku padhikkunno. wowwowow. i found a frnd in u.
Aug 19
shiju sasidharan - ബോബി മലയാളത്തിലേക്ക് മാറൂ ....http://www.google.com/transliterate/malayalamEditAug 19
Charath ഛരത് - @kley, instead of that exclamatory if i put a question mark then u may read it properly, unfortunately my excitement just made me to put an exc, coz by reading ur comment ( which is just a version of an old ideology said /written by some others) people started following/tracking. any way thanks for you to bring this concept again to the main arena!Aug 19
~കോവാലന്‍ ~ - @ ബോബി
naattil jeevikkunna ente priya suhruthukkale orthu njaan karayunnu. enthinokkeyo vendi alppatharangal tharkkichu marikkunna manushyar.

ഈ പറഞ്ഞത് ഒന്ന് എക്സ്പ്ലൈന്‍ ചെയ്യാമോ പ്ലീസ്...
Aug 19
Charath ഛരത് - എനിക്കും ബോബി പറഞ്ഞത് മനസ്സിലായില്ല!Aug 19
Charath ഛരത് - ഓണം വാമനാവതാരവുമായി ബന്ധപ്പെട്ടത് ആര്യവലക്കരണത്തിനു ശേഷമാണ്. പരശുരാമന്‍ കുറെ ബ്രാഹ്മണരെ ചേര നാട്ടിലേക്ക് പരഞ്ഞുവിട്ടായിരുന്നല്ലോ, അപ്പോള്‍ തുടങ്ങി കേരളത്തിലെ ആര്യ വല്‍ക്കരണം. അതിനു മുന്നേ ഓണം കാര്‍ഷിക ഉല്സ്സവം തന്നെ ആയിരുന്നു. തമിഴ് നാട്ടില്‍ പോലും പണ്ടേ കാലങ്ങളില്‍ ഓണം ആഘോഷിക്കപ്പെടിരുന്നുAug 19
Kley Kamal - @ ഛരത്ത്
ഈ അടുത്ത കാലത്ത് ചില ഔദ്യോഗിക ആവശ്യത്തിനു ഞാന്‍ അഡ്വക്കേറ്റ് മൂര്‍ത്തി എന്നൊരാളെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹം എനിയ്ക്കൊരു വീഡിയോ തന്നു. അതില്‍ പാടിയത് പ്രദീപ് സോമസുന്ദരം ആണ്. നൃത്തം ചെയ്യുന്നത് മേതില്‍ ദേവികയാണ്. ആലുവ വാമനമൂര്‍ത്തി ക്ഷേത്രത്തിലെ കൃഷ്ണന്‍ നമ്പൂതിരി എന്ന തിരുമേനി എഴുതിയ ഒരു വലിയ കൃതിയുടെ ഒരു ചെറിയ ഭാഗം ആണതില്‍ നൃത്ത രൂപത്തില്‍ അവര്‍ അവതരിപ്പിക്കുന്നത്. ശ്രീ മൂര്‍ത്തി പറഞ്ഞതനുസരിച്ചു എനിയ്ക്ക് മനസ്സിലായത് ഇതാണ്.

മഹാബലിയുടേയും വാമനന്‍റേയും ചരിത്രം ഇന്നു നമ്മള്‍ കേള്‍ക്കുന്നതുമായി യാതൊരു ബന്ധവുമില്ല. യഥാര്‍ത്ഥ ചരിത്രം (അല്ലെങ്കില്‍ ഐതിഹ്യം ) മറ്റൊന്നാണത്രേ. യഥാര്‍ത്ഥ കഥയാണ് തിരുമേനി എഴുതിയിരിക്കുന്നത്. അതും തെളിവുകളുടെ അടിസ്ഥാനത്തില്‍.

അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുമായി കൂടുതല്‍ മുന്നോട്ടു പോകാന്‍ എനിയ്ക്ക് നിര്‍ഭാഗ്യവശാല്‍ കഴിയുകയില്ല. ഇതു വായിക്കുന്നവര്‍ക്ക് ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അതു ഉപകാരം ചെയ്യുമെന്ന് എനിയ്ക്ക് തോന്നുന്നു.

ഇതേ വീഡിയോ പ്രദീപ് സോമസുന്ദരവും അപ് ലോഡ് ചെയ്തിട്ടുണ്ട്. രണ്ടു ലിങ്കുകളും താഴെ കൊടുത്തിരിക്കുന്നു
EMPEROR BALI BECOMES MAHABALI THE GREAT! ONAM-Bali Mahatmyam
Aug 19
 
Kley Kamal - STORY OF ONAM
ഇതും കാണാം