പ്രവാസം സമ്മാനിച്ച നെടുവീര്‍പ്പുകള്‍ക്കും ആശങ്കകളുടെ കനം പേറിയ ഏകാന്തതകള്‍ക്കും വിട....... മലയാണ്മയുടെ സുഗന്ധം വാരി വിതറി അക്ഷരങ്ങള്‍
Showing posts with label രഘുനാഥ് ഷോര്‍ണൂര്‍. Show all posts
Showing posts with label രഘുനാഥ് ഷോര്‍ണൂര്‍. Show all posts
Tuesday, December 27, 2011
Sunday, December 25, 2011
ശിശുദിനങ്ങള്‍ ????!!!!!!!!!!
ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നമസ്കാരം
പ്രിയപ്പെട്ട കൂട്ടുകാരെ , ആഹ്ലാദം അലതല്ലുന്ന മനസ്സുമായി ഈ കലോല്‍സവ വേദിയില്‍ ഒത്തു ചേരുമ്പോഴും കുട്ടികള്‍ ലോകമാകെ പീഡിപ്പിക്കപ്പെടുകയാണ്.നമ്മുടെ സങ്കടങ്ങളും അവകാശങ്ങളും ഉറക്കെ വിളിച്ചു പറയേണ്ടിയിരിക്കുന്നു .എത്രയെത്ര ശിശുദിനങ്ങള്‍ , എണ്ണമറ്റനിയമങ്ങള്‍ ,പഠനങ്ങള്‍ , ചര്‍ച്ചകള്‍ !എന്ത് പ്രയോജനം.കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരി ക്കുന്നു.
നമുക്കൊപ്പം തുള്ളിച്ചാടി നടക്കെണ്ടവര്‍ , അക്ഷരങ്ങള്‍ പഠിക്കേണ്ടവര്‍, കീറിപ്പറിഞ്ഞ ഉടുപ്പുമായി ഭിക്ഷ യാചിക്കുന്നു .വിശന്നു പൊരിയുന്ന വയറുമായിഖനികളില്‍ , തീപ്പെട്ടിക്കമ്പനികളില്‍ വയലേലകളില്‍ പണിയെടുക്കുന്നു.കൂട്ടുകാര്‍ ഓര്‍ക്കുന്നുണ്ടോ , മരണവുമായി മല്ലടിക്കുന്ന ഒരു കുഞ്ഞുകുട്ടിയെ തിന്നാന്‍ കൊതിയോടെ കാവലിരിക്കുന്ന ഒരു കഴുകന്‍റെ ചിത്രം .കുട്ടികള്‍ നിത്യവും മരിക്കുന്ന ആഫ്രിക്കയില്‍ നിന്നുള്ള ഒരു ചിത്രമായിരുന്നു അത്.ഞങ്ങള്‍ ചോദിക്കുന്നു എന്നാണ് ഞങ്ങളുടെ കൂട്ടുകാര്‍ക്ക് നല്ല ഉടുപ്പുകളും വയര്‍ നിറയെ കഴിക്കാനുള്ള ഭക്ഷണവും പഠിക്കാനുള്ള സൗകര്യവും ഉണ്ടാകുക?
പട്ടിണി സഹിക്കാതെ ഇരുപതു രൂപയ്ക്ക് സ്വന്തം കുഞ്ഞിനെ വില്‍ക്കുന്ന അമ്മമാരുടെ നാടായി നമ്മുടെ ഭാരതവും മാറിയില്ലേ ? കൊടിയ ദാരിദ്ര്യമല്ലേ ആയിരം ആണ്‍കുട്ടികള്‍ക്ക് 900.പെണ്‍കുട്ടികള്‍ എന്ന നാണം കേട്ട അവസ്ഥ നമ്മുടെ രാജ്യത്തുണ്ടാക്കിയത്?.ഗര്‍ഭപാ ത്രത്തില്‍ വെച്ച് തന്നെ കൊല്ലപ്പെടാന്‍ പെണ്‍കുഞ്ഞുങ്ങള്‍ എന്ത് തെറ്റാണു ചെയ്തത്? മനുഷ്യവംശത്തിനു വേണ്ടിമുലയൂട്ടുന്നതോ.ആണ്‍കുട് ടികള്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും പെണ്‍കുട്ടികള്‍ക്ക് നല്‍കാത്തത് കാടത്തമല്ലേ ? മദ്യപിച്ചു ബഹളമുണ്ടാക്കുകയും അമ്മമാരെ തല്ലുകയും ചെയ്യുന്ന അച്ഛന്‍മാരെന്താ വീട്ടുപണിയെടുക്കാത്തത് ?സ്ത്രീധനത്തിന്‍റെയും സ്വര്‍ണത്തിന്‍റെയും കണക്കില്‍ എത്ര സ്ത്രീജീവിതങ്ങളാണു പൊലിഞ്ഞുപോകുന്നത് .എന്നാണ് ഈ അടിമത്തം അവസാനിക്കുന്നത്?
നമ്മുടെ കേരളത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പല്ലേ 'അ' എന്ന അക്ഷരം എഴുതാന്‍ കഴിയാത്തതിന് ഒരു മൂന്നര വയസ്സുകാരനെ അച്ഛന്‍ ബെല്‍റ്റു കൊണ്ട്അടിച്ചു മുറിവേല്‍പ്പിച്ചത്.സ്കൂളുകളിലു ം വീടുകളിലും മുതിര്‍ന്നവരുടെ തല്ലും ശകാരവും ഏറ്റുവാങ്ങിയും ഇരുമ്പു കമ്പി പഴുപ്പിച്ചുവെച്ചതിന്‍റെ വേദനയേറ്റും എത്രകുട്ടികളാണ് നീറിനീറികരയുന്നത്,അമ്മമലയാളത് തില്‍ പഠിക്കാനും അന്വേഷിച്ചറിയാനും കഥകളിലൂടെയും കളികളിലൂടെയും കാര്യങ്ങള്‍ ഗ്രഹിക്കാനും കഴിയാതെ എത്ര കൂട്ടുകാരാണ് അണ്‍-ഏയ്‌ഡഡ സ്കൂളുകളില്‍ ശ്വാസം മുട്ടുന്നത്.രക്ഷിതാക്കളുടെ അതിമോഹത്തിനും ഗമയ്ക്കും ഞങ്ങള്‍ കുട്ടികളെ ഇങ്ങനെ ബാലിയാടാക്കണോ .
ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ,കേള്‍ക്കുന്ന കഥകള്‍ ഞങ്ങള്‍ കുട്ടികളെ ഭയപ്പെടുത്തുന്നു.ചെറിയ കുഞ്ഞുങ്ങളെപ്പോലും മുതിര്‍ന്നവര്‍ അവരുടെ ചീത്ത മോഹങ്ങള്‍ക്ക് ഇരയാക്കുകയല്ലേ .പിതാക്കള്‍ പോലും സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പിശാചിന്‍റെ നാടായി കേരളം മാറിയിരിക്കുന്നു .സ്നേഹത്തിന്‍റെ പുലിത്തോലണിഞ്ഞ വാല്‍സല്യങ്ങളും വിഷ മിഠായികളും എങ്ങനെയാണ് ഞങ്ങള്‍ തിരിച്ചറിയുക? പറയൂ ആരാണ് ഞങ്ങളുടെ രക്ഷകര്‍?
ഓര്‍മയില്ലേ , ഒറ്റക്കയ്യന്‍ കാട്ടാളന്‍ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടുകൊന്ന ഷോര്‍ണൂരിലെ സൗമ്യചേച്ചിയെ?. കാണുന്നില്ലേ പെണ്‍കുട്ടികളുടെ നിലവിളികളിലും തേങ്ങലുകളിലും കൊച്ചുകേരളം വിറകൊള്ളുന്നത്?.നിങ്ങളെ കണ്ടു പടിച്ചല്ലേ പാവം അഞ്ചാം ക്ലാസുകാരന്‍ ഞങ്ങളുടെ അംഗന്‍വാടി കൂട്ടുകാരിയെ കുളത്തിലേക്ക് തള്ളിയിട്ടു കൊന്നത്?.കുരുന്നിലെ ഞങ്ങളുടെ മനസ്സില്‍ വിഷം നിറയ്ക്കുന്നതാരാണ്.?ഒരു പൂവിതള്‍ പോലെ സൗരഭ്യമുള്ള ഞങ്ങളുടെ ബാല്യത്തെ പിച്ചിച്ചീന്താന്‍ മനോരോഗികളെ നിങ്ങള്‍ക്കാരാണ് അനുവാദം നല്‍കിയത്?.
ചെറിയ ശതമാനം മാത്രം വരുന്ന കുറ്റവാളികളെ ചെറുക്കാന്‍ എന്താണ് അസമത്വങ്ങള്‍ക്കെതിരെ പോരാടിയ നമ്മുടെ നാടിനാവാത്തത്.ബ്രിട്ടീഷ് ഭരണത്തിനെതിരായും അനാചാരങ്ങള്‍ക്കെതിരായും പൊരുതിജയിച്ച നാടല്ലേ നമ്മുടേത് .ഭൂമിയില്‍ പണിയെടുക്കുന്നവന് അവകാശം നല്‍കിയും പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കിയും ലോകത്തിനു മാതൃകയായ പാരമ്പര്യമല്ലേ കേരളത്തിന്‍റെത്.മഹാത്മജിയും ചാച്ചാജിയും ഇ എം എസും എ കെ ജിയും കെ കേളപ്പനും കൊളുത്തിവെച്ച സ്നേഹവിളക്കുകള്‍ അണയുകയാണോ?
ഇല്ല അതിനനുവദിച്ചുകൂടാ, നാടിന്‍റെ നന്മകള്‍ക്കായി നമ്മള്‍ ഒത്തുചേരേണ്ടിയിരിക്കുന്നു ." അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം " എന്ന കവിവാക്യം ജീവിതമുദ്രാവാക്യമായി നമുക്ക് ഏറ്റെടുക്കണം.കണ്ണീര്‍ ചാനലുകളും തുണിയില്ലാനൃത്തങ്ങളും , കടം വാങ്ങി നിറയ്ക്കുന്ന ആഡംബരവസ്തുക്കളും മദ്യവും മയക്കുമരുന്നുമല്ല ജീവിതമെന്ന് നമുക്ക് തിരിച്ചറിയാനാകണം.ചുറ്റുപാടുകളെ വിശകലനം ചെയ്ത് പഠിക്കാനും കുറ്റവാളികളെ തിരിച്ചറിയാനും മാതാപിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനും നാം പഠിക്കണം.പരസ്പരം തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ സ്നേഹബന്ധങ്ങളിലൂടെ ഒരു പുതു ലോകം പണിയാന്‍ നമുക്കാവണം.
സ്നേഹ നിധികളായ ഗുരുനാഥന്മാരും രക്ഷിതാക്കളും മറ്റു പ്രിയപ്പെട്ടവരും വഴിവിളക്കുകളുമായി പ്രകാശം ചൊരുത്തുമ്പോള്‍ ഇടറിവീഴാതെ നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.
ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ,കേള്‍ക്കുന്ന കഥകള്‍ ഞങ്ങള്‍ കുട്ടികളെ ഭയപ്പെടുത്തുന്നു.ചെറിയ കുഞ്ഞുങ്ങളെപ്പോലും മുതിര്‍ന്നവര്‍ അവരുടെ ചീത്ത മോഹങ്ങള്‍ക്ക് ഇരയാക്കുകയല്ലേ .പിതാക്കള്‍ പോലും സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പിശാചിന്‍റെ നാടായി കേരളം മാറിയിരിക്കുന്നു .സ്നേഹത്തിന്‍റെ പുലിത്തോലണിഞ്ഞ വാല്‍സല്യങ്ങളും വിഷ മിഠായികളും എങ്ങനെയാണ് ഞങ്ങള്‍ തിരിച്ചറിയുക? പറയൂ ആരാണ് ഞങ്ങളുടെ രക്ഷകര്‍?
ഇല്ല അതിനനുവദിച്ചുകൂടാ, നാടിന്‍റെ നന്മകള്‍ക്കായി നമ്മള്‍ ഒത്തുചേരേണ്ടിയിരിക്കുന്നു ." അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം " എന്ന കവിവാക്യം ജീവിതമുദ്രാവാക്യമായി നമുക്ക് ഏറ്റെടുക്കണം.കണ്ണീര്‍ ചാനലുകളും തുണിയില്ലാനൃത്തങ്ങളും , കടം വാങ്ങി നിറയ്ക്കുന്ന ആഡംബരവസ്തുക്കളും മദ്യവും മയക്കുമരുന്നുമല്ല ജീവിതമെന്ന് നമുക്ക് തിരിച്ചറിയാനാകണം.ചുറ്റുപാടുകളെ വിശകലനം ചെയ്ത് പഠിക്കാനും കുറ്റവാളികളെ തിരിച്ചറിയാനും മാതാപിതാക്കളെയും മുതിര്‍ന്നവരെയും ബഹുമാനിക്കാനും നാം പഠിക്കണം.പരസ്പരം തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ സ്നേഹബന്ധങ്ങളിലൂടെ ഒരു പുതു ലോകം പണിയാന്‍ നമുക്കാവണം.
സ്നേഹ നിധികളായ ഗുരുനാഥന്മാരും രക്ഷിതാക്കളും മറ്റു പ്രിയപ്പെട്ടവരും വഴിവിളക്കുകളുമായി പ്രകാശം ചൊരുത്തുമ്പോള്‍ ഇടറിവീഴാതെ നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.
നവോദയ കേന്ദ്രകമ്മറ്റി അംഗം സ.രഘുനാഥ് ഷോര്‍ണൂരിന്‍റെ മകള്‍ കുമാരി നവീനയ്ക്ക് ഉപജില്ല കലോത്സവത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിക്കൊടുത്ത പ്രസംഗം.കൂടാതെ നാടോടിനൃത്തത്തിലും മോണോആക്ടിലും എ ഗ്രേഡ് നേടി..ഒപ്പം യുറീക്ക വിജ്ഞാന പരീക്ഷയില്‍ രണ്ടാം സ്ഥാനവും സാമുഹ്യശാസ്ത്രം ഗണിതശാസ്ത്രം എന്നീ വിഷയങ്ങളിലെ പ്രശ്നോത്തരികളില്‍ ഒന്നാം സ്ഥാനവും ഈ മിടുക്കി സ്വന്തമാക്കി...
Thursday, December 15, 2011
പ്രവാസം
രഘുനാഥ് ഷോര്‍ണൂര്‍ ഡിസംബര്‍ പതിനഞ്ചിന് സമീക്ഷയില്‍ എഴുതിയ ലേഖനം
വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഈ കുറിപ്പിനാധാരം .പ്രവാസികളെ
സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ലേഖകന്‍
പരാമര്‍ശിച്ചിട്ടുള്ളത് .പ്രവാസികളുടെ പുനരധിവാസ തൊഴില്‍ പ്രശ്നങ്ങളില്‍
കോണ്‍സുലേറ്റിന്‍റെ ഇടപെടല്‍ വളരെ അത്യാവശ്യമായിരിക്കുന്ന സാഹചര്യങ്ങളാണ്
ഇന്ന് നിലവിലുള്ളത് .ഉദാഹരണമായി വിസ ഉറൂബ് ആക്കപ്പെട്ടവരുടെ പ്രശങ്ങള്‍
തന്നെ..ഇവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ പോലും
നിലവില്ലുള്ള എംബസ്സി സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല.അതിന്‍റെയൊക്കെ
ഫലമായി ഇവര്‍ ചെന്ന് പെടുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി
സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ കൈകളിലാണ്.വന്‍ തുകകള്‍
കൊടുത്തിട്ടും പലര്‍ക്കും നിയമപരമായി ലഭിക്കേണ്ടുന്ന ഗുണങ്ങള്‍ പോലും
ലഭിക്കുന്നില്ല.തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങുന്നവരും എന്താണ്
ചെയ്യേണ്ടത് എന്ന അറിവില്ലാത്തതു കാരണം ഇത്തരം ചതിക്കുഴികളില്‍
പെടുന്നുണ്ട്.
ലേഖകന്‍ എടുത്തു പറയുന്ന പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക്.വിസ പ്രശ്നങ്ങളിലും സ്വദേശിവല്‍ക്കരണം മൂലമുള്ള നിയമക്കുരുക്കുകളിലും കുടുങ്ങി പൊടുന്നനെ കൂട്ടമായി നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്ന പ്രവാസികള്‍ , അവരുടെ കുടുംബങ്ങള്‍, ഇവര്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം.ഓരോ പൌരനും പ്രവാസിയാകാന്‍ ആലോചിക്കുന്നിടം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശേഖരിക്കുന്ന തുകകളുടെ വളരെ ചെറിയ ഒരംശം മതി പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതികളെ വിജയകരമായി നടപ്പിലാക്കാന്‍.രാജ്യത്തിന് തന്നെ മാതൃകയായി ഇടതു സര്‍ക്കാര്‍ തുടങ്ങിയ നോര്‍ക്ക വകുപ്പും ഒപ്പം പ്രവാസി ക്ഷേമനിധി സംവിധാനങ്ങളും വികലവും ഇടുങ്ങിയതുമായ രാഷ്ട്രീയ ചിന്തകള്‍ മൂലം നശിപ്പിക്കപ്പെടാന്‍ പാടില്ല..രാജ്യമാകമാനം വിപുലപ്പെടുത്തി നടപ്പിലാക്കേണ്ട അത്തരം രീതികളെ തച്ചു തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം അതിനെ കൂടുതല്‍ സമഗ്രമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്..അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരേണ്ടതും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ഇവിടുത്തെ സംഘടനകളാണ്..
ആടുജീവിതവും ഗദ്ദാമ യുമൊക്കെ കേവലം ഭാവനാ സൃഷ്ടികള്‍ മാത്രമായി അനുഭവപ്പെടുന്ന കുടുംബാംഗങ്ങള്‍ക്കിടയില്‍ നിന്നു പോലും മാനസികമായി ഒറ്റപ്പെട്ടു നില്‍ക്കേണ്ടി വരുന്ന പ്രവാസികളെ ,താങ്ങി നിര്‍ത്തുന്നതില്‍ കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ പ്രവാസി സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകളെ ഭംഗി വാക്കുകള്‍ പറഞ്ഞു വിലയിടാനാകില്ല..നാടു വിട്ടു ഇവിടെയെത്തുന്ന പ്രവാസിക്ക് ഒരേ മതമാണ് ,ഒരേ ചിന്തയാണ് ഒരേ വികാരമാണ് ..അവന്‍റെ യിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവയാകരുത് സംഘടനകള്‍. രൂപപ്പെടാന്‍ നിമിത്തമായ ആശയങ്ങള്‍ ,കഷ്ടപ്പെടുന്നവനെ സഹായിക്കുന്നതിലും ഒരുമിച്ചു പൊരുതി നേടിയെടുക്കേണ്ട വിഷയങ്ങളിലും വിലങ്ങു തടിയാകരുത് .അങ്ങനെ സംഭവിക്കുമ്പോളാണ് കച്ചവടമനസ്സുമായി പണത്തിനും പ്രശസ്തിക്കും വേണ്ടി സങ്കുചിത താല്പര്യക്കാര്‍ ഓരോ സംഘടനകളുടെ മറവിലും അല്ലാതെയും ഈ മരുഭൂമിയിലും പ്രവാസികള്‍ക്കു ദുരന്തങ്ങള്‍ സമ്മാനിക്കുന്നത്..
ഇതിനൊക്കെ പുറമെയാണ് എംബസ്സി സംവിധാനങ്ങളുടെ സ്വകാര്യ വല്‍ക്കരണം .എയര്‍ ഇന്ത്യ നടത്തുന്ന ക്രൂരമായ താമാശകള്‍.
മനുഷ്യക്കച്ചവടവും മറ്റു കച്ചവടങ്ങളും നടത്തി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ദ്രോഹിച്ചു സമ്പന്നന്‍ മാരായ കുറച്ചു പേര്‍ നക്ഷത്ര ഹോട്ടലുകളില്‍ ഒത്തു ചേര്‍ന്ന് വര്‍ത്തമാനം പറയുമ്പോള്‍ അവര്‍ക്കൊപ്പമല്ല പ്രവാസികാര്യ മന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവാസി ദിവസം ആഘോഷിക്കേണ്ടത് ..കാരണം ബി പി എല്‍ കാര്‍ഡുകാരനും താഴെ ദരിദ്രനായി മാറുന്ന പ്രവാസിയുടെ സ്വദേശത്തേക്കുള്ള തിരിച്ചുപോക്കിന്‍റെ ജാതകത്തിനു ,കുടുംബത്തിന്‍റെ കൂട്ടത്തോടെയുള്ള ആത്മഹത്യ എന്ന പതിവു അന്ത്യം ഇന്നും തുടരുകയാണ്..
സന്തോഷ് തയ്യില്‍. അല്‍ -കോബാര്‍ , സൗദി അറേബ്യ

Tuesday, November 15, 2011
Saturday, October 16, 2010
Friday, October 1, 2010
ഒരു നല്ല സായാഹ്നം .....by aksharam
നവോദയ നല്‍കിയ ഒരു നല്ല സായാഹ്നം ....
ഹൃദയ സദസ്സിലെ ........ആസാദ് തിരൂര്‍
സുപ്രഭാതം .......................ആസാദ് തിരൂര്‍
സത്യശിവ സൗന്ദര്യം.........ആസാദ് തിരൂര്‍
താരിളം തെയ്യ ..................നിതീഷ് മുത്തമ്പലം
ഒരു ചാലുഴുതില്ല ............ രഘുനാഥ് ഷൊര്‍ണൂര്‍
കിലുകിലുക്കും ചെപ്പുകള്‍ ... രഘുനാഥ് ഷൊര്‍ണൂര്‍
കീഴാളന്‍ ---------------------ഷാജി ദമാം
കവിതകള്‍ ബഹ്‌റൈന്‍ ....രഘുനാഥ് ഷൊര്‍ണൂര്‍
സാരസമുഖി യുട്യൂബ് ചാനലിലേക്ക് സ്വാഗതം ....ഇവിടെ
വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക

Monday, September 27, 2010
Saturday, September 18, 2010
Wednesday, September 8, 2010
നവോദയ സര്‍ഗ സദസ്സ്-by raghunath shornoor
ആവിഷ്ക്കാര ഇടങ്ങളെ മാനവീകരിക്കാന്‍ കൂട്ടായ ഇടപെടല്‍ വേണം
ദമാം :ചിന്തയുടെ അഗ്നിസ്ഫുരണങ്ങള്‍ പടര്‍ത്തുന്ന സര്‍ഗ്ഗാത്മക സന്നിവേശങ്ങളിലൂടെ ജീവിതകാമനകളെ ആവിഷ്കരിച്ചേ നൂതനരചനാവേദിയായ സൈബര്‍എഴുത്തുകളെ ജനകീയമാക്കാനാവു എന്ന് നവോദയ സര്‍ഗ്ഗസദസ്സ് സംഘടിപ്പിച്ച ബ്ലോഗ് സാഹിത്യസംവാദം അഭിപ്രായപ്പെട്ടു .
വായനയുടെയും എഴുത്തിന്‍റെയും പരമ്പരാഗതസങ്കല്‍പ്പങ്ങളെ വേര്‍പിരിഞ്ഞ് തല്‍സമയഎഴുത്തുകളാലും ചര്‍ച്ചകളാലും മുഖരിതമായ ഇന്‍റര്‍നെറ്റ് വേദികളെ സാമൂഹ്യപ്രചോദിതമാക്കാന്‍ സംഘടിതഇടപെടലുകള്‍ ആവശ്യമാണെന്ന് വിഷയാവതാരകന്‍ ഷിജു ശശിധരന്‍ പറഞ്ഞു.
വിവരസാങ്കേതികവിദ്യയുടെ ആശയസംവാദമേഖലയായ ബ്ലോഗുകള്‍ക്ക് ആനുകാലിക ലോകത്ത് പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ടെങ്കിലും വേണ്ടത്ര ഗൗരവപൂര്‍ണമല്ലാത്ത ഇടപെടലുകള്‍ പുരോഗമനമൂല്യബോധങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായി സംവാദം ഉല്‍ഘാടനം ചെയ്തു സംസാരിച്ച പ്രഭാതം മാഗസിന്‍ എഡിറ്റര്‍ സി വി ജോസ് അഭിപ്രായപ്പെട്ടു .
സാമൂഹ്യമൂല്യനിര്‍ണയത്തിന്‍റെ അഭാവവും എഴുത്തുകാരന്‍റെ വെളിപ്പെടുത്തപ്പെടാത്ത സ്വത്വവും അതിരുകളില്ലാത്ത പ്രസിദ്ധീകരണസ്വാതന്ത്ര്യവും ബ്ലോഗ് രചനകളില്‍ ഭൂരിഭാഗത്തെയും അശ്ലീലച്ചുവയുള്ളതും നിലവാരമില്ലാത്തതുമാക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നവോദയപ്രസിഡണ്ട് പ്രദീപ് കൊട്ടിയം ചൂണ്ടിക്കാട്ടി.
മതവൈരം വളര്‍ത്തുന്നതും തീവ്രവാദലക്ഷ്യങ്ങളുമുള്ള ബ്ലോഗ് എഴുത്തുകളെ പ്രതിരോധിക്കാന്‍ മനുഷ്യസ്നേഹത്തിന്‍റെ അറിവിടങ്ങളായി സൈബര്‍ സാധ്യതകളെ വികസിപ്പിക്കണമെന്ന് ഡോകുമെന്‍റെറി നിര്‍മാതാവും സാംസ്കാരികപ്രവര്‍ത്തകനുമായ പി എ സമദ് ആവശ്യപ്പെട്ടു.
നിരീക്ഷണ വൈവിധ്യങ്ങളുമായി ചെറുകഥാകൃത്ത് കെ വി ഉണ്ണികൃഷ്ണന്‍, ശശിപണിക്കര്‍,ഷാജഹാന്‍ കണ്ണൂര്‍ ,ഉണ്ണി ഏങ്ങണ്ടിയൂര്‍,സാംസ്കാരിക വേദി കണ്‍വീനര്‍ രഘുനാഥ് ഷൊര്‍ണൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സമ്പുഷ്ടമാക്കി.
സുഗീത്,സി പി എ ഗഫാര്‍ സന്തോഷ് തയ്യില്‍ തുടങ്ങിയവര്‍ ബ്ലോഗ് രചനകള്‍ അവതരിപ്പിച്ചു.ജോസഫ് സാജു നിയന്ത്രകനായ സംവാദസദസ്സിന് വിജയന്‍ നങ്ങേത്ത് സ്വാഗതവും സേതു വാണിയംകുളം നന്ദിയും പറഞ്ഞു

ഓണാശംസകള്‍ ....by RAGHUNATH SHORNOOR
വസന്തത്തിന്‍റെ തുടിപ്പുമായി അതിജീവനത്തിന്‍റെ സ്വപനങ്ങളുമായി ഓണം.
നൂറ്റാണ്ടുകളായി ചൂഷണത്തില്‍ പിടയുന്ന മനുഷ്യകുലം ,സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാനവീയഐക്യത്തിന്‍റെയും വിമോചനഗാഥയായി ഓണോല്‍സവങ്ങള്‍ നിറയുന്നു.
ലോകം വിശന്നു പൊലിയുമ്പോള്‍ കോടികളുടെ മഹാരമ്യങ്ങളില്‍ അരചര്‍ വാഴുന്നു.ചൂഷിതരക്തത്തില്‍ പിടയുന്ന ഭൂമിയെ പങ്കിട്ടെടുക്കാന്‍ സാമ്രാജ്യത്വ വാമനന്‍മാര്‍ സമത്വസങ്കല്‍പ്പങ്ങളുടെ തലയറുക്കുന്നു.ഭീകരതയും വര്‍ഗീയതയും യുദ്ധഭ്രാന്തും വമിച്ചു മാനവസംസ്ക്കാരത്തെ നരകീയമാക്കുന്നു.
പൂ നുള്ളുന്ന കുഞ്ഞു മിഴികളില്‍ വിഷം പുരളുന്നത് നാം അറിയണം.കമ്പോളാര്‍ത്തികള്‍ വിഴുങ്ങുന്ന ഉത്സവങ്ങളുടെ ജനകീയധാരയെ നമുക്ക് വീണ്ടെടുക്കണം.ആര്‍ദ്രമാര്‍ന്ന സ്നേഹാനുഭൂതിയില്‍ മതജാതിവംശവൈരങ്ങള്‍ മറന്നു കാലുഷ്യങ്ങളുടെ കോട്ടകളെ നമുക്ക് പിളര്‍ക്കണം.ഓണം മാനവരാശിയുടെ സമത്വധിഷ്ടിത വിമോചനപോരാട്ടങ്ങളുടെ ഇന്ധനമാകണം.
നൊമ്പരങ്ങളുടെ ഇരുള്‍പടര്‍ന്ന ജീവിതത്തില്‍ മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണസന്ദേശം വെളിച്ചത്തിന്‍റെ പടവാളായി വെട്ടി തിളങ്ങണം
ഞാറ്റടിപ്പാട്ടിന്‍റെ താളവും
കാര്‍ഷിക സമൃദ്ധിയുടെ ആഹ്ലാദവും വിടരുന്ന
ജീവിതം പൂക്കാലമാകുന്ന നന്മയുടെ നാളേക്ക്
നമുക്ക് സ്നേഹോല്‍സവങ്ങളായി പടരാം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും
RAGHUNATH SHORNOOR
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ കിരാത ഭരണത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തിയ രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിര്‍ണായകപങ്കാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നിര്‍വഹിച്ചത്. ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകള്‍ ക്കെതിരെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും കോണ്‍ഗ്രസ് രൂപീകരണത്തിനും മുന്‍പേ തന്നെ രൂപപ്പെട്ട കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും യഥാര്‍ത്ഥ തുടര്‍ച്ചയായിരുന്നു കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ രൂപീകരണം .സ്വാതന്ത്ര്യസമര ചരിത്രത്തിലുടനീളം പ്രകമ്പനം കൊള്ളുന്ന സായുധ ചെറുത്തുനില്‍പ്പുകളുടെയും തൊഴിലാളികര്‍ഷക ബഹുജനസമരങ്ങളുടെയും ആശയധാരയും നേതൃത്വവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു .
ആദ്യകാല സമരങ്ങള്‍
1600 ആഗസ്റ്റ് 24-തീയതി കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ നാട്ടുരാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ഭരണാധികാരികളായി മാറുകയായിരുന്നു .1757 ല്‍ റോബര്‍ട്ട് ക്ലൈവിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലിഷ് സേന പ്ലാസി യുദ്ധത്തില്‍ വെച്ച് ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലിഷ് വെട്ടിപ്പിടുത്തങ്ങള്‍ക്ക് തുടക്കമായി.ഇന്ത്യന്‍ കാര്‍ഷികവാണിജ്യ മേഖലകളെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധവും കലാപങ്ങളുമായി കൃഷിക്കാരും ഗിരിവര്‍ഗ്ഗക്കാരും തുടക്കത്തില്‍ തന്നെ രംഗത്ത് വന്നു .1793 ലെ സ്ഥിരം സെറ്റില്‍മെന്‍റ് നിയമം പ്രതിഷേധങ്ങളെ ആളിക്കത്തിച്ചു.ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്‍റെ വ്യാപനം ഉന്നതവിഭാഗങ്ങളില്‍ ദേശീയ ബോധം വളര്‍ത്തി.ചെറുതും വലുതുമായ സമരങ്ങള്‍ക്ക് സംഘടിതരൂപമാര്‍ജ്ജിക്കുകയും കൃഷിക്കാരുടെയും ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരുടെയും നേതൃത്വത്തില്‍ 1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടുകയും ചെയ്തു .
സ്വാതന്ത്ര്യ സമരം നിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെടുകയും വിക്ടോറിയ രാജ്ഞി ഇന്ത്യന്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തെങ്കിലും ഇന്ത്യയിലാകെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധം ശക്തമായി. രാജ്യത്താകെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും രഹസ്യ സംഘടനകള്‍ രൂപപ്പെട്ടു.തൊഴിലാളികളും കൃഷിക്കാരും ബുദ്ധിജീവികളും എഴുത്തുകാരും ബ്രിട്ടീഷ് വിരുദ്ധരായ ചില മുതലാളിമാരും നാടുവാഴികളും ഈ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരായി .1879 -ല്‍ വാസുദേവ ബാലവന്ത് ഫട്കെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ കലാപം നടന്നു .ഇന്ത്യയിലുടനീളം തൊഴിലാളികളുടെയും കൃഷിക്കാരുടെയും നേതൃത്വത്തില്‍ കലാപങ്ങള്‍ രൂപപ്പെട്ടു.
കോണ്‍ഗ്രസ് രൂപീകരണം ..
ഇന്ത്യയിലാകെ കര്‍ഷകസമരങ്ങളും വിപ്ലവ ഗ്രൂപ്പുകളുടെ വ്യാപനവും പടര്‍ന്നു പിടിക്കുന്നതിനിടയിലാണ് 1885 ല്‍ ആധുനിക വിദ്യഭ്യാസം നേടിയ ബുദ്ധിജീവികളെ സംഘടിപ്പിച്ചു 'ഇത്വാറിലെ' കളക്ടറായിരുന്ന എ ഒ ഹ്യൂമിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമാകുന്നത് .അലയടിച്ചുയരുന്ന പ്രതിഷേധകൊടുങ്കാറ്റിനെ തടയിടുകയായിരുന്നു കോണ്‍ഗ്രസ് രൂപീകരണത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യമിട്ടത്.ഭരണപരിഷ്കരണങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും പൊതുആവശ്യങ്ങള്‍ക്കായി പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും മാത്രം ചെയ്തിരുന്ന കോണ്‍ഗ്രസില്‍ മിത-തീവ്രവാദി ഏറ്റുമുട്ടലുകള്‍ ശക്തമാകുകയും കോണ്‍ഗ്രസ് ഘട്ടം ഘട്ടമായി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്‍റെ നേതൃനിരയിലേക്ക് കടന്നു വരുകയും ചെയ്തു.
ബംഗാള്‍ വിഭജനവും ഒന്നാം ലോകമഹായുദ്ധവും ..
സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ പ്രഭവകേന്ദ്രമായ ബംഗാളിനെ വിഭജിക്കാന്‍ 1905 ല്‍ കഴ്സന്‍ പ്രഭു ഉത്തരവിട്ടു .ബംഗാള്‍ വിഭജനത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധയോഗങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടു .കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സ്വദേശി പ്രക്ഷോഭം ദേശീയ തലത്തില്‍ ആളിക്കത്തി .സമരക്കാര്‍ 1907 ഒക്ടോബറില്‍ ബംഗാളില്‍ വൈസ്രോയി സഞ്ചരിച്ച തീവണ്ടിയില്‍ ബോംബിട്ടു .ഡിസംബര്‍ 23 നു ജില്ല മജിസ്‌ട്രേട്ട് ' എല്ലാനു ' നേരെ പ്രക്ഷോഭ കാരികള്‍ വെടിയുണ്ടയുതിര്‍ത്തു .പ്രഫുല്ല ചാകിയുടെയും ഖുദിറാം ബോസിന്‍റെയുംനേതൃത്വത്തില്‍ മുന്‍ ജില്ല മജിസ്ട്രേട്ട് ആയിരുന്ന കിങ്ങ്സ് ഫോര്‍ഡ് സഞ്ചരിച്ചിരുന്ന വണ്ടിയില്‍ ബോംബിട്ടു .പ്രഫുല്ല പാകി പോലീസിനു പിടി കൊടുക്കാതെ സ്വയം വെടിവെച്ചു മരിച്ചു .ഖുദിറാം ബോസിനെ ബ്രിട്ടീഷ് സൈന്യം തൂക്കിക്കൊന്നു.1908 ല്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരില്‍ തിലകനെ അറസ്റ്റു ചെയ്തു.ഇതില്‍ പ്രതിഷേധിച്ച് ബോംബയിലെ തൊഴിലാളികള്‍ നടത്തിയ ഹര്‍ത്താലിനു നേരെ വെടിവെപ്പുണ്ടാകുകയും 15 പേര്‍ മരിക്കുകയും ചെയ്തു .ബോംബയിലെ ഹര്‍ത്താലിനെ ഇന്ത്യന്‍ തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്നും സംഘട്ടനങ്ങളെ വിപ്ലവപരമായ സംഘട്ടനങ്ങളെന്നും ലെനിന്‍ വിശേഷിപ്പിച്ചു.
വിപ്ലവസംഘങ്ങള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാലഘട്ടം മുതല്‍ തന്നെ ബ്രിട്ടീഷ് നിഷ്ടൂരതകള്‍ക്കെതിരെ സായുധ സമരങ്ങള്‍ രൂപപ്പെട്ടിരുന്നു .സാഹസികരായ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ 20 -o നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇത്തരം ഗ്രൂപ്പുകള്‍ സംഘടനാരൂപം കൈവരിച്ചു.ബംഗാള്‍ വിഭജനത്തിനെതിരായ സമരങ്ങളും ഒന്നാം ലോകമഹായുദ്ധവും കോണ്‍ഗ്രസിലെ മിതവാദി നേതൃത്വത്തിന്‍റെ ഒത്തു തീര്‍പ്പു സമീപനങ്ങളും വിപ്ലവപാതയിലേക്ക് യുവാക്കളെയും വിദ്യാര്‍ഥികളെയും കൂടുതല്‍ കൂടുതല്‍ ആകൃഷ്ടരാക്കി.1902 -ല്‍ രൂപീകൃതമായ അനുശീലന്‍ സമിതി ബ്രിട്ടീഷ് കാര്‍ക്കെതിരെ സായുധകലാപ ശ്രമം നടത്തി .1913 ല്‍ വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സമരത്തിനു ആഹ്വാനം ചെയ്യുകയും ഇന്ത്യയിലേക്ക് ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്തു .1914 ല്‍ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിച്ചിരുന്ന ഗദ്ദര്‍ വിപ്ലവകാരികള്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ദേശീയ സേനയില്‍ ചേര്‍ന്ന് കലാപസംഘടനകള്‍ ഉണ്ടാക്കുകയും ചെയ്തു.റാഷ് ബിഹാരി ബോസ്, സചീന്ദ്ര നാഥ് സന്യാല്‍, കര്‍താര്‍ സിംഗ് ,ജഗത് സിംഗ് തുടങ്ങിയ കലാപ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ പഞ്ചാബ് മുതല്‍ സിംഗപ്പൂര്‍ വരെ കലാപം പടര്‍ന്നു പിടിച്ചു.1915 ഫെബ്രുവരി 21 നു വടക്കേ ഇന്ത്യയിലാകെ കലാപം നടത്താനും .കല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം കോട്ട പിടിച്ചെടുക്കാനും പരിപാടിയിട്ടു.രഹസ്യം പുറത്തായതിനെ തുടര്‍ന്ന് കര്‍താര്‍ സിംഗ് അടക്കം 24 പേരെ തൂക്കി കൊല്ലുകയും ബാക്കിയുള്ളവരെ നാട് കടത്തുകയും ചെയ്തു.സിംഗപ്പൂരില്‍ നടന്ന പട്ടാള കലാപത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വം റഷ്യന്‍ ജപ്പാന്‍ സേനകളുടെ സഹായത്തോടെ അടിച്ചമര്‍ത്തി .ഇതേ കാലയളവില്‍ ലാലാ ഹര്‍ഭയ്യാലിന്‍റെയും ബര്‍ക്കത്തുള്ളയുടെയും നേതൃത്വത്തില്‍ വിപ്ലവകാരികള്‍ കാബൂളില്‍ താല്‍ക്കാലിക ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ചു .
കമ്യൂണിസ്റ്റു പാര്‍ട്ടി രൂപീകരണം .
സാര്‍വദേശീയ തലത്തില്‍ നടന്നിരുന്ന സാമ്രാജ്യത്വ -മുതലാളിത്തവിരുദ്ധ തൊഴിലാളി സമരങ്ങള്‍ തുടക്കം മുതലേ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ ആവേശം കൊള്ളിച്ചിരുന്നു.വിദേശങ്ങളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരുടെ സ്വാധീനവും വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ വളര്‍ച്ചയും ഇംഗ്ലീഷ് വിദ്യാഭാസത്തിന്‍റെ വ്യാപനവും പുരോഗമന ആശയങ്ങളെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു .റഷ്യന്‍ വിപ്ലവ വിജയത്തിന് മുന്‍പ് തന്നെ വിവേകാനന്ദന്‍റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും സോഷ്യലിസത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.ലാലാ ഹര്‍ദയാലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും 1912 ല്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളും സോഷ്യലിസ്റ്റു വ്യവസ്ഥയും ഇന്ത്യാക്കാര്‍ക്ക് പരിചയപ്പെടുത്തി .ഒക്ടോബര്‍ വിപ്ലവത്തിന്‍റെ വിജയത്തെ തുടര്‍ന്ന് ഗദ്ദര്‍ വിപ്ലവകാരികള്‍ അടക്കമുള്ള ഒട്ടേറെ പോരാട്ടസംഘങ്ങളുടെ നേതാക്കള്‍ റഷ്യയില്‍ പോയി ലെനിനെ കാണുകയും കമ്യൂണിസ്റ്റ് തത്വങ്ങളെ സ്വാംശീകരിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നേരെ ബ്രിട്ടീഷ് പട്ടാളം അഴിച്ചുവിട്ട ക്രൂരമായ ആക്രമനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അഫ്ഗാനിലേക്ക് പലായനം ചെയ്ത മുഹാജിറുകളില്‍ മുപ്പതുപേര്‍ താഷ്കെന്റിലേക്ക് പോകുകയും മാര്‍ക്സിസം പഠിക്കാനുള്ള യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളായി ചേരുകയും ചെയ്തു .ഇതേ കാലയളവില്‍ മോസ്കോവില്‍ വെച്ച് നടന്ന കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷനലിന്‍റെ രണ്ടാം കോണ്‍ഗ്രസില്‍ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി എം എന്‍ റോയ് പങ്കെടുത്തു .തുടര്‍ന്ന് മുഹജിറുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ചേര്‍ത്ത് എം എന്‍ റോയിയുടെ നേതൃത്വത്തില്‍ 1920 ഒക്ടോബര്‍ 17 നു താഷ്കെന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായി .സമ്മേളനം പി ഷഫീക്കിനെ പാര്‍ട്ടി സെക്രട്ടറി ആയി തെരഞ്ഞെടുത്തു .
.ഇതേ കാലയളവില്‍ തന്നെ തൊഴിലാളികളുടെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ ബോംബെ, കല്‍ക്കത്ത, മദ്രാസ്,ലാഹോര്‍,ബനാറസ് തുടങ്ങിയ നഗരങ്ങളില്‍ കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. റൗലറ്റു ആക്റ്റ്,ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല ,മുതലാളിത്ത ചൂഷണം തുടങ്ങിയവക്കെതിരെ സോഷ്യലിസ്റ്റ് ആശയഗതി ഉള്‍ക്കൊണ്ട വിപ്ലവകാരികളുടെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി ബഹുജനസമരങ്ങളായിരുന്നു ഇതിനടിസ്ഥാനം.1919 അവസാനത്തിലും 1920 ആരംഭത്തിലുമായി നടന്ന ഈ സമരങ്ങളില്‍ കാന്‍പൂരില്‍ 17000 മില്‍ തൊഴിലാളികളും ജബല്‍ പൂരില്‍ 16000 റെയില്‍വെ തൊഴിലാളികളും കല്‍ക്കത്തയില്‍ 35000 ചണതൊഴിലാളികളും ബോംബയില്‍ 2 ലക്ഷം തൊഴിലാളികളും ഷോലാപ്പൂരില്‍ 16000 തുണിമില്‍ തൊഴിലാളികളും 20000 പണ്ടിക തൊഴിലാളികളും ടാറ്റാ ഉരുക്ക് ഫാക്ടറിയിലെ 40000 തൊഴിലാളികളും മദ്രാസില്‍ 17000 തൊഴിലാളികളും അഹമ്മദാബാദില്‍ 25000 തുണിമില്‍ തൊഴിലാളികളും പണിമുടക്കില്‍ ഏര്‍പ്പെട്ടു ..
പൂര്‍ണ്ണ സ്വാതന്ത്ര്യം,സമൂലമായ സാമ്പത്തിക സാമൂഹ്യ പരിഷ്കാരങ്ങള്‍ തുടങ്ങിയവയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നു ആദ്യ സമ്മേളനത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടു.പെഷവാര്‍ ഗൂഡാലോചന കേസിനെ തുടര്‍ന്ന് താഷ്കെന്റില്‍ രൂപീകൃതമായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തകരുകയും 1925 ല്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കാന്‍പൂരില്‍ ഒത്തു ചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുന:സംഘടിപ്പിക്കുകയും ചെയ്തു .
പെഷവാര്‍ -കോണ്‍പൂര്‍ മീററ്റ് ഗൂഡാലോചന കേസുകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ത്യാഗോജ്ജ്വലമായ പങ്കിനെ അടയാളപ്പെടുത്തുന്നതാണ് മേല്‍ സൂചിപിച്ച കേസുകള്‍ .ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ തുടര്‍ന്ന് ലോകത്താകെ അലയടിച്ചുയര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഭയാശങ്കയിലാക്കി.ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒത്തു തീര്‍പ്പു സമരങ്ങളെ അതിലംഘിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ഉശിരന്‍ പണിമുടക്ക് സമരങ്ങള്‍ ദേശീയവിപ്ലവമായി പരിണമിക്കുകയാണോ എന്നു ആശങ്കപ്പെട്ടു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുളയിലെ തന്നെ നുള്ളാന്‍ ബ്രിട്ടീഷ് പാര്‍ലിമെന്‍റ് വരെ നീണ്ട ഗൂഡാലോചനയുടെ പരിണിതഫലമായിരുന്നു പ്രസ്തുത കേസുകള്‍.താഷ്കെന്റിലെ പരിശീലനത്തിന് ശേഷം സ്വതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങിയ കമ്യൂണിസ്റ്റ്‌പാര്‍ട്ടി പ്രവര്‍ത്തകരെ 5 ബോള്‍ഷെവിക് ഗൂഡാലോചന കേസുകള്‍ ആരോപിച്ച് അറസ്റ്റു ചെയ്ത് പെഷവാര്‍ കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ചതായിരുന്നു പെഷവാര്‍ ഗൂഡാലോചന കേസ്.കേസിന്റെ വിധിയില്‍ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹ പരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പരമാധികാരം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും ബ്രിട്ടീഷ് കോടതി ആരോപിച്ചു .
1921 ല്‍ അഹമ്മദാബാദിലും 1922 ല്‍ ഗയയിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ പുത്രികപദവി എന്ന ആശയം നിരാകരിച്ച് ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കമ്യൂണിസ്റ്റു പാര്‍ട്ടി ഉന്നയിച്ചു .പാര്‍ട്ടി തൊഴിലാളി കര്‍ഷക സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും AITUC പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു .ട്രേഡ് യൂണിയനുകളുടെ എണ്ണവും അംഗസംഖ്യയും നാള്‍ക്കുനാള്‍ വര്‍ധിച്ചു.
തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച് വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ഷൌക്കത്ത് ഉസ്മാനി ,ഡാങ്കെ,ഗുലാം ഹുസൈന്‍ ,മുസഫര്‍ അഹമ്മദ്,നളിനി ഗുപ്ത ,ശിങ്കാര വേലു ചെട്ടിയാര്‍ ,രാമചന്ദ്ര ലാല്‍ ശര്‍മ ,എം എന്‍ റോയി എന്നിവരെ പ്രതികളാക്കി കോണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഡാലോചനകേസ് ചാര്‍ജ്ജ് ചെയ്തു .
കോണ്‍പൂര്‍ ഗൂഡാലോചന കേസിനെതിരെ വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു എങ്കിലും കോണ്‍ഗ്രസ് നേതൃത്വം പോലിസ് നടപടിയെ എതിര്‍ക്കാന്‍ തയ്യാറായില്ല .കോണ്‍ഗ്രസ് നേതാവായ ആനിബസന്‍റ് ഇന്ത്യയില്‍ വിപ്ലവകരമായ ഗൂഡാലോചന നടക്കുന്നതിന്‍റെ തെളിവായി കോണ്‍പൂര്‍ ഗൂഡാലോചന കേസിനെ ഉയര്‍ത്തിക്കാണിച്ചു.കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിനിരത്താന്‍ 1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ നേതൃത്വത്തില്‍ കര്‍ഷക-തൊഴിലാളി പാര്‍ട്ടികള്‍ രൂപം കൊണ്ടു.പ്രവിശ്യ തലങ്ങളില്‍ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ക്കും രൂപം കൊടുത്തു .പഞ്ചാബ് പ്രവിശ്യയില്‍ രൂപം കൊണ്ട യുവജന ഭാരത സഭക്ക് ഭഗത് സിംഗ് നേതൃത്വം കൊടുത്തു. കമ്യൂണിസ്റ്റ് സ്വാധീനം വര്‍ദ്ധിച്ചതിന്‍റെ ഫലമായി ഹിന്ദുസ്ഥാന്‍ റിപ്ലബ്ലിക്ക് ആര്‍മിയുടെ പേര് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ആര്‍മി എന്നാക്കി മാറ്റി .
1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ ഖരഗ്പൂരില്‍ നടന്ന റെയില്‍വേ തൊഴിലാളി പണിമുടക്കില്‍ 25000 പേര്‍ പങ്കെടുത്തു. 1928 ജൂലായില്‍ നടന്ന ദക്ഷിണ റെയില്‍വേ പണിമുടക്കും 1928 ഏപ്രിലില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്ത ബോംബെ ടെക്സ്റ്റൈല്‍ തൊഴിലാളി പണിമുടക്കും കോണ്‍പൂര്‍ ,ഷോളാപൂര്‍ ജാംഷഡ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളി പണിമുടക്കുകളും കര്‍ഷകസമരങ്ങളും ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ചു .1928 ല്‍ അഞ്ചു ലക്ഷം തൊഴിലാളികളും 1929 ല്‍ ആറര ലക്ഷം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടു
പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ബഹുജനതൊഴിലാളി പങ്കാളിത്തം ബ്രിട്ടീഷ് അധികാരികളെയും ബൂര്‍ഷ്വാ പരിഷ്കരണവാദികളായ നേതാക്കളെയും അമ്പരപ്പിച്ചു .കടുത്ത അടിച്ചമര്‍ത്തലുകളായിരുന്നു ഫലം
.
പൊതു സുരക്ഷിതത്വ നിയമനുസരിച്ച് മൂന്നു ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളടക്കം 31 കര്‍ഷക-തൊഴിലാളി നേതാക്കളെ പ്രതികളാക്കിക്കൊണ്ട് മീററ്റ് ഗൂഡാലോചന കേസ് ചാര്‍ജ്ജു ചെയ്തു .
കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം
പ്രമാദമായ മൂന്നു ഗൂഡാലോചന കേസുകളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി അതിന്‍റെ പ്രവര്‍ത്തന തലങ്ങള്‍ തൊഴിലാളി മേഖലകളിലാകെ വ്യാപിപ്പിച്ചു.1934 ല്‍ ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ അഖിലേന്ത്യ പണിമുടക്കിന് പാര്‍ട്ടി നേതൃത്വം കൊടുത്തു .1934 ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനകത്തു ബഹുജന സംഘടനകള്‍ രൂപീകരിക്കാനും സ്വാതന്ത്ര്യ സമരത്തി നായി ദേശീയ ഐക്യ മുന്നണി കെട്ടിപ്പടുക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായി.ഇതിന്‍റെ അടിസ്ഥാനത്തില്‍ 1936 ല്‍ അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍, പുരോഗമന റൈറ്റെഴ്സ് ഫോറം തുടങ്ങിയവ രൂപം കൊണ്ടു .1937 ല്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളിലേക്കു മത്സരിക്കുകയും ചില മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്തു .ഒന്‍പതു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ ശക്തമായ സമര പോരാട്ടങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുത്തു .1937 -38 ല്‍ 379 പണിമുടക്കുകളിലായി ഏഴു ലക്ഷം തൊഴിലാളികള്‍ പണിമുടക്കി കോണ്‍ഗ്രസിലെ ഇടതു പക്ഷമായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുകയും കോണ്‍ഗ്രസ്സി ന്‍റെ വലതുപക്ഷ നയങ്ങളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുകയും ചെയ്തു .
രണ്ടാം ലോക മഹായുദ്ധവും യുദ്ധ വിരുദ്ധ മുന്നേറ്റങ്ങളും
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ ശക്തമായ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കമ്യൂണിസ്റ്റു പാര്‍ട്ടി രംഗത്ത് വന്നു .ദേശീയ സമ്മര്‍ദ്ദം ശക്തമാക്കി സ്വാതന്ത്ര്യം നേടണമെന്നതായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാട് .ബോംബെ നഗരത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം നടന്നു .1940 മാര്‍ച്ചില്‍ രണ്ടു ലക്ഷം തൊഴിലാളികള്‍ ബോംബയില്‍ പണിമുടക്കി.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി പണിമുടക്കുകള്‍ പൊട്ടി പുറപ്പെട്ടു .ലക്ഷ ക്കണക്കിന് കൃഷിക്കാര്‍ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്നു .
ഫാസിസ്റ്റ് സേന റഷ്യയെ ആക്രമിച്ചതോടെ യുദ്ധത്തിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നതായി കമ്യൂണിസ്റ്റു പാര്‍ട്ടി വിലയിരുത്തി .ആഗോള ഫാസിസം ലോക രാജ്യങ്ങളെ കീഴ്പെടുത്തിയാല്‍ കോളനി രാജ്യങ്ങളുടെ വിമോചനം അസാധ്യമാകുമെന്നും കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യം സാധ്യമാകണമെങ്കില്‍ സോഷ്യലിസ്റ്റ് റഷ്യ നിലനില്‍ക്കണമെന്നുമുള്ള പാര്‍ട്ടിയുടെ നിലപാട് ശരിയായിരുന്നുവെന്നു ചരിത്രം രേഖപെടുത്തി .
യുദ്ധാനന്തര പോരാട്ടങ്ങളും ദേശീയ സ്വാതന്ത്ര്യവും
ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ദേശീയ പ്രസ്ഥാനത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് പാര്‍ട്ടിയെ കുറച്ചു കാലത്തേക്ക് ഒറ്റപെടുത്തി.കോണ്‍ഗ്രസ് നേതാക്കളുടെ മോചനം, ഐ എന്‍ എ തടവുകാരുടെ വിചാരണ ക്കെതിരായ സമരങ്ങള്‍ ബംഗാളക്ഷാമ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യിലൂടെ പാര്‍ട്ടി നഷ്ടപെട്ട ജനവിശ്വാസം തിരിച്ചുപിടിച്ചു .
1946 -ല്‍ ബോംബയില്‍ ആരംഭിച്ച നാവിക കലാപത്തോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ രംഗത്തിറങ്ങിയത് സാമ്രാജ്യത്വ ഭരണത്തെയും ഇന്ത്യന്‍ ബൂര്‍ഷ്വാസിയെയും കിടിലം കൊള്ളിച്ചു 1946-1947 വര്‍ഷങ്ങളില്‍ രാജ്യമാകെ തൊഴിലാളി കര്‍ഷക സമരങ്ങളാല്‍ മുഖരിതമായി .1946 ല്‍ എ ഐ ടി യു സി നേതൃത്വത്തില്‍ നടന്ന പണിമുടക്ക് സമരങ്ങളില്‍ ഇരുപതു ലക്ഷം പേര്‍ പങ്കെടുത്തു .കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാകെ വമ്പിച്ച കാര്‍ഷിക സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന തേബാഗ ,മലബാറിലെ കാര്‍ഷിക സമരങ്ങള്‍ ,തെലുങ്കാന സമരങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ ഒരു വിപ്ലവമുന്നേററത്തിനുള്ള സാധ്യത ഒരുക്കിയതായി വിലയിരുത്തപ്പെട്ടു .നാട്ടുരാജ്യങ്ങളില്‍ .ഉത്തരവാദ പ്രക്ഷോഭങ്ങള്‍ ശക്തമായി .
ഇന്ത്യയാകെ അലയടിച്ചുയരുന്ന ബഹുജനപ്രക്ഷോഭം ഒരു വിപ്ലവ സമരമായി പരിവര്‍ത്തിക്ക പ്പെടുകയാണെന്ന സാഹചര്യം മനസ്സിലാക്കിയ ബ്രിട്ടീഷ്‌കാര്‍ ഒത്തു തീര്‍പ്പു ചര്‍ച്ചകളിലൂടെ സ്വാതന്ത്ര്യം കൈമാറാന്‍ തയ്യാറായി.
സംഗ്രഹം
ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുത്ത് ജനങ്ങളെയാകെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അണിനിരത്തുക എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അന്തിമ വിജയത്തിലേക്ക് നയിച്ചതെന്നു സുവ്യക്തമാണ്.വൈദേശീയ ഭരണാധികാരികള്‍ക്കെതിരായി രൂപപ്പെട്ട ഒറ്റപ്പെട്ട സായുധസമരങ്ങളെ തൊഴിലാളി കര്‍ഷക സമരങ്ങളായി അത് പരിവര്‍ത്തിപ്പിക്കുകയും ബഹുജന പ്രക്ഷോഭങ്ങളായി വളര്‍ത്തിയെടുക്കുകയും ചെയ്തു .ഒത്തുതീര്‍പ്പു സമരങ്ങളിലും സമൂഹത്തിന്‍റെ ,മേല്‍ത്തട്ടിലും ഒതുങ്ങി നിന്നിരുന്ന കോണ്‍ഗ്രസിനെ ബഹുജന പാര്‍ട്ടിയാക്കി വികസിപ്പിക്കുന്നതിനും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നത്തിലും കമ്യൂണിസ്റ്റു പാര്‍ട്ടി മുഖ്യ പങ്കു വഹിച്ചു .ഇന്ത്യക്ക് വേണ്ടത് പൂര്‍ണസ്വാതന്ത്ര്യമാണെന്ന് ആദ്യമായി ആവശ്യപ്പെട്ടു .പൂര്‍ണ്ണസ്വാതന്ത്ര്യമെന്നാല്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള വിവേചനങ്ങളില്‍ നിന്നുമുള്ള മോചനമാണെന്നും സാമ്പത്തിക സാമൂഹിക പരിഷ്കാരമാണ് അതിനുള്ള അടിസ്ഥാനമെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടി .
ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ അനുഭവ യാഥാര്‍ത്യങ്ങളില്‍ നിന്നും ഊര്‍ജ്ജം സ്വാംശീകരിച്ച് സമ്പന്നാനുകൂല ഭരണകൂട നയങ്ങള്‍ക്കെതിരെയും സാമ്രാജ്യത്വത്തിന്‍റെ ആഗോളവല്‍ക്കരണ ചൂഷണനയങ്ങള്‍ക്കെതിരായും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോരാട്ടം തുടരുകയാണ്
രഘുനാഥ് ഷൊര്‍ണൂര്‍
0507913369
അകാലമരണം
RAGHUNATH SHORNOOR
ഇന്നലെ ഞാന്‍
മരണപ്പെട്ടിരിക്കുന്നു
വിലാപങ്ങളുടെ
ഘോഷയാത്രയില്ലാതെ
ശ്മശാന ഏകാന്തതയില്‍
ഘോഷയാത്രയില്ലാതെ
ശ്മശാന ഏകാന്തതയില്‍
അടക്കപ്പെട്ടിരിക്കുന്നു
സ്നേഹാശ്രു പൂണ്ട വിഷ പാനി
ഞാനിനീ കുടിക്കുന്നില്ല
നഷ്ട സ്മൃതികളില്‍
ഞാനിനി ഉരുകുന്നില്ല
ത്യാഗം ചതിച്ച കൌമാരവും
വാര്‍ദ്ധക്യം ഭക്ഷിച്ച യൌവ്വനവും
ഇനി എന്നെ അലട്ടുന്നില്ല
മണലാരണ്യം വിസര്‍ജ്ജിച്ച വേര്‍പ്പുകള്‍
ആത്മാക്കളായി അലയുന്നു .
മൃതശരീരം മണ്ണും പുഴുവും തിന്ന്
നിര്‍വൃതമാകുന്നു
Subscribe to:
Posts (Atom)