ഇടക്കിടെ
ദന്ത ഡോക്ടറുടെ അടുക്കല്‍
പോകുന്നതുപോലെയാണ് .
തലയോട്ടിയുടെതുപോലെ
മുഴുവന്‍ പല്ലുകളും ഇളിച്ച്
ഒറ്റയിരുത്ത ഇരികേണ്ടതുണ്ട് .
കൃത്രിമ കരങ്ങളാലാണ്
തഴുകുന്ന തെങ്കിലും
ചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ച്
ഒറ്റച്ചിരിപോലും പാഴാകാതെ
മുറുക്കിയടക്കേണ്ടതുണ്ട് .
ഓര്‍മപ്പെടുത്തലുകളുടെ
മുള്ളുവേലിക്കപ്പുറം നിന്നുകൊണ്ട്
ഉണങ്ങാ മുറിവുകള്‍
ആരുമറിയാതെ
പൊത്തിപ്പിടിക്കയും വേണം.
സമവാക്യങ്ങളല്ലാത്തവയും
കണക്കു മാഷുടെ
മുന്നിലെന്നപോലെ
മന:പാഠംആക്കേണ്ടതുണ്ട്
ഉള്ളിന്‍റെ ഉര്‍വ്വരതയിലെ
പ്ലാസ്റ്റിക് നിക്ഷേപമാണ് അയാള്‍ .
ചെറിയ വൃത്ത വഴുക്കലുകളിലെ
വെയില്‍ കായകളും
ഒറ്റ വാക്കിലൊതുങ്ങാത്ത ദാഹവും
മഞ്ഞുതുള്ളിയുടെതുപോലെ
ആറ്റിത്തണ്‌പ്പിച്ച്
അയാളറിയാതെ
എറിഞ്ഞുകളയുകയും വേണം
മരപ്പെട്ടിയിലെ
തുണിത്തരങ്ങള്‍ക്ക്
മണം നല്‍കുന്ന കൈതപ്പൂവാക്കി
താഴിട്ടുപൂട്ടിവച്ചാലും
ഒരു പാവാടച്ചരട്
സ്വപ്നം കണ്ട് ഭയന്ന്
അയാളുടെ ബി.പി.കൂടുകയും ചെയ്യും
..............................