ഇടക്കിടെ
ദന്ത ഡോക്ടറുടെ അടുക്കല്‍
പോകുന്നതുപോലെയാണ് .
തലയോട്ടിയുടെതുപോലെ
മുഴുവന്‍ പല്ലുകളും ഇളിച്ച്
ഒറ്റയിരുത്ത ഇരികേണ്ടതുണ്ട് .
കൃത്രിമ കരങ്ങളാലാണ്
തഴുകുന്ന തെങ്കിലും
ചുണ്ടുകള്‍ ചേര്‍ത്ത് പിടിച്ച്
ഒറ്റച്ചിരിപോലും പാഴാകാതെ
മുറുക്കിയടക്കേണ്ടതുണ്ട് .
ഓര്‍മപ്പെടുത്തലുകളുടെ
മുള്ളുവേലിക്കപ്പുറം നിന്നുകൊണ്ട്
ഉണങ്ങാ മുറിവുകള്‍
ആരുമറിയാതെ
പൊത്തിപ്പിടിക്കയും വേണം.
സമവാക്യങ്ങളല്ലാത്തവയും
കണക്കു മാഷുടെ
മുന്നിലെന്നപോലെ
മന:പാഠംആക്കേണ്ടതുണ്ട്
ഉള്ളിന്‍റെ ഉര്‍വ്വരതയിലെ
പ്ലാസ്റ്റിക് നിക്ഷേപമാണ് അയാള്‍ .
ചെറിയ വൃത്ത വഴുക്കലുകളിലെ
വെയില്‍ കായകളും
ഒറ്റ വാക്കിലൊതുങ്ങാത്ത ദാഹവും
മഞ്ഞുതുള്ളിയുടെതുപോലെ
ആറ്റിത്തണ്‌പ്പിച്ച്
അയാളറിയാതെ
എറിഞ്ഞുകളയുകയും വേണം
മരപ്പെട്ടിയിലെ
തുണിത്തരങ്ങള്‍ക്ക്
മണം നല്‍കുന്ന കൈതപ്പൂവാക്കി
താഴിട്ടുപൂട്ടിവച്ചാലും
ഒരു പാവാടച്ചരട്
സ്വപ്നം കണ്ട് ഭയന്ന്
അയാളുടെ ബി.പി.കൂടുകയും ചെയ്യും
..............................
Really it is wonderful. the theam is very very good. my hearty congratulation.
ReplyDeletebrinda, enikku malayalathil type cheyyan ariyathathil nalla vishamam undu. enkilum ee kavitha nalla nilavaram pularthunnundu ennu parayan ente ee kazhivu kedu oru marayayi upayogikkanam ennu njan agrahikkunnilla. ee kavithayil angolam upayogicha bimbangal puthumayullathum athyathikam aakarshakavum aanu.... ezhuth ariyavunna thankale polulla aalukalude srishtikal iniyum ivide pratheekshikkatte....
ReplyDeleteബാബു ,,http://www.google.com/transliterate/Malayalam
ReplyDeleteഈ ലിങ്ക ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും ..താങ്കളുടെ രചനകളും അക്ഷരത്തിലേക്ക് ക്ഷണിക്കുന്നു...ഇവിടെ കമെന്റ്റ് ചെയ്തതിനു നന്ദി ....