SUDHEE
നാലു വരി കവിതയില്‍ വര്‍ണ്ണിപ്പാനാകുമോ
നിന്നുള്ളിലുള്ള സത്വങ്ങളെല്ലാം
എന്ന് പലക്കുറി ചിന്തിച്ചു
-ചിന്തിച്ചു
എത്തിയതോടുവിലീ സങ്കല്പങ്ങളില്‍...
അറിയില്ല
എനിക്കേതും നിന്നെ കുറിച്ച്
അറിയുന്നതെല്ലാം ചില പലതുകള്‍ മാത്രം
നീയെന്ന ഹെതുവില്‍ അലിഞ്ഞടയുവാന്‍ ഭാഗ്യമായ
ഒരാത്മരാഗം...
സാന്ത്വനം, സംഗീതം, സകലമാം ശങ്ക നിവാരണി
എന്നിങ്ങനെ നീളുന്നു പര്യയമത്രെയും..
ആദ്യം നിനക്ക് കല്പിച്ച നാമധേയം സുഹൃത്തെന്ന്
ഏത് ഒരൊളിവെട്ടിലും താങ്ങാകുമെന്‍ ആറാം ഇന്ദ്രിയം എന്ന്
പിന്നെ അതെപ്പോഴോ പോയ്മറഞ്ഞു
സോദരി രൂപമായി....
പിന്നെ കാലം തീര്‍ത്ത കണ്ണാടി ചട്ടങ്ങള്‍,
നാലു ചുവരുകള്‍ തമ്മിലെ സന്ധിസംഭാഷണം-
അങ്ങനെ നാമറിയാതെ.....
സാന്ദ്രമായ് ഒഴുകുന്ന നിള-സാഗരം ചേരുന്ന പോലെ
നിന്നിലലിയുവാന്‍ വേമ്പുന്ന മനസ്സുമായ് ഞാന്‍ നിന്നു...
ഓര്‍ത്തെടുപ്പാന്‍ ചപല മോഹങ്ങളും,
മിഥുന സംക്രമനങ്ങളില്ലെങ്കിലും...
ഉള്‍വിളികള്‍ ഏറെയും നിന്നെ കുറിച്ച് മാത്രം..
നീയെനിക്കുള്ളവള്‍ എന്നും
ഹൃദയവും, ശ്വാസനിശ്വാസങ്ങളും, രക്ത പരിക്രമനങ്ങളും....
അങ്ങനെ ഒരു ജീവന്‍ടെ ഉള് തുടിപ്പുകള്‍
ഒത്തോരുമിച്ചൊരു സാന്ദ്ര സംഗീതം പൊഴിച്ചു....
ഇന്നിവിടെ ഞാന്‍ എകാങ്കിയായി നില്‍ക്കവെ
എല്ലാം ഇന്നലെ പോല്‍ ഒരു തോന്നല്‍..
ഇന്നലെകള്‍ക്കന്ത്യമില്ലെങ്കിലെന്നോര്‍ത്തു പോയ നിമിഷം..

No comments:
Post a Comment