RAVEENDRAN KAAVIL
അറബിക്കഥകളെ പണ്ട് കേട്ടിരുന്നത് ആയിരത്തൊന്നു രാവുകളിലെ കഥകളും അതിനോടനുബന്ധിച്ചുള്ള വിസ്മയകരമായ കഥകളുമാണ് ,പില്‍ക്കാലത്ത് എഴുതുപതുകളില്‍ കേരളസമൂഹത്തിന്റെ അറബിനാടുകളിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസത്തിന്‍റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാക്കിയ ആഡംബര ജീവിതത്തിന്‍റെ ചലനത്തിനോടനുബന്ധിച്ചുള്ള കഥകളും മറ്റുമാണ് .ഇതില്‍ നിന്ന് വ്യത്യസ്തമായി മനസ്സിനെ നൊമ്പരപെടുത്തിയ, വേദനിപ്പിച്ച കഥകളും ഉണ്ടായിട്ടുണ്ട്.സാധാരണക്കാരന് അറബ് നാടുകളിലെ ജീവിതം വളരെ പ്രയാസമുള്ള താണെന്നു കേരള സമൂഹത്തിലുള്ളവരെ ബോധവല്‍ക്കരിക്കപെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴും കേരളത്തിലെ സാധാരണക്കാരന്‍റെ മനസ്സില്‍ ഗള്‍ഫ് എന്നു കേള്‍ക്കുമ്പോള്‍ ആഡംബര ജീവിതവും മറ്റുമാണ് ഓടിയെത്തുന്നത് .ഒരു പരിധി വരെ അതു ശരിയാണെങ്കിലും ഒരുപാട് പേര്‍ ഗള്‍ഫില്‍ പ്രവാസജീവിതം ആരംഭിച്ച ശേഷം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അറബു നാടുകളിലേക്ക് വരുന്നവരില്‍ സിംഹഭാഗവും നല്ല നിലയില്‍മാന്യമായി ജോലി ചെയ്യുവാന്‍ വേണ്ടി മാത്രമാണ് . റോമിലെ gladiators നെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട് .അത് പോലെ വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ് ബെന്ന്യാമിന്‍റെ ആടുജീവിതം വായിച്ചപ്പോഴും എനിക്കുണ്ടായത് .
മണലാരണ്യത്തിലെ കനല്‍ക്കട്ട പോലെയുള്ള വെയിലിലും ചൂടിലും നജീബിന് ഒന്നും കാണുന്നുണ്ടായിരുന്നില്ല .ജീവിതം കാഴ്ചയുള്ള അന്ധകാരത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അനുഭവങ്ങളെ കഥാകൃത്ത് വളരെ വശ്യതയോടെ പ്രതിപാദിച്ചിട്ടുണ്ട് .ഒറ്റപ്പെട്ട ശേഷം ഒരുപാടു മാസങ്ങള്‍ക്ക്,വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം സുഹൃത്തിനെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയതും, ഒരു കത്തെഴുതി അത് അയക്കുവാന്‍ യാതൊരു വഴിയുമില്ല എന്നറിഞ്ഞിട്ടും ഹക്കീം തന്‍റെ പ്രിയതമക്ക് ഒരു എഴുത്ത് എഴുതി വെക്കുന്നതുമെല്ലാം ഒരു മനുഷ്യന്‍റെ കരളലിയിക്കുന്ന യാതനാനുഭവങ്ങളാണ്.
മനുഷ്യന്‍ ഒറ്റപ്പെട്ടു പോയാല്‍ ഒരുപക്ഷെ ചെടികളോടും പ്രകൃതിയോടുമൊക്കെ സംസാരിച്ചു തുടങ്ങും .ചെടികളുടേയും പ്രകൃതിയുടേയും ഭാഷ അവന്‍ തന്നത്താനെ പഠിക്കും.നജീബ് എത്ര സുന്ദരമായാണ് ആടിന് പേരിടുന്നതും അതിനോട് സംസരിക്കുന്നതുമെല്ലാം.നാം നന്നായാല്‍ ദൈവം നമ്മെ തേടിവരും പലരൂപത്തിലും വേഷത്തിലും .
ഓരോ ഏടുകള്‍ വായിക്കുമ്പോഴും നജീബിന്‍റെ അടുത്തുനിന്നു എല്ലാം കാണുന്ന ഒരു അനുഭവമാണ് ഉണ്ടായത്. എന്റെ ദേഹത്ത് ആടിന്‍റെയും ഒട്ടകത്തിന്‍റെയും മണം ഉള്ളതുപോലെ ഒരു തോന്നല്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായി .

രവീന്ദ്രന്‍
No comments:
Post a Comment