ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP കേരളത്തില്‍ നവോത്ഥാനത്തിന്‍റെ പിതാവായ യുപ്രഭാവനായ ശ്രീ നാരായണഗുരുവിന്‍റെ 156 -മത് ജന്മദിനം ആഘോഷിക്കപ്പെടുകയാണ് .ചതയദിനമായ ഇന്ന് കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ വളരെ അത്യാഡംബരപൂര്‍വ്വം ഈദിനം ആഘോഷിക്കുന്നു ..ഈ ആഘോഷങ്ങളിലും നമ്മള്‍ മറന്നു പോകുന്ന ചിലകാര്യങ്ങള്‍ ഗുരുദേവന്റെ വചനങ്ങളാണ് .."ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ".ഇവിടെ സര്‍വ്വമതസ്ഥരും ഒന്നാണ് .മനുഷ്യന്‍ എന്ന മതം മാതമേ ഉള്ളൂ എന്നു പഠിപ്പിച്ച ഗുരുദേവന്റെ പേരിലും മതം എന്ന രീതികള്‍ എത്തി തുടങ്ങി .ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP എന്ന സംഘടന രൂപീകരിച്ചത് അന്ന് നടമാടിയിരുന്ന സാമൂഹ്യ ഉച്ച നീച്ചത്വങ്ങള്‍ക്ക് എതിരെ പോരാടാനും ഒപ്പം സാധാരണജനങ്ങള്‍ക്ക് നന്മയുടെ വെളിച്ചം പകരാനുമാണ് .ഇന്ന് ഈ പരിപാലന സംഘം എവിടെ എത്തി നില്‍ക്കുന്നു ,ഒരു ജാതി സംഘടന മാത്രമായി മാറിയിരിക്കുന്നു .ഒപ്പം അതിന്റെ ഭരണം പിടിച്ചെടുക്കാന്‍ മദ്യരാജാവും പലിശരാജാവും തമ്മില്‍ തെരുവില്‍ തമ്മിലടിക്കുന്നു .ജാതി ഐക്യത്തിനും ഭ്രഷ്ടുകള്‍ക്കും എതിരെ പോരാടിയ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ട സംഘത്തിന്റെ ഭരണകര്‍ത്താക്കള്‍ ഗുരുവിന്റെ ആശയങ്ങളെ മറക്കുന്നു.അവരുടെ കൊള്ളരുതായ്മകളെ എതിര്‍ത്ത ഒരു കുടുംബത്തിനു ഇവര്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നതും കണ്ടു ..മദ്യം വിഷമാണ് .കുടിക്കരുത് ,വില്‍ക്കരുത് എന്ന മഹത് വചനം ,ഇന്ന് ചതയം ആയതു കൊണ്ടു മദ്യശാലകള്‍ അവധിയാണ്..അതുകൊണ്ട് തലേ ദിവസമേ സ്റ്റോക്ക് ചെയ്തു ആഘോഷം പൊടിപൊടിക്കുന്നു .മനുഷ്യന്‍ മൃഗതുല്യനാകുന്നു ദുര്‍ മന്ത്രവാദത്തിനെതിരെയും വിഗ്രഹങ്ങള്‍തച്ചുടച്ചു മനുഷ്യരെ നേര്‍വഴിക്കു നയിക്കുകയും ചെയ്തഗുരു ,ഇന്ന് പക്ഷെ മനുഷ്യ ദൈവങ്ങള്‍ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു .സ്വന്തം അംഗലാവണ്യം കാണിച്ചു ഭക്തരെ ആവാഹിക്കുന്ന സ്ത്രീദൈവങ്ങളും നമ്മുടെ മുന്‍പില്‍. സുഹൃത്തുക്കളെ ഈ ദിവസത്തിന്റെ നന്മയിലെങ്കിലും നമുക്ക് ഒന്നിക്കാം ..തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അക്ഷരങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും നമുക്ക് ഉയരാം
No comments:
Post a Comment