Tuesday, October 12, 2010

ആണ്ടറുതിക്ക് ശേഷം --by നിധീഷ് മുത്തമ്പലം

ആണ്ടറുതിക്ക് ശേഷം ---നിധീഷ് മുത്തമ്പലം

(രഘുനാഥ് ഷൊര്‍ണ്ണൂറിന്  ഖേദപൂര്‍വ്വം)


" വേട്ടക്കാരന്റെ കൊലച്ചിരികളറുക്കാന്‍
നഷ്ടസ്മൃതികളുടെ വേവില്‍ അമ്ലമഴയായ്‌  പെയ്യണം "
ഓര്‍മയിലെ  കേരളം ഒരു കുഞ്ഞാണെന്നും 
'ഫിദ'-ഹൃദയത്തെ ഉലച്ച നോവാണെന്നും 
പാടിയപ്പോള്‍ ; ഹൃദയത്തിലൊരു ചുവന്ന പൂവ്
നിനക്കായ്‌ കരുതിവെച്ചു
              പതിതന്‍റെ വേദനകളേറ്റു പാടാന്‍ 
              നമുക്കൊരേ സ്വരം..ഒരേ താളം 
              പാതിവഴിയില്‍ പടിയിറങ്ങിയവരോടും,
              ജാലകവാതിലിലൂടെ കൈവീശി കടന്നുപോയ 
              പെണ്‍കുട്ടിയോടും നമ്മള്‍ പകുത്തത്
              ഒരേ വാക്കുകള്‍ ..ഒരേ സ്വപ്നങ്ങള്‍ ...
സഹയാത്രയുടെ ഏതു ദൂരങ്ങളിലാണ്
നിന്‍റെ വാക്കുകള്‍ ചിലപ്പോള്‍ 
അന്ധരാവുന്നത് ..?
ചിത്രശലഭങ്ങളും, കഴുകനും, എപ്പോഴാണ് 
അലങ്കാരങ്ങള്‍ ചമച്ചത് ..?
           'കിനാവുകളില്‍ നനഞ്ഞ ശലഭങ്ങളും
            ഹൃദയ ശയനങ്ങളില്‍ തേന്‍നുകര്‍ന്നതും 
            മൃതജീവിതങ്ങള്‍ക്ക് തൊങ്ങല്‍ ചാര്‍ത്തിയതും' 
            മഹാസംഭവങ്ങള്‍ തന്നെ ...!!
'വേട്ടക്കാരന്റെ കൊലച്ചിരികളറുക്കാന്‍ '-
മുഷ്ടികളുയരണം-- കവിത 
പ്രതിഷേധവും പ്രതിരോധവും  തീര്‍ക്കണം
 കവിത കലാപമാകുമ്പോഴും
ചുഴലിയില്‍ ചില പാഴ്ത്തടികള്‍ 
വട്ടം ചുറ്റുന്നുവോ
 ..............................................................................                          
                                                                       നിധീഷ് മുത്തമ്പലം 
സമര്‍പ്പണം 
മലയാളത്തില്‍ ചിന്തിച്ചു ഇംഗ്ളീഷില്‍ കവിതകള്‍ 
എഴുതുന്ന ശ്രീ ആസാദ് തിരുരിനു ...

1 comment:

  1. മലയാളത്തില്‍ ചിന്തിച്ചു ഇംഗ്ളീഷില്‍ കവിതകള്‍
    എഴുതുന്ന ശ്രീ ആസാദ് തിരുരിനു ...

    ReplyDelete