Thursday, September 9, 2010

പാടം എന്ന് പേരുള്ള വില്ലകള്‍ .by brinda


കവിത എഴുത്ത് നിറുത്തി
മണലുവാരാന്‍  പോയി .
പുഴ  എന്‍റെ  വീക്നെസ്സായിരുന്നു .
 പിന്നീടാണ്  വയലുകളോട്
 ഇഷ്ടം  തോന്നിയത്
 കവിത  ഉള്ളിലുള്ളതുകൊണ്ടാകണം
അതിനാല്‍
വയലുകള്‍  വാങ്ങിക്കൂട്ടി
കുന്നുകള്‍  ഇടിച്ചു നികത്തി
വില്ലകള്‍  പണിതു
'പാടം' എന്നു പേരുള്ള  വില്ലകള്‍ .
    ഗൃഹാതുരത്വം  ഉണര്‍ത്തുന്ന  നാമം
    ചോദിക്കുന്ന  വില!
    ഞാന്‍  പ്രകൃതിയെ
    സ്നേഹിക്കുന്നില്ല  എന്നു
    ആരുപറയും ?
..............................................................................

3 comments:

  1. ദന്ത ഡോക്ടറെ കാണാന്‍ പോയാലും, മണല് വാരാന്‍ പോയാലും കവിത എഴുത്ത് നിര്‍ത്തരുതേ...
    എന്തൊക്കയോ അല തല്ലുന്ന കാവ്യ ബിംബങ്ങള്‍ ഉള്ളിലുണ്ടല്ലോ, വൃന്ദേ. പകര്‍ത്തി വെക്കിവിടെ വായനക്കാര്‍ക്ക് വേണ്ടി.

    പ്രേം നിസാര്‍ ഹമീദ്

    ReplyDelete
  2. പ്രകൃതിയേ കാര്‍ന്നു തിന്നുന്ന രണ്ടു ദുര്‍ ഭൂതങ്ങള്‍, പ്രശാന്ത സുന്ദരമായ അന്ധരീക്ഷത്തെയും ജീവവായുവിനെയും മലിനമാക്കുന്നു. ബ്രിന്ദ സുന്ദരം നിങ്ങളുടെ വരികള്‍ അഭിനന്ദനങള്‍

    ReplyDelete
  3. കവിത എഴുത്ത് നിറുത്തി എന്ന വാക്കിലെ അപലക്ഷണം പിന്നീടങ്ങോട്ട് കവിതയിലും കാണുന്നുണ്ടല്ലോ കുട്ടീ...
    ഇത് താന്‍ വെറുതെ ഉഴപ്പിയതാണ് എന്നേ പറയാന്‍ സാധിക്കുകയുള്ളൂ. നേരത്തെ എഴുതിയ കവിത ഗംഭീരം ആയിരുന്നല്ലോ?
    "വീക്നെസ്" എന്ന പദം അവിടെ ചേര്‍ന്നില്ല. ഒന്നിനും ഏതിനും ഒരു തുടര്‍ച്ചയില്ലാതെ പോയി. കവിതയുടെ പേര് ഉചിതം ആയിട്ടുണ്ട്.
    പുഴയെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് അത് അപ്പാടെ വിഴുങ്ങി കളഞ്ഞതെന്തേ? കവിതയില്‍ അനാവശ്യമായി ഒരു വാക്ക് പോലും ഉപയോഗിക്കരുത്.
    അമ്മ അടുക്കളയില്‍ പറയുന്ന ഭാഷയാണ് കവിത. ലളിതമായിരിക്കണം, ആശയം മനസ്സിലാകണം. അമ്മയുടെ ജോലിയെ ബാധിക്കാതെ പെട്ടെന്ന് പറഞ്ഞു തീരണം. അങ്ങനെ ചിന്തിച്ചു നോക്കൂ.
    നല്ല ഭാവിയുള്ള കുട്ടിയാണ്. കുറച്ചുകൂടി ശ്രദ്ധിക്കൂ.

    ReplyDelete