Showing posts with label രവീന്ദ്രന്‍ കാവില്‍. Show all posts
Showing posts with label രവീന്ദ്രന്‍ കാവില്‍. Show all posts

Wednesday, September 22, 2010

മദ്യകേരളം by ravidran kavil

മദ്യകേരളം by ravidran kavil

Published by: അക്ഷരം on 22nd Sep 2010 | View all blogs by അക്ഷരം
മദ്യകേരളം ഇനി മലപ്പുറമാണ്.എന്തും ഏതും ആഘോഷമാക്കുന്ന കേരളീയ ജനത ,മദ്യവില്‍പ്പനയില്‍  കേരളം പഞ്ചാബിനെ കടത്തി വെട്ടിയിരിക്കുന്നു.  നല്ല പുരോഗമനം!!!
ഈ പുരോഗമനവും മദ്യത്തിലൂടെ തന്നെ കേരളം ആഘോഷിക്കുന്നു . കേരളത്തിന്റെ  ഇപ്പോഴത്തെ പുരോഗതി നമ്മുടെ ഒരു മന്ത്രി പറഞ്ഞപോലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെട്ടുകളില്‍ ഇപ്പോള്‍ കാണുന്ന തിരക്ക് പോലും നമ്മുടെ ഭരണത്തിന്‍റെ നേട്ടങ്ങളുടെ  ഭാഗമാണത്രേ .
ഇക്കുറി ഞാന്‍ ഓണം ആഘോഷിക്കാന്‍ നാട്ടിലുണ്ടായിരുന്നു .പതിവിനു വിപരീതമായി ഇത്തവണ ഓണത്തിന് എന്റെ നാട്ടിലെ കുറെ ആളുകളെ സംഘടിപ്പിച്ചു ,പ്രത്യേകിച്ച് കുട്ടികളെ ചേര്‍ത്ത് ഒരു കലാപരിപാടി ആസൂത്രണം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി.ഇതിനു വേണ്ടി കുറച്ചു പേരെ ചെന്ന് കണ്ടപ്പോളാണ് നാട്ടിലെ സ്ഥിതിഗതികള്‍ ഒരു വിധം മനസ്സിലായത് .ചെന്ന് കണ്ടവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ഓണാഘോഷം എങ്ങനെ "ആഘോഷി"ക്കണമെന്നു നേരത്തെ നിശ്ചയിച്ചിരിക്കുന്നു.മറ്റൊന്നുമല്ല മദ്യം തന്നെ അവിടെയും ...
   നാട്ടില്‍  രണ്ടു വിഭാഗത്തിലുള്ള ചെറുപ്പക്കാരെ കാണാന്‍ കഴിഞ്ഞു ..ഒരു കൂട്ടര്‍ സമൂഹത്തെ പറ്റി ഒന്നും ചിന്തിക്കാത്തവര്‍ .തങ്ങളുടെ ഒഴിവു സമയങ്ങള്‍ എങ്ങനെ മദ്യത്തില്‍ ചെലവിടാനാകുമെന്നു ചിന്തിച്ചു നടക്കുന്നവര്‍ .മറ്റൊരു കൂട്ടര്‍ ഒന്നിനും താല്പര്യം കാണിക്കാത്തവര്‍ .ഏറെ പരിശ്രമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാനായില്ല എന്നാലും ഓണദിവസം ജനങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന ഒരു ഊഹം കിട്ടി .തിരുവോണനാളില്‍ അധികമാരെയും നിരത്തുകളില്‍ കണ്ടില്ല.എല്ലാവരും അവരവരുടെ വീടുകളില്‍ വിഡ്ഢിപ്പെട്ടിയുടെ മുന്‍പില്‍ പണ്ട് കാലങ്ങളില്‍ എങ്ങനെയാണ് ഓണം ആഘോഷിച്ചിരുന്നതെന്നു കാട്ടിത്തരുന്ന പരിപാടികള്‍ കണ്ടുകൊണ്ട് ചടഞ്ഞിരുന്നു.തിരുവോണത്തിന് മുന്‍പ് കൂടുതല്‍ കണ്ട തിരക്ക് വസ്ത്രശാലകളിലും പച്ചക്കറി ചന്തയിലും പിന്നെ ബിവറേജസ്‌ ഔട്ട്‌ലെറ്റുകളിലും 

           ഓണവും ഓണത്തോടനുബന്ധിച്ചുള്ള കളികളും പരിപാടികളും കേരളത്തില്‍ ഓരോരുത്തരും ഗര്‍വ്വോടെ ആഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അത് കാണാന്‍ ഓരോ വര്‍ഷവും മഹാബലി കേരളം സന്ദര്‍ശിച്ചിരുന്നു ഇത് ഐതിഹ്യം ..അധികം താമസിയാതെ മാവേലി കേരളം വിട്ടു മലയാളികള്‍ താമസിക്കുന്ന മറ്റുസ്ഥലങ്ങളിലേക്ക് പ്രത്യേകിച്ച് ഗള്‍ഫ്‌ നാടുകളിലേക്ക് ചെല്ലേണ്ടിവരും ,മലയാളികള്‍ ഓണം ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് കാണാന്‍ .

Wednesday, September 8, 2010

ആടുജീവിതം -ഒരു വായനാനുഭവം

RAVEENDRAN KAAVIL 


അറബിക്കഥകളെ പണ്ട് കേട്ടിരുന്നത് ആയിരത്തൊന്നു രാവുകളിലെ കഥകളും അതിനോടനുബന്ധിച്ചുള്ള വിസ്മയകരമായ കഥകളുമാണ്  ,പില്‍ക്കാലത്ത് എഴുതുപതുകളില്‍ കേരളസമൂഹത്തിന്റെ അറബിനാടുകളിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസത്തിന്‍റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാക്കിയ ആഡംബര ജീവിതത്തിന്‍റെ ചലനത്തിനോടനുബന്ധിച്ചുള്ള കഥകളും മറ്റുമാണ് .ഇതില്‍ നിന്ന് വ്യത്യസ്തമായി മനസ്സിനെ നൊമ്പരപെടുത്തിയ, വേദനിപ്പിച്ച കഥകളും ഉണ്ടായിട്ടുണ്ട്.സാധാരണക്കാരന്‌ അറബ് നാടുകളിലെ ജീവിതം വളരെ പ്രയാസമുള്ള താണെന്നു കേരള സമൂഹത്തിലുള്ളവരെ ബോധവല്‍ക്കരിക്കപെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴും കേരളത്തിലെ സാധാരണക്കാരന്‍റെ മനസ്സില്‍ ഗള്‍ഫ് എന്നു കേള്‍ക്കുമ്പോള്‍ ആഡംബര ജീവിതവും മറ്റുമാണ് ഓടിയെത്തുന്നത് .ഒരു പരിധി വരെ അതു ശരിയാണെങ്കിലും ഒരുപാട് പേര്‍ ഗള്‍ഫില്‍ പ്രവാസജീവിതം ആരംഭിച്ച ശേഷം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അറബു നാടുകളിലേക്ക്  വരുന്നവരില്‍ സിംഹഭാഗവും നല്ല നിലയില്‍മാന്യമായി  ജോലി ചെയ്യുവാന്‍ വേണ്ടി മാത്രമാണ് .  റോമിലെ  gladiators നെ കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട് .അത് പോലെ വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ് ബെന്ന്യാമിന്‍റെ ആടുജീവിതം വായിച്ചപ്പോഴും എനിക്കുണ്ടായത് .
           മണലാരണ്യത്തിലെ കനല്‍ക്കട്ട പോലെയുള്ള വെയിലിലും ചൂടിലും നജീബിന് ഒന്നും കാണുന്നുണ്ടായിരുന്നില്ല .ജീവിതം കാഴ്ചയുള്ള അന്ധകാരത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അനുഭവങ്ങളെ കഥാകൃത്ത്‌ വളരെ വശ്യതയോടെ  പ്രതിപാദിച്ചിട്ടുണ്ട് .ഒറ്റപ്പെട്ട ശേഷം ഒരുപാടു മാസങ്ങള്‍ക്ക്,വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം സുഹൃത്തിനെ കണ്ടപ്പോള്‍ തിരിച്ചറിയാന്‍  കഴിയാതെ പോയതും, ഒരു കത്തെഴുതി അത് അയക്കുവാന്‍ യാതൊരു വഴിയുമില്ല എന്നറിഞ്ഞിട്ടും ഹക്കീം തന്‍റെ പ്രിയതമക്ക് ഒരു എഴുത്ത് എഴുതി വെക്കുന്നതുമെല്ലാം ഒരു മനുഷ്യന്‍റെ കരളലിയിക്കുന്ന യാതനാനുഭവങ്ങളാണ്.
           മനുഷ്യന്‍ ഒറ്റപ്പെട്ടു പോയാല്‍ ഒരുപക്ഷെ ചെടികളോടും പ്രകൃതിയോടുമൊക്കെ സംസാരിച്ചു തുടങ്ങും .ചെടികളുടേയും  പ്രകൃതിയുടേയും  ഭാഷ അവന്‍ തന്നത്താനെ പഠിക്കും.നജീബ് എത്ര സുന്ദരമായാണ് ആടിന് പേരിടുന്നതും അതിനോട് സംസരിക്കുന്നതുമെല്ലാം.നാം നന്നായാല്‍ ദൈവം നമ്മെ തേടിവരും പലരൂപത്തിലും വേഷത്തിലും .
                  ഓരോ ഏടുകള്‍ വായിക്കുമ്പോഴും നജീബിന്‍റെ അടുത്തുനിന്നു എല്ലാം കാണുന്ന ഒരു അനുഭവമാണ് ഉണ്ടായത്. എന്റെ ദേഹത്ത് ആടിന്‍റെയും ഒട്ടകത്തിന്‍റെയും മണം ഉള്ളതുപോലെ ഒരു തോന്നല്‍ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍  എനിക്കുണ്ടായി .
                                                                                                                                    രവീന്ദ്രന്‍