പ്രവാസം സമ്മാനിച്ച നെടുവീര്‍പ്പുകള്‍ക്കും ആശങ്കകളുടെ കനം പേറിയ ഏകാന്തതകള്‍ക്കും വിട....... മലയാണ്മയുടെ സുഗന്ധം വാരി വിതറി അക്ഷരങ്ങള്‍
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts
Thursday, October 21, 2010
Saturday, October 16, 2010
Friday, October 15, 2010
Fwd: Buzz from പട്ടേട്ട് .
ജനമേ ജനമേ കാസര്‍കോടിന്റെ ജനമേ കേള്‍ക്കുക.
കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത് എന്‍ഡോസള്‍ഫാനുവേണ്ടി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വെല്ലുവിളിച്ച് കീടനാശിനി ഉല്‍പാദകര്‍ക്കുവേണ്ടി അന്താരാഷ്ട്രവേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം. നൂറുകണക്കിനാളുകളുടെ മരണത്തിനും തലമുറകളെ വേട്ടയാടുന്ന നരകയാതനകള്‍ക്കും ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് തിങ്കളാഴ്ച ജനീവയിലെ സ്റ്റോക്ഹോമില്‍ തുടങ്ങിയ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂഷ്യന്‍ റിവ്യൂ കമ്മിറ്റിയുടെ (പിഒപിആര്‍സി) ആറാമത് കവന്‍ഷനില്‍ ഇന്ത്യ വാദിച്ചത്. വിവാദമായ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ത്യ ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ക്കുവേണ്ടി വാദിച്ചത്. കവന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി യോജിച്ച നിലപാടെടുക്കുമ്പോഴാണ് ഇന്ത്യ എതിര്‍ക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്നും ആഗോള കവന്‍ഷനില്‍ നിരോധനത്തിന് അനുകൂല നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വനംമന്ത്രി ബിനോയ് വിശ്വവും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും ആയിരങ്ങളാണ് മാരകമായ ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലകപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 175 പേര്‍ മരിച്ചു. ജില്ലയിലെ 11 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികംപേര്‍ രോഗികളാണെന്നും കണ്ടെത്തി. ഇവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിത നിലപാട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ ചെറുവിരലനക്കിയില്ലെന്നുമാത്രമല്ല, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം കര്‍ശനമായി തടഞ്ഞത്. രോഗബാധിതര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനും സര്‍ക്കാര്‍ സന്നദ്ധമായി.
ദേശാഭിമാനി
Link to this post:
http://www.google.com/buzz/104412239531173257088/CkBayL9vUjG/%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%95-%E0%B4%B8%E0%B4%B0-%E0%B4%95-%E0%B4%9F-%E0%B4%A8
Oct 14 പട്ടേട്ട് .: ജനമേ ജനമേ കാസര്‍കോടിന്റെ ജനമേ കേള്‍ക്കുക.
Oct 14 Pramod R Sankar: ദുരിതം അനുഭവിക്കുനത് കേന്ദ്രത്തില്‍ ഇരിക്കുന്നവരല്ലല്ലോ. ഭോപാല്‍ ദുരന്തന്തിന്റെ അന്ത്യം നമ്മള്‍ കണ്ടു. ബാലെ ഭേഷ് !!. ആണവ കരാറും നമ്മള്‍ കണ്ടു. ഒരു അപകടം ഉണ്ടായാല്‍ ആണവ കമ്പനി തരുന്ന പിച്ചയും വാങ്ങി അടങ്ങി ഇരുന്നു കൊള്ളണം. ഇല്ലേല്‍ അന്തസ്സായി മരിച്ചു കൊടുക്കണം. . ഇതൊക്കെ കണ്ടിട്ടും , കൂടുതലെന്തയെങ്കിലും ഈ പരമ ചെട്ടകളുടെ കൈയില്‍ നിന്നും പ്രതീഷിച്ചാല്‍ , പ്രതീഷിക്കുനവനെ വേണം തലേണ്ടത്.
Oct 14 Rakesh | രാകേഷ്: ഇന്നലെ എന്മകജെ വായിച്ചതേയൊള്ളു.
അറിഞ്ഞിടത്തോളം ഇതിനെ ഉപമിക്കേണ്ടത് ഹിരോഷിമ-നാഗസാക്കിയോടാണ്. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നത് ചിന്തനീയം. ഇതിനെ വെറും രാഷ്ട്രീയമായി കാണാതെ മനുഷ്യത്വത്തിന്റെ കണ്ണിലൂടെ നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്. എന്‍ഡോസള്‍ഫാന്‍ പ്രയോഗം തുടങ്ങിയിട്ട് ഇപ്പോള്‍ 2 പതിറ്റാണ്ടോളമായില്ലേ!! അപ്പോള്‍ ഇരുമുന്നണികള്‍ക്കും ഈ രക്തത്തില്‍ പങ്കുണ്ട്.
മനുഷ്യക്കുരുതി നടത്തിവേണോ കശുവണ്ടി ഉണ്ടാക്കാന്‍!!! അതും ഒരു തലമുറയേയല്ല പിന്‍തുടര്‍ച്ചയേയും കൂടി ഉന്മൂലനം ചെയ്യുകയാണ്.
http://www.google.com/buzz/104412239531173257088/CkBayL9vUjG/%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%9C%E0%B4%A8%E0%B4%AE-%E0%B4%95-%E0%B4%B8%E0%B4%B0-%E0%B4%95-%E0%B4%9F-%E0%B4%A8
കൂട്ടിവയ്ക്കാനൊരിടം: നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? -----പട്ടേട്ട്
സത്യങ്ങളുടെ കഴുത്തറുക്കുന്ന കൊലപ്പുരകളാവുകയാണ് പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകള്‍. എന്തും എഴുതാന്‍ കയ്യറപ്പില്ലാത്തവരുടെ വിഹാരരംഗമാണവിടം. നുണകളെഴുതുക, പിന്നീട് അവയ്ക്ക് വ്യാഖ്യാനം ചമയ്ക്കുക എന്നതാണ് വാര്‍ത്തയെഴുത്തിന്റെ ശൈലി. നുണകളും വ്യാഖ്യാനങ്ങളുമെല്ലാം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ. മനോരമയെന്നോ മാതൃഭൂമിയെന്നോ വ്യത്യാസമില്ലാതെ പത്രലോകം നിര്‍മ്മിക്കുന്ന നുണകള്‍ കൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കുന്നത്.
ലോട്ടറി വിവാദത്തില്‍ മനോരമയും ആശ്രയിച്ചത് നുണകളെയാണ്. ലോട്ടറി അപവാദ പ്രചാരണത്തില്‍ ബഹുകാതം പിന്നിലായിപ്പോയതിന്റെ കേട് തീര്‍ക്കാന്‍ മാതൃഭൂമിയും രംഗത്തിറങ്ങി. കൊമ്പന്‍ പോയ വഴിയെ വെച്ചുപിടിക്കുകയാണ് മോഴയും. നുണയെഴുതുക; അത് വ്യാഖ്യാനിച്ച് പെരുംനുണയാക്കുക. ശൈലിയ്‌ക്കൊന്നും ഒരുവ്യത്യാസവുമില്ല.
ലോട്ടറിക്കേസ് - എജിയെ വി

ലോട്ടറിക്കേസ് - എജിയെ വി
ളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്‍ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും.
കേസ് നടത്താന്‍ എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് തലയ്ക്ക് വെളിവുളള ആരും ആരോപിക്കില്ല. കാരണം സര്‍ക്കാരിന്റെ കേസ് നടത്താന്‍ ഭരണഘടനാപരമായി സൃഷ്ടിക്കപ്പെട്ട സ്ഥാപനമാണ് അഡ്വക്കേറ്റ് ജനറല്‍. ഹൈക്കോടതി ജഡ്ജിയുടെ പദവിയാണ് എജിയ്ക്ക്. എജിയറിയാതെ സര്‍ക്കാരിന് കേസുകള്‍ നടത്താനാവില്ല. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസ് നടത്താന്‍ ഏല്‍പ്പിക്കുന്നതും ആളെ തീരുമാനിക്കുന്നതുമെല്ലാം എജിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ്. യാഥാര്‍ത്ഥ്യം അതായിരിക്കെ, എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് എത്ര ഉളുപ്പില്ലാതെയാണ് മാതൃഭൂമി ലേഖകന്‍ തട്ടിവിടുന്നത്.
ലേഖകന്റെ നിയമപാണ്ഡിത്യം പോകുന്ന വഴി നോക്കു.
അതാണ് കാര്യം.. സര്‍ക്കാരിന്റെ വാദം കേള്‍ക്കുമ്പോള്‍ ജഡ്ജി ഏറു കണ്ണിട്ട് നോക്കും. കസേരയിലെങ്ങാനും എജിയുണ്ടോ എന്ന്. വാദത്തിന്റെ ബലവും ബലക്കുറവും തീരുമാനിക്കുന്നത് നിയമപരമായ അതിന്റെ നിലനില്‍പ്പിലല്ല, വാദം നടക്കുമ്പോള്‍ ജഡ്ജിയുടെ മുന്നിലെ കസേരയില്‍ എജി ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്. എജിയില്ലെങ്കില്‍ ഏത് റാവു വന്ന് വാദിച്ചിട്ടും ഒരു ഫലവുമില്ല. ഏജിയുണ്ടെങ്കില്‍ ഏത് ശ്രേയാംസ് കുമാര്‍ വാദിച്ചാലും സര്‍ക്കാര്‍ പുല്ലുപോലെ ജയിക്കും.
സര്‍ക്കാരിന്റെ പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന സ്ഥലങ്ങളില്‍ക്കൂടി എജി ഹാജരാകണമെന്നും ഈ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി നാളെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തേക്കാം. ബലം, സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മാത്രം പോരല്ലോ.
വാര്‍ത്തയിലെ മറ്റൊരു വാദം ഇങ്ങനെ പോകുന്നു...
ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.
മാതൃഭൂമി വ്യാഖ്യാനിക്കുന്നതു പോലെ ലോട്ടറിക്കേസിലെ വഴിത്തിരിവൊന്നുമല്ല ഈ വിധി. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പന സംബന്ധിച്ച് സുപ്രിംകോടതി പല തവണ സ്വീകരിച്ച നിലപാടുകള്‍ക്കപ്പുറം വിധിയില്‍ ഒന്നുമില്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ വിധിയ്ക്ക് മുമ്പ് ശ്രദ്ധേയമായ രണ്ടുവിധികള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. WPC 30176/2006 എന്ന കേസില്‍ 2007 ജനുവരി 10ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരും WA 101/2007, 256/2007 എന്നീ അപ്പീലുകളിന്മേല്‍ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എം എന്‍ കൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചും പുറപ്പെടുവിച്ച വിധിന്യായങ്ങളും സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും പിന്തുടര്‍ന്നത്.
പരമോന്നത കോടതിയും കേരള ഹൈക്കോടതിയും മുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണ് മുന്‍കൂര്‍ അനുമതി സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. അപ്പോള്‍ പിന്നെ ഈ വിധിയെങ്ങനെ വഴിത്തിരിവാകും...? രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗവുമൊക്കെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നടത്തിയും വാര്‍ത്ത നിര്‍മ്മിച്ച് വിലസിയവര്‍ ഇപ്പോള്‍ കോടതിവിധിയെ പിടിച്ചിരിക്കുകയാണ്. നിയമവും വിധിയുമൊക്കെ തോന്നിയതുപോലെ വ്യാഖ്യാനിക്കും. ആരു ചോദിക്കാന്‍.. ആരോട് സമാധാനം പറയാന്‍... ഒന്നുകില്‍ വാര്‍ത്ത എഴുതുന്നവര്‍ക്ക് ബോധം വേണം. അല്ലെങ്കില്‍ നുണയും ദുര്‍വ്യാഖ്യാനവും തിരിച്ചറിയാനുളള ശേഷി ഡെസ്‌കിലിരിക്കുന്നവര്‍ക്കുണ്ടാകണം. ഇതൊന്നുമില്ലെങ്കില്‍ എജിയെ വിളിച്ചില്ല, എജി വന്നിരുന്നെങ്കില്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെ തുടങ്ങിയ മണ്ടത്തരങ്ങള്‍ നാം പത്രങ്ങളില്‍ വായിക്കേണ്ടി വരും.
നുണയില്‍ തുടങ്ങുന്ന വാര്‍ത്ത ഒടുങ്ങിയതും നുണയില്‍.. അവസാന വാചകം നോക്കുക.
ചൂണ്ടിക്കാട്ടാന്‍ കുറേ നിയമവിദഗ്ധരെ സദാസമയവും കീശയില്‍ കൊണ്ടുനടക്കുന്നത് കൊണ്ട് മാതൃഭൂമി ലേഖകന് ജോലി എളുപ്പമാണ്. ഈ നിയമവിദഗ്ധരെങ്ങാനും കോടതിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജഡ്ജിമാര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നത് മൂന്നരത്തരം.
കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാനുമുളള അവകാശം ഏത് നിയമത്തിലാണ് ഉളളതെന്ന് ലേഖകന്‍ പറയുന്നില്ല. ലോട്ടറി നിയമത്തിലാണോ ചട്ടത്തിലാണോ ഐപിസിയിലാണോ എന്നൊക്കെ വായനക്കാര്‍ക്ക് വേണമെങ്കില്‍ പരസ്പരം ചോദിക്കാം.
ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം നീട്ടിപ്പിടിച്ചെഴുതിയ കത്തുകളാണ് തന്റെ ഔദ്യോഗികാംഗീകാരം തെളിയിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പൊക്കിപ്പിടിക്കുന്ന ഔദ്യോഗിക മുദ്രകള്‍. ഭൂട്ടാന്റെയും സിക്കിമിന്റെയും ഔദ്യോഗിക ഏജന്റാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന് കേന്ദ്രം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ പിന്നെ ഏത് വകുപ്പു വെച്ചാണ് സംസ്ഥാനം കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.
യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകര്‍.
കേസ് നടത്താന്‍ എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് തലയ്ക്ക് വെളിവുളള ആരും ആരോപിക്കില്ല. കാരണം സര്‍ക്കാരിന്റെ കേസ് നടത്താന്‍ ഭരണഘടനാപരമായി സൃഷ്ടിക്കപ്പെട്ട സ്ഥാപനമാണ് അഡ്വക്കേറ്റ് ജനറല്‍. ഹൈക്കോടതി ജഡ്ജിയുടെ പദവിയാണ് എജിയ്ക്ക്. എജിയറിയാതെ സര്‍ക്കാരിന് കേസുകള്‍ നടത്താനാവില്ല. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസ് നടത്താന്‍ ഏല്‍പ്പിക്കുന്നതും ആളെ തീരുമാനിക്കുന്നതുമെല്ലാം എജിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ്. യാഥാര്‍ത്ഥ്യം അതായിരിക്കെ, എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് എത്ര ഉളുപ്പില്ലാതെയാണ് മാതൃഭൂമി ലേഖകന്‍ തട്ടിവിടുന്നത്.
ലേഖകന്റെ നിയമപാണ്ഡിത്യം പോകുന്ന വഴി നോക്കു.
ഇദ്ദേഹത്തിനൊപ്പം (സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ നാഗേശ്വര റാവു) സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഒരുതവണയെങ്കിലും ഹാജരായിരുന്നെങ്കില്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെയെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതാണ് കാര്യം.. സര്‍ക്കാരിന്റെ വാദം കേള്‍ക്കുമ്പോള്‍ ജഡ്ജി ഏറു കണ്ണിട്ട് നോക്കും. കസേരയിലെങ്ങാനും എജിയുണ്ടോ എന്ന്. വാദത്തിന്റെ ബലവും ബലക്കുറവും തീരുമാനിക്കുന്നത് നിയമപരമായ അതിന്റെ നിലനില്‍പ്പിലല്ല, വാദം നടക്കുമ്പോള്‍ ജഡ്ജിയുടെ മുന്നിലെ കസേരയില്‍ എജി ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്. എജിയില്ലെങ്കില്‍ ഏത് റാവു വന്ന് വാദിച്ചിട്ടും ഒരു ഫലവുമില്ല. ഏജിയുണ്ടെങ്കില്‍ ഏത് ശ്രേയാംസ് കുമാര്‍ വാദിച്ചാലും സര്‍ക്കാര്‍ പുല്ലുപോലെ ജയിക്കും.
സര്‍ക്കാരിന്റെ പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന സ്ഥലങ്ങളില്‍ക്കൂടി എജി ഹാജരാകണമെന്നും ഈ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി നാളെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തേക്കാം. ബലം, സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മാത്രം പോരല്ലോ.
വാര്‍ത്തയിലെ മറ്റൊരു വാദം ഇങ്ങനെ പോകുന്നു...
.... ലോട്ടറിക്കേസില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയതാണ് 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റിക്കൊണ്ടായിരുന്നു 2008ല്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല.
ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.
മാതൃഭൂമി വ്യാഖ്യാനിക്കുന്നതു പോലെ ലോട്ടറിക്കേസിലെ വഴിത്തിരിവൊന്നുമല്ല ഈ വിധി. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പന സംബന്ധിച്ച് സുപ്രിംകോടതി പല തവണ സ്വീകരിച്ച നിലപാടുകള്‍ക്കപ്പുറം വിധിയില്‍ ഒന്നുമില്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ വിധിയ്ക്ക് മുമ്പ് ശ്രദ്ധേയമായ രണ്ടുവിധികള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. WPC 30176/2006 എന്ന കേസില്‍ 2007 ജനുവരി 10ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരും WA 101/2007, 256/2007 എന്നീ അപ്പീലുകളിന്മേല്‍ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എം എന്‍ കൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചും പുറപ്പെടുവിച്ച വിധിന്യായങ്ങളും സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും പിന്തുടര്‍ന്നത്.
പരമോന്നത കോടതിയും കേരള ഹൈക്കോടതിയും മുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണ് മുന്‍കൂര്‍ അനുമതി സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. അപ്പോള്‍ പിന്നെ ഈ വിധിയെങ്ങനെ വഴിത്തിരിവാകും...? രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗവുമൊക്കെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നടത്തിയും വാര്‍ത്ത നിര്‍മ്മിച്ച് വിലസിയവര്‍ ഇപ്പോള്‍ കോടതിവിധിയെ പിടിച്ചിരിക്കുകയാണ്. നിയമവും വിധിയുമൊക്കെ തോന്നിയതുപോലെ വ്യാഖ്യാനിക്കും. ആരു ചോദിക്കാന്‍.. ആരോട് സമാധാനം പറയാന്‍... ഒന്നുകില്‍ വാര്‍ത്ത എഴുതുന്നവര്‍ക്ക് ബോധം വേണം. അല്ലെങ്കില്‍ നുണയും ദുര്‍വ്യാഖ്യാനവും തിരിച്ചറിയാനുളള ശേഷി ഡെസ്‌കിലിരിക്കുന്നവര്‍ക്കുണ്ടാകണം. ഇതൊന്നുമില്ലെങ്കില്‍ എജിയെ വിളിച്ചില്ല, എജി വന്നിരുന്നെങ്കില്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെ തുടങ്ങിയ മണ്ടത്തരങ്ങള്‍ നാം പത്രങ്ങളില്‍ വായിക്കേണ്ടി വരും.
നുണയില്‍ തുടങ്ങുന്ന വാര്‍ത്ത ഒടുങ്ങിയതും നുണയില്‍.. അവസാന വാചകം നോക്കുക.
എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ / രാജ്യത്തിന്റെ പേരില്‍ അവരുടെ അംഗീകാരമില്ലാതെ ഒരു സ്വകാര്യവ്യക്തി നിയമവിരുദ്ധമായി പണം സമ്പാദനം നടത്തുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരിന് കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും അവകാശമുണ്ടായിരുന്നുവെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂണ്ടിക്കാട്ടാന്‍ കുറേ നിയമവിദഗ്ധരെ സദാസമയവും കീശയില്‍ കൊണ്ടുനടക്കുന്നത് കൊണ്ട് മാതൃഭൂമി ലേഖകന് ജോലി എളുപ്പമാണ്. ഈ നിയമവിദഗ്ധരെങ്ങാനും കോടതിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജഡ്ജിമാര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നത് മൂന്നരത്തരം.
കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാനുമുളള അവകാശം ഏത് നിയമത്തിലാണ് ഉളളതെന്ന് ലേഖകന്‍ പറയുന്നില്ല. ലോട്ടറി നിയമത്തിലാണോ ചട്ടത്തിലാണോ ഐപിസിയിലാണോ എന്നൊക്കെ വായനക്കാര്‍ക്ക് വേണമെങ്കില്‍ പരസ്പരം ചോദിക്കാം.
ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം നീട്ടിപ്പിടിച്ചെഴുതിയ കത്തുകളാണ് തന്റെ ഔദ്യോഗികാംഗീകാരം തെളിയിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പൊക്കിപ്പിടിക്കുന്ന ഔദ്യോഗിക മുദ്രകള്‍. ഭൂട്ടാന്റെയും സിക്കിമിന്റെയും ഔദ്യോഗിക ഏജന്റാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന് കേന്ദ്രം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ പിന്നെ ഏത് വകുപ്പു വെച്ചാണ് സംസ്ഥാനം കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.
യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകര്‍.
കൂട്ടിവയ്ക്കാനൊരിടം: നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍?: "സത്യങ്ങളുടെ കഴുത്തറുക്കുന്ന കൊലപ്പുരകളാവുകയാണ് പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകള്‍. എന്തും എഴുതാന്‍ കയ്യറപ്പില്ലാത്തവരുടെ വിഹാരരംഗമാണവ..."
Friday, October 1, 2010
വിശ്വസിച്ചാലും ഇല്ലെങ്കിലും - മാഗസിന്‍ - അക്ഷരം
വിശ്വസിച്ചാലും ഇല്ലെങ്കിലും - മാഗസിന്‍ - അക്ഷരം
ഇതു ഒരു വടവൃക്ഷം ,ഒരുപാട് പഴക്കം ഉണ്ടതിന് .ഇതിന്‍റെ തടിയിലേക്ക് നോക്കൂ ,വിവിധങ്ങളായ രൂപങ്ങള്‍ തെളിഞ്ഞു കാണാം .ഇതിന്‍റെ പിന്നില്‍ ചില ഐതിഹ്യങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ട് .ഇതിനെ കുറിച്ച് ഈ നാട്ടുകാരനായ രാമന്‍ചേട്ടനോട് ചോദിക്കാം.ഇതിനിടക്ക് പലതരത്തിലുള്ള വീഡിയോകള്‍ മിന്നിമറയുന്നത് കാണാം.രാമന്‍ ചേട്ടന്‍ വൃക്ഷത്തെകുറിച്ച് വിശദീകരിക്കുകയായിരുന്നു .എനിക്കു ഓര്‍മയുള്ള കാലം മുതല്‍ ഈ മരം ഇവിടുണ്ട് .ഈ അടുത്തിടെ ആയിട്ടാണ് മരത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത് .ഇതിനടിയില്‍ കൂടി ചില സമയങ്ങളില്‍ പാമ്പ് ഇഴയുന്നത് കാണാം .വീണ്ടും മരത്തിന്റെ ചിത്രങ്ങള്‍ ഒരു നീലവെളിച്ചത്തിന്റെ മറയോടെ അവ്യക്തതയോടെ മിന്നിമറയുന്നത് കാണാം .അപ്പോഴും ഗ്രാമീണനായ രാമേട്ടന്റെ വിശദീകരണം അച്ചടിഭാഷയില്‍ തുടരുന്നത് കാണാം .പിന്നെ ആ വഴി പോകുന്നവരെ ആ നാട്ടുകാര്‍ അല്ലെങ്കിലും അവരെ ആ നാട്ടുകാരാക്കി ,അവരുടെയും അഭിപ്രായങ്ങള്‍ ആരായുന്നത് കാണാം .പറ്റുമെങ്കില്‍ പാമ്പിന്റെ പടവും (നീര്‍ക്കൊലിയായാലും വിരോധമില്ല).ഇതു ഒരു മര്‍ഡോക്ക് ചാനലുകാരന്റെ തത്രപ്പാട് .ഇല്ലാത്ത അന്ധവിശ്വാസം സൃഷ്ടിക്കാനുള്ള തത്രപ്പാട് .പണ്ടെങ്ങോ മുത്തശ്ശിക്കഥയില്‍ കേട്ട യക്ഷിയും മാടനെയും അത്തരം ദുര്‍വിശ്വസങ്ങളേയും തിരിച്ചുവിളിക്കാനുള്ള പരിശ്രമം ആണ് ചാനലിന്റെ ശ്രമം ..കഴിഞ്ഞ ദിവസം ചാനലില്‍ കണ്ട രംഗം ,ഒരു മരം മുറിഞ്ഞു വീഴുന്നതിന്റെ അവ്യക്തദൃശ്യം ,പിന്നെ കാണുന്നത് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വ്യകതമായ ദൃശ്യം .അപ്പോള്‍ അവതാരകന്‍ പറയുന്നു ഈ മരം മുറിക്കാന്‍ പാമ്പ് സമ്മതിക്കുന്നില്ല.മരം മുറിക്കാന്‍ വരുന്നവരെ പാമ്പ് ഉപദ്രവിക്കുന്നു .സ്വാഭാവികമായും ഇതല്ലേ സംഭവിക്കുക.ഇതു ജീവിയും അതിന്റെ കൂട് ഉപദ്രവിക്കുകയോ ,മനുഷ്യന്‍ അതിന്റെ അടുത്ത് കൂടി പോയാല്‍ തന്നെ പ്രതികരിക്കുക സ്വാഭാവികം .എന്തിനു ഇല്ലാത്ത പരിവേഷം നല്‍കി വിശ്വാസവുമായി കൂട്ടിയിണക്കി മനുഷ്യമനസ്സുകളില്‍ അന്ധവിശ്വാസവും ഭയവും നിറയ്ക്കണം .ഒരു ജോത്സ്യന്‍ പറഞ്ഞത് കേട്ട് പിഞ്ചു കുഞ്ഞിനെ നിലത്തടിച്ചുകൊന്ന ഒരു അച്ഛന്റെ കഥയും നമ്മള്‍ അടുത്തിടെ കേട്ടു.മനുഷ്യന്‍ ശാസ്ത്രത്തിന്റെ പടവുകള്‍ ചവിട്ടി കയറുന്ന ഈ കാലത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ട് വരാനുള്ള ചാനലുകളുടെ ഹീനമായ ശ്രമത്തെ നാം തിരിച്ചറിയണം.ഇത്തരം ചാനലുകളുടെ സംപ്രേക്ഷണത്തിനെതിരെ കൊച്ചിയില്‍ പൊതുജനം ഒരു ജാഥ സംഘടിപ്പിച്ചിരുന്നു .ചാനലുകളുടെ ഈ ക്രൂര വിനോദത്തെ ഒറ്റപെടുത്തി ജനങ്ങളെ ബോധാവന്മാരക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് ..ഇല്ലെങ്കില്‍ ഇവര്‍ ഇവിടെ ശിലായുഗം സ്ഥാപിക്കും ,
സന്തോഷ് തയ്യില്‍
ഇതു ഒരു വടവൃക്ഷം ,ഒരുപാട് പഴക്കം ഉണ്ടതിന് .ഇതിന്‍റെ തടിയിലേക്ക് നോക്കൂ ,വിവിധങ്ങളായ രൂപങ്ങള്‍ തെളിഞ്ഞു കാണാം .ഇതിന്‍റെ പിന്നില്‍ ചില ഐതിഹ്യങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ട് .ഇതിനെ കുറിച്ച് ഈ നാട്ടുകാരനായ രാമന്‍ചേട്ടനോട് ചോദിക്കാം.ഇതിനിടക്ക് പലതരത്തിലുള്ള വീഡിയോകള്‍ മിന്നിമറയുന്നത് കാണാം.രാമന്‍ ചേട്ടന്‍ വൃക്ഷത്തെകുറിച്ച് വിശദീകരിക്കുകയായിരുന്നു .എനിക്കു ഓര്‍മയുള്ള കാലം മുതല്‍ ഈ മരം ഇവിടുണ്ട് .ഈ അടുത്തിടെ ആയിട്ടാണ് മരത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത് .ഇതിനടിയില്‍ കൂടി ചില സമയങ്ങളില്‍ പാമ്പ് ഇഴയുന്നത് കാണാം .വീണ്ടും മരത്തിന്റെ ചിത്രങ്ങള്‍ ഒരു നീലവെളിച്ചത്തിന്റെ മറയോടെ അവ്യക്തതയോടെ മിന്നിമറയുന്നത് കാണാം .അപ്പോഴും ഗ്രാമീണനായ രാമേട്ടന്റെ വിശദീകരണം അച്ചടിഭാഷയില്‍ തുടരുന്നത് കാണാം .പിന്നെ ആ വഴി പോകുന്നവരെ ആ നാട്ടുകാര്‍ അല്ലെങ്കിലും അവരെ ആ നാട്ടുകാരാക്കി ,അവരുടെയും അഭിപ്രായങ്ങള്‍ ആരായുന്നത് കാണാം .പറ്റുമെങ്കില്‍ പാമ്പിന്റെ പടവും (നീര്‍ക്കൊലിയായാലും വിരോധമില്ല).ഇതു ഒരു മര്‍ഡോക്ക് ചാനലുകാരന്റെ തത്രപ്പാട് .ഇല്ലാത്ത അന്ധവിശ്വാസം സൃഷ്ടിക്കാനുള്ള തത്രപ്പാട് .പണ്ടെങ്ങോ മുത്തശ്ശിക്കഥയില്‍ കേട്ട യക്ഷിയും മാടനെയും അത്തരം ദുര്‍വിശ്വസങ്ങളേയും തിരിച്ചുവിളിക്കാനുള്ള പരിശ്രമം ആണ് ചാനലിന്റെ ശ്രമം ..കഴിഞ്ഞ ദിവസം ചാനലില്‍ കണ്ട രംഗം ,ഒരു മരം മുറിഞ്ഞു വീഴുന്നതിന്റെ അവ്യക്തദൃശ്യം ,പിന്നെ കാണുന്നത് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വ്യകതമായ ദൃശ്യം .അപ്പോള്‍ അവതാരകന്‍ പറയുന്നു ഈ മരം മുറിക്കാന്‍ പാമ്പ് സമ്മതിക്കുന്നില്ല.മരം മുറിക്കാന്‍ വരുന്നവരെ പാമ്പ് ഉപദ്രവിക്കുന്നു .സ്വാഭാവികമായും ഇതല്ലേ സംഭവിക്കുക.ഇതു ജീവിയും അതിന്റെ കൂട് ഉപദ്രവിക്കുകയോ ,മനുഷ്യന്‍ അതിന്റെ അടുത്ത് കൂടി പോയാല്‍ തന്നെ പ്രതികരിക്കുക സ്വാഭാവികം .എന്തിനു ഇല്ലാത്ത പരിവേഷം നല്‍കി വിശ്വാസവുമായി കൂട്ടിയിണക്കി മനുഷ്യമനസ്സുകളില്‍ അന്ധവിശ്വാസവും ഭയവും നിറയ്ക്കണം .ഒരു ജോത്സ്യന്‍ പറഞ്ഞത് കേട്ട് പിഞ്ചു കുഞ്ഞിനെ നിലത്തടിച്ചുകൊന്ന ഒരു അച്ഛന്റെ കഥയും നമ്മള്‍ അടുത്തിടെ കേട്ടു.മനുഷ്യന്‍ ശാസ്ത്രത്തിന്റെ പടവുകള്‍ ചവിട്ടി കയറുന്ന ഈ കാലത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ട് വരാനുള്ള ചാനലുകളുടെ ഹീനമായ ശ്രമത്തെ നാം തിരിച്ചറിയണം.ഇത്തരം ചാനലുകളുടെ സംപ്രേക്ഷണത്തിനെതിരെ കൊച്ചിയില്‍ പൊതുജനം ഒരു ജാഥ സംഘടിപ്പിച്ചിരുന്നു .ചാനലുകളുടെ ഈ ക്രൂര വിനോദത്തെ ഒറ്റപെടുത്തി ജനങ്ങളെ ബോധാവന്മാരക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് ..ഇല്ലെങ്കില്‍ ഇവര്‍ ഇവിടെ ശിലായുഗം സ്ഥാപിക്കും ,
Monday, September 27, 2010
Wednesday, September 22, 2010
മദ്യകേരളം by ravidran kavil
മദ്യകേരളം by ravidran kavil
മദ്യകേരളം ഇനി മലപ്പുറമാണ്.എന്തും ഏതും ആഘോഷമാക്കുന്ന കേരളീയ ജനത ,മദ്യവില്‍പ്പനയില്‍ കേരളം പഞ്ചാബിനെ കടത്തി വെട്ടിയിരിക്കുന്നു. നല്ല പുരോഗമനം!!!
ഈ പുരോഗമനവും മദ്യത്തിലൂടെ തന്നെ കേരളം ആഘോഷിക്കുന്നു . കേരളത്തിന്റെ ഇപ്പോഴത്തെ പുരോഗതി നമ്മുടെ ഒരു മന്ത്രി പറഞ്ഞപോലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെട്ടുകളില്‍ ഇപ്പോള്‍ കാണുന്ന തിരക്ക് പോലും നമ്മുടെ ഭരണത്തിന്‍റെ നേട്ടങ്ങളുടെ ഭാഗമാണത്രേ .
ഇക്കുറി ഞാന്‍ ഓണം ആഘോഷിക്കാന്‍ നാട്ടിലുണ്ടായിരുന്നു .പതിവിനു വിപരീതമായി ഇത്തവണ ഓണത്തിന് എന്റെ നാട്ടിലെ കുറെ ആളുകളെ സംഘടിപ്പിച്ചു ,പ്രത്യേകിച്ച് കുട്ടികളെ ചേര്‍ത്ത് ഒരു കലാപരിപാടി ആസൂത്രണം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി.ഇതിനു വേണ്ടി കുറച്ചു പേരെ ചെന്ന് കണ്ടപ്പോളാണ് നാട്ടിലെ സ്ഥിതിഗതികള്‍ ഒരു വിധം മനസ്സിലായത് .ചെന്ന് കണ്ടവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ഓണാഘോഷം എങ്ങനെ "ആഘോഷി"ക്കണമെന്നു നേരത്തെ നിശ്ചയിച്ചിരിക്കുന്നു.മറ്റൊന്നുമല്ല മദ്യം തന്നെ അവിടെയും ...
നാട്ടില്‍ രണ്ടു വിഭാഗത്തിലുള്ള ചെറുപ്പക്കാരെ കാണാന്‍ കഴിഞ്ഞു ..ഒരു കൂട്ടര്‍ സമൂഹത്തെ പറ്റി ഒന്നും ചിന്തിക്കാത്തവര്‍ .തങ്ങളുടെ ഒഴിവു സമയങ്ങള്‍ എങ്ങനെ മദ്യത്തില്‍ ചെലവിടാനാകുമെന്നു ചിന്തിച്ചു നടക്കുന്നവര്‍ .മറ്റൊരു കൂട്ടര്‍ ഒന്നിനും താല്പര്യം കാണിക്കാത്തവര്‍ .ഏറെ പരിശ്രമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാനായില്ല എന്നാലും ഓണദിവസം ജനങ്ങള്‍ എങ്ങനെ ചെലവഴിക്കുന്നു എന്ന ഒരു ഊഹം കിട്ടി .തിരുവോണനാളില്‍ അധികമാരെയും നിരത്തുകളില്‍ കണ്ടില്ല.എല്ലാവരും അവരവരുടെ വീടുകളില്‍ വിഡ്ഢിപ്പെട്ടിയുടെ മുന്‍പില്‍ പണ്ട് കാലങ്ങളില്‍ എങ്ങനെയാണ് ഓണം ആഘോഷിച്ചിരുന്നതെന്നു കാട്ടിത്തരുന്ന പരിപാടികള്‍ കണ്ടുകൊണ്ട് ചടഞ്ഞിരുന്നു.തിരുവോണത്തിന് മുന്‍പ് കൂടുതല്‍ കണ്ട തിരക്ക് വസ്ത്രശാലകളിലും പച്ചക്കറി ചന്തയിലും പിന്നെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലും
ഓണവും ഓണത്തോടനുബന്ധിച്ചുള്ള കളികളും പരിപാടികളും കേരളത്തില്‍ ഓരോരുത്തരും ഗര്‍വ്വോടെ ആഘോഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അത് കാണാന്‍ ഓരോ വര്‍ഷവും മഹാബലി കേരളം സന്ദര്‍ശിച്ചിരുന്നു ഇത് ഐതിഹ്യം ..അധികം താമസിയാതെ മാവേലി കേരളം വിട്ടു മലയാളികള്‍ താമസിക്കുന്ന മറ്റുസ്ഥലങ്ങളിലേക്ക് പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലേക്ക് ചെല്ലേണ്ടിവരും ,മലയാളികള്‍ ഓണം ആഘോഷിക്കുന്നത് എങ്ങനെയാണെന്ന് കാണാന്‍ .
Wednesday, September 8, 2010
കൃഷ്ണന്‍മാര്‍ തെരുവില്‍ കരയുന്നു By Thayyil
കൃഷ്ണന്‍മാര്‍ തെരുവില്‍ കരയുന്നു. ശ്രീകൃഷ്ണജയന്തി.രാജ്യം മുഴുവന്‍ ആഘോഷിക്കുന്നു .ഒപ്പം സാംസ്ക്കാരിക കേരളത്തിലും ആഘോഷിക്കുന്നു ..ആഘോഷങ്ങള്‍ നല്ലതിന് .ആഘോഷങ്ങളും ആചാരങ്ങളും ജനനന്മക്കും ഉല്ലാസത്തിനും വേണ്ടിയാകണം,മറിച്ചു മതവിശ്വാസങ്ങളെ അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാകരുത്.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ മുഖത്ത് ചായം തേച്ച് കിരീടവും അവര്‍ക്ക് ഉടുത്തു നടക്കാന്‍ ആകാത്ത വിധം ചേലയും ചുറ്റി തെരുവിലൂടെ കിലോമീറ്ററോളം നടത്തുന്നു.സാക്ഷാല്‍ ശ്രീകൃഷ്ണന്‍റെ അവതാരം പാവം കുഞ്ഞുങ്ങള്‍ നടന്നു കാലു കഴച്ചു കരയുന്നു.ഇത് ഒരു ആചാരത്തിന്‍റെയും മതത്തിന്‍റെയും ഭാഗം .ഇത് നടത്തുന്നതോ R S S കാരോ B J P കാരോ ആണ് .ഒപ്പം ആ മതത്തിന്‍റെ തീവ്രത ഇത്തരം ആഘോഷങ്ങളുമായി ബന്ധപ്പെടുന്ന കുടുംബങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നു.പിന്നീട് ഈ സ്വാധീനത്തില്‍ യുവാക്കളെ സംഘടിപ്പിക്കുകയും ആയുധമണിക്കുകയും ചെയ്യുന്നു .ഈ രീതി തന്നെയാണ് ഫ്രീഡം പരേഡിലൂടെ പോപ്പുലര്‍ ഫ്രണ്ട്കാരും ചെയ്യുന്നത്.ഈ പ്രവര്‍ത്തനങ്ങള്‍ മാനസികമായും സാമൂഹികവുമായ മനുഷ്യന്‍റെ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നു.ഈ പടയോരുക്കത്തെ തടയിടേണ്ടതു മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമായിരിക്കും ..അതിനു അക്ഷരത്തിലൂടെ ഒരുമിക്കാം. സന്തോഷ് തയ്യില്‍
ബ്ലോഗ് സാഹിത്യം-ചര്‍ച്ചയുടെ വഴിയിലൂടെ .. By shiju sasidharan
ആദ്യമായാണ് നേരിട്ടുള്ള ഒരു ചര്‍ച്ചയില്‍ ഔപചാരികമായി ഇടപെട്ട് സംസാരിക്കാന്‍ തയ്യാറെടുക്കുന്നത് ..ബ്ലോഗ് അല്ലെങ്കില്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഒരു ആമുഖം അല്ലെങ്കില്‍ അത്തരം ഒരു ചര്‍ച്ചയുടെ വിഷയം അവതരിപ്പിക്കുക എന്ന കര്‍ത്തവ്യം ശ്രീ രഘുനാഥ് ഷൊര്‍ണൂര്‍ ഏല്‍പ്പിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ബ്ലോഗ്ഗിങ്ങിന്‍റെ വിവരങ്ങള്‍ പങ്കുവെക്കുക എന്ന ചിന്തയാണ് എനിക്കുണ്ടായത്.എന്നാല്‍ അതിന്‍റെ ചരിത്ര പശ്ചാത്തലവും രാഷ്ട്രീയവും കൂടി പ്രതിപാദിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനു എനിക്കുള്ള പാകതയില്‍ സംശയമുണ്ടായിരുന്നു.
ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് മോഡറേറ്റര്‍ ശ്രീ ജൊസഫ് സാജു പറഞ്ഞ കാര്യങ്ങള്‍ എന്‍റെ വിഷയത്തിന്‍റെ ഗതിയെ ഒന്ന് ചെറുതായി മാറ്റി.പ്രവാസി സമൂഹത്തില്‍ കമ്പ്യൂട്ടര്‍പരിജ്ഞാനവും ബ്ലോഗിങ് ഇടപെടലും നടത്തുന്നവരുടെ അനുപാതം,അതില്‍ പതിനാറായിരത്തിലധികം അംഗങ്ങളുള്ള നവോദയയുടെ പ്രാതിനിധ്യം കേവലം രണ്ടു ശതമാനമാണ് എന്ന വസ്തുത.ഈ അടുത്ത ദിവസങ്ങളിലായി ബ്ലോഗിങ്ങിലേക്ക് കടന്ന ശ്രീ ആസാദ് തിരൂര്‍ ,രഘുനാഥ് ഷൊര്‍ണൂര്‍ ,അക്ഷരം എന്ന ഇന്‍റര്‍നെറ്റ് മാധ്യമം തുടങ്ങിയവയെകുറിച്ച് ഒക്കെ മോഡറേറ്റര്‍ ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിച്ചു..
തുടര്‍ന്ന് എനിക്ക് സംസാരിക്കാന്‍ ലഭിച്ച അവസരം ഞാന്‍ ബ്ലോഗിങ് ,സോഷ്യല്‍ വെബ്സൈറ്റ് ,മൈക്രോബ്ലോഗിംഗ് തുടങ്ങിയവയുടെ വര്‍ത്തമാനകാല ചരിത്രം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്.ബ്ലോഗിങ്ങ് നല്ലതോ ചീത്തയോ എന്ന ഒരു ചര്‍ച്ച ഞാന്‍ പ്രതീക്ഷിച്ചു എങ്കിലും ഞാനൊരു ബ്ലോഗ്ഗര്‍ അല്ലെങ്കില്‍ ഇത്തരം ഇടപെടലുകള്‍ വളരെ അത്യാവശ്യമാണ് എന്ന അഭിപ്രായക്കാരന്‍ ആയതിനാല്‍ ബ്ലോഗിങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നവരുടെ മുന്‍പില്‍ അതിന്‍റെ വഴികള്‍ പരിചയപ്പെടുത്തുക എന്ന ചുമതല വിഷയാവതരണത്തിലൂടെ ഞാന്‍ ഏറ്റെടുത്തു.
കഴിഞ്ഞ ജൂലായ് മാസത്തിലെ നവോദയ സര്‍ഗസദസ്സ് ചര്‍ച്ച ചെയ്ത പ്രവാസഎഴുത്തുകാരനായ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍റെ ആപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ ചര്‍ച്ചയില്‍ അതിനു പശ്ചാത്തലമായി വന്ന കമ്പ്യൂട്ടര്‍ ,സൈബര്‍ സാങ്കേതങ്ങളിലെ അപകടങ്ങള്‍ ,അത് മനുഷ്യജീവിതങ്ങളില്‍ വരുത്തുന്ന മാനാസിക പിരിമുറുക്കങ്ങളും വ്യഥകളും ദുരന്തങ്ങളും ,തുടര്‍ന്ന് കഥാചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം തന്നെ സൈബര്‍ സങ്കേതങ്ങളിലെ അപകടങ്ങളില്‍ വളരെ ആശങ്കാകുലരായി കാണപ്പെട്ടു ..അതിനിടയിലും ചിലര്‍ ഇത്തരം അപകടങ്ങളില്‍ ബോധാവാന്‍മാരാകുന്നതിനൊപ്പം അതിലും അനവധി മടങ്ങ് ഗുണങ്ങള്‍,അല്ലെങ്കില്‍ ക്രിയാത്മകമായ ആശയസംവേദനത്തിനു സഹായിക്കുന്ന ഇടങ്ങളെ മനസ്സിലാക്കി ഉപയോഗിക്കെണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും പറഞ്ഞു..അന്നും ഇന്നും എനിക്കു തോന്നുന്ന കാര്യം ഇത്തരം ഇടങ്ങളെ പേടിയോടെ സമീപിക്കാനുള്ള പ്രധാനകാരണം ഇതിലുള്ള സങ്കേതികമായ ബുദ്ധിമുട്ടുകളും അജ്ഞതയുമാണ് .
പ്രവാസജീവിതം സമ്മാനിക്കുന്ന പിരിമുറുക്കങ്ങള്‍,ഏകാന്തതകള്‍,ഇവയൊക്കെ പലരെയും എഴുത്തിന്‍റെ വഴികളില്‍ എത്തിക്കാറുണ്ട്.പലപ്പോഴും മാനസികമായ അസ്വസ്ഥതകളെയും അസംതൃപ്തികളെയും അകറ്റി നിര്‍ത്താന്‍ കടലാസുകള്‍ക്കും പേനക്കും അതില്‍ നിറയ്ക്കുന്ന അക്ഷരങ്ങള്‍ക്കും വിവരണാതീതമായ സ്ഥാനമാനുള്ളത് .ഇത്തരം സാഹിത്യസൃഷ്ടികള്‍ക്ക് ശക്തമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും പിന്‍ബലം ഉണ്ടായിരിക്കും .ഭൂരിപക്ഷം പേരും ഇതൊക്കെ ഒരു ഡയറിയുടെ പേജുകളിലോ പെട്ടികളിലോ ഒക്കെ അടക്കി വെയ്ക്കാറാണ് പതിവ്.കുറച്ചു പേര്‍ ഇത്തരം സൃഷ്ടികള്‍ വെളിച്ചം കാണണം എന്ന് ആഗ്രഹിക്കുന്നവരും.സൗദി അറേബ്യയിലെ അല്ലെങ്കില്‍ ജി സി സി യിലെ സംവിധാനങ്ങളില്‍ ഇവിടെ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന പത്രങ്ങളില്‍ അല്ലെങ്കില്‍ പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം സൃഷ്ടികള്‍ക്കും എത്രമാത്രം പ്രാധാന്യം ലഭിക്കുന്നു എന്നത് ഈ മോഹങ്ങള്‍ക്ക് വിലങ്ങു തടിയാണ്.പിന്നെ ഇത്തരം സൃഷ്ടികളുടെ ഗുണനിലവാരങ്ങളെക്കുറിച്ച് സ്വയമുള്ള ആശങ്കള്‍ ,പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നടക്കുന്ന ഗുണനിലവാരപരിശോധനകള്‍ ,ഇവയൊക്കെ ഉള്ള സാധ്യതകളെ കൂടി ഇല്ലാതാക്കുന്നു.
എന്‍റെ പരിചയ ലോകത്തില്‍ ഇത്തരം ആഗ്രഹങ്ങളുമായി ജീവിക്കുകയും ,ഒപ്പം ഇങ്ങനെ സ്വന്തം വാക്കുകള്‍ പുറംലോകത്തെ അറിയിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവര്‍ക്കും ഒരു സഹായം.ജീവിതത്തിലെ ചില അസ്വസ്ഥമായ ദിവസങ്ങളില്‍ എന്‍റെയും ആശ്വാസവും ആത്മവിശ്വാസവും ആയി മാറിയ അക്ഷരങ്ങളുടെ ലോകത്ത് നിന്നും ബ്ലോഗിങ്ങ് ലോകത്ത് നിന്നും ഞാന്‍ സ്വായത്തമാക്കിയ അറിവുകള്‍ അത് പങ്കുവേക്കേണ്ടതു എന്‍റെ കടമയാണ് എന്ന ചിന്തയാണ് 'അക്ഷരം ' എന്ന വെബ് പേജിലേക്ക് എത്തിയത്.നന്നായി വായിക്കുകയും വിഷയങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുകയും എന്നാല്‍ എഴുത്തിന്‍റെയും വെബ് ലോകത്തിന്‍റെയും ഇടങ്ങളില്‍ അധികം ഇടപെടാതിരുന്ന കുറച്ചു പേരെയെങ്കിലും ഈ ഒന്നരമാസത്തില്‍ എഴുത്തിനെ വളരെ ഗൗരവമായി ചിന്തിപ്പിക്കാന്‍ കഴിഞ്ഞു.ബ്ലോഗിങ് ,ഫേസ്‌ബുക്ക് ,ട്വിറ്റര്‍ ,തുടങ്ങിയ സങ്കേതങ്ങളെ കുറിച്ചും ഇതിലൊക്കെ നടക്കുന്ന ഇടപെടലുകളെ സാമൂഹിക പ്രചോദികമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞു ചര്‍ച്ചക്ക് വേദി കൈമാറുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത്തിലും അധികം മികച്ച അഭിപ്രായങ്ങള്‍ അവിടെ സൃഷ്ടിക്കപ്പെട്ടു.
ശ്രീ സി വി ജോസ് സംസാരിച്ചു തുടങ്ങിയത് ബ്ലോഗിങ്ങിന്‍റെ ചരിത്രത്തിലൂടെയാണ്,തൊണ്ണൂറുകളില്‍ ഗള്‍ഫ് യുദ്ധത്തിന്‍റെ കാലഘട്ടങ്ങളില്‍ അമേരിക്കയുടെ ഔദ്യോഗിക വിശദീകരണങ്ങളിലും CNN തുടങ്ങിയ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിലുമപ്പുറം യാഥാര്‍ത്യങ്ങളെ അറിയാന്‍ സഹായിച്ചതു ചിലബ്ലോഗുകളാണ് എന്ന് പറഞ്ഞ അദ്ദേഹം ക്ലിന്‍റന്‍ മോണിക്ക ലെവിന്‍സ്കി വിഷയത്തില്‍ ബ്ലോഗുകള്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പറഞ്ഞു..ഇവിടെയൊക്കെ മാധ്യമങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥമായ വിവരങ്ങള്‍ ബ്ലോഗുകള്‍ എത്തിക്കുന്നു എന്നും എന്നാല്‍ ചില ഇടങ്ങളില്‍ അത് വ്യക്തിഹത്യ പോലുള്ള തെറ്റായ പ്രവണതകള്‍ക്കും വേദിയാകുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു.വായിക്കുക.എഴുതുക ,സ്വയം എഡിറ്റ് ചെയ്യുക എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗുകള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യവും ഒപ്പം അതുകൊണ്ട് തന്നെ സംഭവിക്കാവുന്ന നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകളും അദ്ദേഹം പരാമര്‍ശിച്ചു.ഒപ്പം ഇത് എഴുതുന്നവന്‍റെ ആത്മവിശ്വാസം കുളിമുറിയിലെ ഗായകന്‍റെയോ ,അവിടെ അനുഭവപ്പെടാത്ത നഗ്നത എന്ന ബോധമോ പോലെ യാണെന്നും അതുകൊണ്ട് എന്തും എഴുതാമെന്ന ബോധം ഉണ്ടാക്കുന്നുവെന്നും ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അപ്പിള്‍ ആലില മിത്ത് എന്ന കഥയുടെ കഥാകാരന്‍ ശ്രീ കെ വി ഉണ്ണികൃഷ്ണന്‍ ഇത്തരം വിഷയങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കണമെന്നും .ബ്ലോഗുകള്‍ നടക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചക്ക് ഉള്‍പെടുത്തണമെന്നും അഭിപ്രായപ്പെട്ടു.ശ്രീ സന്തോഷ് തയ്യില്‍ ബ്ലോഗുകളില്‍ നടക്കുന്ന തീവ്രവാദസ്വഭാവമുള്ളതും അരാഷ്ട്രീയം പ്രചരിപ്പിക്കുന്നതുമായ ചര്‍ച്ചകള്‍ സമൂഹത്തിനു തന്നെ ഭീഷണിയാണെന്നും പുരോഗമന പ്രസ്ഥാനങ്ങളെ അക്ഷേപിക്കുവാനും വര്‍ഗീയത പരത്തുവാനും വേണ്ടി നടക്കുന്ന ഇത്തരം ശ്രമങ്ങളില്‍ ഇടപ്പെട്ടു അവയെ ചെറുത്തു തോല്‍പ്പിക്കണമെന്നും പറഞ്ഞു .ഇന്നത്തെ യുവത്വം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടങ്ങളായ ഓണ്‍ലൈന്‍ ലോകത്തു പുരോഗമന ആശയങ്ങള്‍ എത്തിക്കണ മെങ്കിലും മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തണ മെങ്കിലും അവരുടെ ഇടങ്ങളിലേക്കു നമ്മള്‍ ഇറങ്ങി ചെല്ലണമെന്നും ഇല്ലെങ്കില്‍ അരാഷ്ട്രീയമായ ഒരു സമൂഹം നാളെ രൂപപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
ബ്ലോഗിങ്ങില്‍ സജീവമായ ശ്രീ ശശിപണിക്കര്‍ ഇന്‍റര്‍നെറ്റ് ലോകത്തില്‍ 99 ശതമാനവും നല്ലതും ഒരു ശതമാനം ദോഷവും ആണെന്ന് പറഞ്ഞു .ഇന്‍റര്‍നെറ്റ് സങ്കേതങ്ങളെ ഒഴിവാക്കി ഇനി ഒരു സമൂഹം അസാധ്യമാണെന്ന് പറഞ്ഞ അദ്ദേഹം തെറ്റും ശരിയും തിരിച്ചറിഞ്ഞു ഉപയോഗിക്കേണ്ടത് അത് ഉപയോഗിക്കുന്നവരുടെ ചുമതലയാണെന്ന് ഓര്‍മിപ്പിച്ചു .
അരാഷ്ടീയബോധവും സ്വത്വബോധവും ബാധിച്ചു മനവീയതയുടെ നല്ല വശങ്ങളില്‍ നിന്നും പുരോഗമനആശയങ്ങളില്‍ നിന്നും തെന്നിമാറുന്ന ഇന്നത്തെ യുവത്വം ,സ്വാശ്രയസ്ഥാപങ്ങളില്‍ നിന്ന് വിരിയി ച്ചെടുക്ക പ്പെട്ട ഇത്തരം ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും കരുത്തുറ്റ ചിതയും ശക്തമായ ഇടപെടലുമായി വേറിട്ട് നില്‍ക്കുന്ന ശ്രീ സുഗീത് തന്‍റെ തന്നെ സമകാലികാരുടെ ജീവിതരീതികളെ കുറിച്ച് സംസാരിച്ചു.ജോലി കഴിഞ്ഞാല്‍ ലാപ് ടോപിന്‍റെ മുന്‍പില്‍ ചാറ്റിങ്ങിന്‍റെയും സ്ത്രീ സൗഹൃദങ്ങളുടെയും മായിക ലോകത്തേക്കു ആഴ്ന്നിറങ്ങുന്ന പ്രതികരണശേഷിയെ പണയം വെക്കുന്ന തന്‍റെ സുഹൃത്തുക്കളുടെ ചിന്തകളില്‍ ഇടപെടണമെങ്കില്‍ ഇത്തരം നൂതനസങ്കേതങ്ങളെ അനുഭവത്തിന്‍റെ പിന്‍ബല മുള്ളവര്‍ ക്രിയാത്മകമായി ഉപയോഗിക്കണമെന്നു അഭ്യര്‍ഥിച്ചു.ഇന്‍റര്‍നെറ്റ് സോഷ്യല്‍ സൈറ്റ് ആയ 'കൂട്ടം 'ക്യാന്‍സര്‍ രോഗബാധിതയായി നമ്മെ വിട്ടു പിരിഞ്ഞ രമ്യ ആന്റണി യുടെ ചികിത്സക്കു പണംസ്വരൂപിക്കുകയും ആശ്വാസം പകരുകയും ചെയ്തു മാതൃക കാട്ടിയത് പിന്തുടരാന്‍ നമുക്കും കഴിഞ്ഞാല്‍ അതിരുകളില്ലാത്ത ആശയ പ്രചാരണങ്ങളെ ഉപയോഗിക്കാനും ഓണ്‍ലൈന്‍ മേഖലയില്‍ നിലവിലുള്ള ആശങ്ക കളെ അപ്രസക്തമാക്കാനും കഴിയുമെന്നും അഭിപ്രായപ്പെട്ടു .
ഡോകുമെന്‍റെറി നിര്‍മാതാവും പ്രവാസലോകത്തെ ശക്തമായ സാന്നിദ്ധ്യവുമായ ശ്രീ പി എ സമദ് ഇ മെയിലുകളിലും വെബ് സൈറ്റ്കളിലും വ്യാപകമായി നിറയുന്ന മതപ്രചാരനങ്ങളിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരം ചര്‍ച്ചകളിലും ആശങ്ക പ്രകടിപ്പിച്ചു.നവോദയ പോലുള്ള സംഘടനകള്‍ ഇത്തരം അഭിനന്ദനാര്‍ഹമായ ചര്‍ച്ചകളുടെ തുടര്‍ച്ച സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ടു .
ബ്ലോഗ് രചനകളില്‍ നിലവാരമുള്ളവയുടെ എണ്ണം പരിശോധിച്ചാല്‍ അതിന്‍റെ രചിയിതാക്കള്‍ക്കും എത്രമാത്രം വായനയുടെ പിന്‍ബലമുണ്ടെന്നു മനസ്സിലാക്കാമെന്ന് നവോദയപ്രസിഡണ്ട് ശ്രീ പ്രദീപ് കൊട്ടിയം പറഞ്ഞു.
കാലത്തിനനുസരിച്ചു മാറുക എന്നതിനപ്പുറം ഓരോ കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കു നാം കാതോര്‍ക്കുകയും ആ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു അതിന്‍റെ രീതികള്‍ക്കനുസരിച്ച് ആശയങ്ങളെ സംവേദനം ചെയ്താല്‍ മാത്രമേ പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന ചിന്തയാണ് എനിക്കുള്ളത് ആശയക്കുഴപ്പങ്ങളെയും ആശങ്കകളെയും വ്യക്തമായ അറിവുകളിലൂടെ മറികടക്കാമെന്നും അതിലൂടെ പുത്തന്‍സങ്കേതങ്ങളെ ഗുണപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും കരുതുന്നു।തെറ്റുകുറ്റങ്ങള്‍ നിരവധി സംഭവിക്കുന്ന ലോകത്തില്‍ അതിന്‍റെ നവീകരണത്തിനും ശുദ്ധീകരണത്തിനും നമുക്ക് ആ ലോകത്തേക്ക് ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയില്‍ ഊന്നിയാണ് ചര്‍ച്ചക്രോഡീകരിച്ചു ശ്രീ രഘുനാഥ് ഷോര്‍ണൂര്‍ സംസാരിച്ചത്.
ആശയവിനിമയത്തിന്‍റെ ചരിത്രവഴികളില്‍ കണ്ട താളിയോലക്കെട്ടുകളും അച്ചടിപ്രസിദ്ധീകരണങ്ങളും ശ്രവ്യദൃശ്യ മാധ്യമങ്ങളും പിന്നെ ഇപ്പോഴത്തെ ചാനലുകളും പിന്നെ സജീവമായ ബ്ലോഗുകളും ഇങ്ങനെ മാര്‍ഗങ്ങള്‍ അനവധിയാണ് ശ്രീ സി വി ജോസ് ചൂണ്ടികാണിച്ച പോലെ ഇനി എന്താണ് എന്നതാണ് നിലവിലെ ആകാംക്ഷ .നല്ലതും ചീത്തയും പറഞ്ഞു തര്‍ക്കിച്ചു ഓണ്‍ലൈന്‍ ലോകവും എഴുത്തും വേണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് ഇന്ന് അപ്രസക്തമാണ് .അത്രയധികം പേര്‍ ഇതില്‍ ഇടപെടുന്നു..അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ ചിലതെങ്കിലും വഴിതെറ്റിക്കാനും ഇടയാകുന്നു .അത്തരം ഇടങ്ങളില്‍ പുരോഗമാനാശയങ്ങളെ എത്തിക്കുക എന്ന സാമൂഹ്യപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുഭവസമ്പത്തും ആശയവ്യക്തതയും ഉള്ളവരുടെ സാന്നിധ്യം അത്യാവശ്യമാണ് ..
ഒരു സമൂഹത്തിന്‍റെ ശുദ്ധീകരണം അതില്‍ ജീവിച്ചു മാത്രമേ സാധിക്കുകയുള്ളൂ..
നവോദയ സര്‍ഗ സദസ്സ്-by raghunath shornoor
ആവിഷ്ക്കാര ഇടങ്ങളെ മാനവീകരിക്കാന്‍ കൂട്ടായ ഇടപെടല്‍ വേണം
ദമാം :ചിന്തയുടെ അഗ്നിസ്ഫുരണങ്ങള്‍ പടര്‍ത്തുന്ന സര്‍ഗ്ഗാത്മക സന്നിവേശങ്ങളിലൂടെ ജീവിതകാമനകളെ ആവിഷ്കരിച്ചേ നൂതനരചനാവേദിയായ സൈബര്‍എഴുത്തുകളെ ജനകീയമാക്കാനാവു എന്ന് നവോദയ സര്‍ഗ്ഗസദസ്സ് സംഘടിപ്പിച്ച ബ്ലോഗ് സാഹിത്യസംവാദം അഭിപ്രായപ്പെട്ടു .
വായനയുടെയും എഴുത്തിന്‍റെയും പരമ്പരാഗതസങ്കല്‍പ്പങ്ങളെ വേര്‍പിരിഞ്ഞ് തല്‍സമയഎഴുത്തുകളാലും ചര്‍ച്ചകളാലും മുഖരിതമായ ഇന്‍റര്‍നെറ്റ് വേദികളെ സാമൂഹ്യപ്രചോദിതമാക്കാന്‍ സംഘടിതഇടപെടലുകള്‍ ആവശ്യമാണെന്ന് വിഷയാവതാരകന്‍ ഷിജു ശശിധരന്‍ പറഞ്ഞു.
വിവരസാങ്കേതികവിദ്യയുടെ ആശയസംവാദമേഖലയായ ബ്ലോഗുകള്‍ക്ക് ആനുകാലിക ലോകത്ത് പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ടെങ്കിലും വേണ്ടത്ര ഗൗരവപൂര്‍ണമല്ലാത്ത ഇടപെടലുകള്‍ പുരോഗമനമൂല്യബോധങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായി സംവാദം ഉല്‍ഘാടനം ചെയ്തു സംസാരിച്ച പ്രഭാതം മാഗസിന്‍ എഡിറ്റര്‍ സി വി ജോസ് അഭിപ്രായപ്പെട്ടു .
സാമൂഹ്യമൂല്യനിര്‍ണയത്തിന്‍റെ അഭാവവും എഴുത്തുകാരന്‍റെ വെളിപ്പെടുത്തപ്പെടാത്ത സ്വത്വവും അതിരുകളില്ലാത്ത പ്രസിദ്ധീകരണസ്വാതന്ത്ര്യവും ബ്ലോഗ് രചനകളില്‍ ഭൂരിഭാഗത്തെയും അശ്ലീലച്ചുവയുള്ളതും നിലവാരമില്ലാത്തതുമാക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നവോദയപ്രസിഡണ്ട് പ്രദീപ് കൊട്ടിയം ചൂണ്ടിക്കാട്ടി.
മതവൈരം വളര്‍ത്തുന്നതും തീവ്രവാദലക്ഷ്യങ്ങളുമുള്ള ബ്ലോഗ് എഴുത്തുകളെ പ്രതിരോധിക്കാന്‍ മനുഷ്യസ്നേഹത്തിന്‍റെ അറിവിടങ്ങളായി സൈബര്‍ സാധ്യതകളെ വികസിപ്പിക്കണമെന്ന് ഡോകുമെന്‍റെറി നിര്‍മാതാവും സാംസ്കാരികപ്രവര്‍ത്തകനുമായ പി എ സമദ് ആവശ്യപ്പെട്ടു.
നിരീക്ഷണ വൈവിധ്യങ്ങളുമായി ചെറുകഥാകൃത്ത് കെ വി ഉണ്ണികൃഷ്ണന്‍, ശശിപണിക്കര്‍,ഷാജഹാന്‍ കണ്ണൂര്‍ ,ഉണ്ണി ഏങ്ങണ്ടിയൂര്‍,സാംസ്കാരിക വേദി കണ്‍വീനര്‍ രഘുനാഥ് ഷൊര്‍ണൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സമ്പുഷ്ടമാക്കി.
സുഗീത്,സി പി എ ഗഫാര്‍ സന്തോഷ് തയ്യില്‍ തുടങ്ങിയവര്‍ ബ്ലോഗ് രചനകള്‍ അവതരിപ്പിച്ചു.ജോസഫ് സാജു നിയന്ത്രകനായ സംവാദസദസ്സിന് വിജയന്‍ നങ്ങേത്ത് സ്വാഗതവും സേതു വാണിയംകുളം നന്ദിയും പറഞ്ഞു
ദമാം :ചിന്തയുടെ അഗ്നിസ്ഫുരണങ്ങള്‍ പടര്‍ത്തുന്ന സര്‍ഗ്ഗാത്മക സന്നിവേശങ്ങളിലൂടെ ജീവിതകാമനകളെ ആവിഷ്കരിച്ചേ നൂതനരചനാവേദിയായ സൈബര്‍എഴുത്തുകളെ ജനകീയമാക്കാനാവു എന്ന് നവോദയ സര്‍ഗ്ഗസദസ്സ് സംഘടിപ്പിച്ച ബ്ലോഗ് സാഹിത്യസംവാദം അഭിപ്രായപ്പെട്ടു .
വായനയുടെയും എഴുത്തിന്‍റെയും പരമ്പരാഗതസങ്കല്‍പ്പങ്ങളെ വേര്‍പിരിഞ്ഞ് തല്‍സമയഎഴുത്തുകളാലും ചര്‍ച്ചകളാലും മുഖരിതമായ ഇന്‍റര്‍നെറ്റ് വേദികളെ സാമൂഹ്യപ്രചോദിതമാക്കാന്‍ സംഘടിതഇടപെടലുകള്‍ ആവശ്യമാണെന്ന് വിഷയാവതാരകന്‍ ഷിജു ശശിധരന്‍ പറഞ്ഞു.
വിവരസാങ്കേതികവിദ്യയുടെ ആശയസംവാദമേഖലയായ ബ്ലോഗുകള്‍ക്ക് ആനുകാലിക ലോകത്ത് പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ടെങ്കിലും വേണ്ടത്ര ഗൗരവപൂര്‍ണമല്ലാത്ത ഇടപെടലുകള്‍ പുരോഗമനമൂല്യബോധങ്ങളുടെ തുടര്‍ച്ച സൃഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായി സംവാദം ഉല്‍ഘാടനം ചെയ്തു സംസാരിച്ച പ്രഭാതം മാഗസിന്‍ എഡിറ്റര്‍ സി വി ജോസ് അഭിപ്രായപ്പെട്ടു .
സാമൂഹ്യമൂല്യനിര്‍ണയത്തിന്‍റെ അഭാവവും എഴുത്തുകാരന്‍റെ വെളിപ്പെടുത്തപ്പെടാത്ത സ്വത്വവും അതിരുകളില്ലാത്ത പ്രസിദ്ധീകരണസ്വാതന്ത്ര്യവും ബ്ലോഗ് രചനകളില്‍ ഭൂരിഭാഗത്തെയും അശ്ലീലച്ചുവയുള്ളതും നിലവാരമില്ലാത്തതുമാക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നവോദയപ്രസിഡണ്ട് പ്രദീപ് കൊട്ടിയം ചൂണ്ടിക്കാട്ടി.
മതവൈരം വളര്‍ത്തുന്നതും തീവ്രവാദലക്ഷ്യങ്ങളുമുള്ള ബ്ലോഗ് എഴുത്തുകളെ പ്രതിരോധിക്കാന്‍ മനുഷ്യസ്നേഹത്തിന്‍റെ അറിവിടങ്ങളായി സൈബര്‍ സാധ്യതകളെ വികസിപ്പിക്കണമെന്ന് ഡോകുമെന്‍റെറി നിര്‍മാതാവും സാംസ്കാരികപ്രവര്‍ത്തകനുമായ പി എ സമദ് ആവശ്യപ്പെട്ടു.
നിരീക്ഷണ വൈവിധ്യങ്ങളുമായി ചെറുകഥാകൃത്ത് കെ വി ഉണ്ണികൃഷ്ണന്‍, ശശിപണിക്കര്‍,ഷാജഹാന്‍ കണ്ണൂര്‍ ,ഉണ്ണി ഏങ്ങണ്ടിയൂര്‍,സാംസ്കാരിക വേദി കണ്‍വീനര്‍ രഘുനാഥ് ഷൊര്‍ണൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയെ സമ്പുഷ്ടമാക്കി.
സുഗീത്,സി പി എ ഗഫാര്‍ സന്തോഷ് തയ്യില്‍ തുടങ്ങിയവര്‍ ബ്ലോഗ് രചനകള്‍ അവതരിപ്പിച്ചു.ജോസഫ് സാജു നിയന്ത്രകനായ സംവാദസദസ്സിന് വിജയന്‍ നങ്ങേത്ത് സ്വാഗതവും സേതു വാണിയംകുളം നന്ദിയും പറഞ്ഞു
ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP-By Thayyil
ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP കേരളത്തില്‍ നവോത്ഥാനത്തിന്‍റെ പിതാവായ യുപ്രഭാവനായ ശ്രീ നാരായണഗുരുവിന്‍റെ 156 -മത് ജന്മദിനം ആഘോഷിക്കപ്പെടുകയാണ് .ചതയദിനമായ ഇന്ന് കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ വളരെ അത്യാഡംബരപൂര്‍വ്വം ഈദിനം ആഘോഷിക്കുന്നു ..ഈ ആഘോഷങ്ങളിലും നമ്മള്‍ മറന്നു പോകുന്ന ചിലകാര്യങ്ങള്‍ ഗുരുദേവന്റെ വചനങ്ങളാണ് .."ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ".ഇവിടെ സര്‍വ്വമതസ്ഥരും ഒന്നാണ് .മനുഷ്യന്‍ എന്ന മതം മാതമേ ഉള്ളൂ എന്നു പഠിപ്പിച്ച ഗുരുദേവന്റെ പേരിലും മതം എന്ന രീതികള്‍ എത്തി തുടങ്ങി .ശ്രീനാരായണ ധര്‍മപരിപാലന യോഗം എന്ന SNDP എന്ന സംഘടന രൂപീകരിച്ചത് അന്ന് നടമാടിയിരുന്ന സാമൂഹ്യ ഉച്ച നീച്ചത്വങ്ങള്‍ക്ക് എതിരെ പോരാടാനും ഒപ്പം സാധാരണജനങ്ങള്‍ക്ക് നന്മയുടെ വെളിച്ചം പകരാനുമാണ് .ഇന്ന് ഈ പരിപാലന സംഘം എവിടെ എത്തി നില്‍ക്കുന്നു ,ഒരു ജാതി സംഘടന മാത്രമായി മാറിയിരിക്കുന്നു .ഒപ്പം അതിന്റെ ഭരണം പിടിച്ചെടുക്കാന്‍ മദ്യരാജാവും പലിശരാജാവും തമ്മില്‍ തെരുവില്‍ തമ്മിലടിക്കുന്നു .ജാതി ഐക്യത്തിനും ഭ്രഷ്ടുകള്‍ക്കും എതിരെ പോരാടിയ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ട സംഘത്തിന്റെ ഭരണകര്‍ത്താക്കള്‍ ഗുരുവിന്റെ ആശയങ്ങളെ മറക്കുന്നു.അവരുടെ കൊള്ളരുതായ്മകളെ എതിര്‍ത്ത ഒരു കുടുംബത്തിനു ഇവര്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നതും കണ്ടു ..മദ്യം വിഷമാണ് .കുടിക്കരുത് ,വില്‍ക്കരുത് എന്ന മഹത് വചനം ,ഇന്ന് ചതയം ആയതു കൊണ്ടു മദ്യശാലകള്‍ അവധിയാണ്..അതുകൊണ്ട് തലേ ദിവസമേ സ്റ്റോക്ക് ചെയ്തു ആഘോഷം പൊടിപൊടിക്കുന്നു .മനുഷ്യന്‍ മൃഗതുല്യനാകുന്നു ദുര്‍ മന്ത്രവാദത്തിനെതിരെയും വിഗ്രഹങ്ങള്‍തച്ചുടച്ചു മനുഷ്യരെ നേര്‍വഴിക്കു നയിക്കുകയും ചെയ്തഗുരു ,ഇന്ന് പക്ഷെ മനുഷ്യ ദൈവങ്ങള്‍ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു .സ്വന്തം അംഗലാവണ്യം കാണിച്ചു ഭക്തരെ ആവാഹിക്കുന്ന സ്ത്രീദൈവങ്ങളും നമ്മുടെ മുന്‍പില്‍. സുഹൃത്തുക്കളെ ഈ ദിവസത്തിന്റെ നന്മയിലെങ്കിലും നമുക്ക് ഒന്നിക്കാം ..തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അക്ഷരങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും നമുക്ക് ഉയരാം
ഓണാശംസകള്‍ ....by RAGHUNATH SHORNOOR
വസന്തത്തിന്‍റെ തുടിപ്പുമായി അതിജീവനത്തിന്‍റെ സ്വപനങ്ങളുമായി ഓണം.
നൂറ്റാണ്ടുകളായി ചൂഷണത്തില്‍ പിടയുന്ന മനുഷ്യകുലം ,സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മാനവീയഐക്യത്തിന്‍റെയും വിമോചനഗാഥയായി ഓണോല്‍സവങ്ങള്‍ നിറയുന്നു.
ലോകം വിശന്നു പൊലിയുമ്പോള്‍ കോടികളുടെ മഹാരമ്യങ്ങളില്‍ അരചര്‍ വാഴുന്നു.ചൂഷിതരക്തത്തില്‍ പിടയുന്ന ഭൂമിയെ പങ്കിട്ടെടുക്കാന്‍ സാമ്രാജ്യത്വ വാമനന്‍മാര്‍ സമത്വസങ്കല്‍പ്പങ്ങളുടെ തലയറുക്കുന്നു.ഭീകരതയും വര്‍ഗീയതയും യുദ്ധഭ്രാന്തും വമിച്ചു മാനവസംസ്ക്കാരത്തെ നരകീയമാക്കുന്നു.
പൂ നുള്ളുന്ന കുഞ്ഞു മിഴികളില്‍ വിഷം പുരളുന്നത് നാം അറിയണം.കമ്പോളാര്‍ത്തികള്‍ വിഴുങ്ങുന്ന ഉത്സവങ്ങളുടെ ജനകീയധാരയെ നമുക്ക് വീണ്ടെടുക്കണം.ആര്‍ദ്രമാര്‍ന്ന സ്നേഹാനുഭൂതിയില്‍ മതജാതിവംശവൈരങ്ങള്‍ മറന്നു കാലുഷ്യങ്ങളുടെ കോട്ടകളെ നമുക്ക് പിളര്‍ക്കണം.ഓണം മാനവരാശിയുടെ സമത്വധിഷ്ടിത വിമോചനപോരാട്ടങ്ങളുടെ ഇന്ധനമാകണം.
നൊമ്പരങ്ങളുടെ ഇരുള്‍പടര്‍ന്ന ജീവിതത്തില്‍ മാനുഷരെല്ലാരുമൊന്നുപോലെ എന്ന ഓണസന്ദേശം വെളിച്ചത്തിന്‍റെ പടവാളായി വെട്ടി തിളങ്ങണം
ഞാറ്റടിപ്പാട്ടിന്‍റെ താളവും
കാര്‍ഷിക സമൃദ്ധിയുടെ ആഹ്ലാദവും വിടരുന്ന
ജീവിതം പൂക്കാലമാകുന്ന നന്മയുടെ നാളേക്ക്
നമുക്ക് സ്നേഹോല്‍സവങ്ങളായി പടരാം
ഓണത്തിന്‍റെ പുതിയ ഓര്‍മകള്‍ സൃഷ്ടിക്കാം-by shiju sasidharan
ഐതിഹ്യങ്ങള്‍ കൊണ്ട് മെനഞ്ഞതെങ്കിലും ഓര്‍ക്കാനിഷ്ടപ്പെടുന്നതും സങ്കുചിതമായല്ലാതെ ചിന്തിക്കാന്‍ കഴിയുന്നതുമായ ഒരു ആഘോഷം.ജനിച്ച നാള്‍ മുതല്‍ കേട്ട ഓണത്തിന്‍റെ ഓര്‍മകളായിരുന്നു നിറയെ.ഓണം ആഘോഷിക്കുന്നത് മഹാബലിയുടെ ഓര്‍മയിലെങ്കില്‍ അത് ആഘോഷിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിഞ്ഞകാലങ്ങളെ ഓര്‍ക്കാനുള്ള വകയായി.വര്‍ത്തമാനത്തില്‍ ജീവിക്കുന്ന മലയാളിക്ക് ഓണത്തിന്‍റെ ആഘോഷം കൂടുതല്‍ ഹൃദ്യമാകുന്നതു ഇതുകൊണ്ടായിരിക്കും.ഓണത്തിന്‍റെ ആഘോഷങ്ങളെയും ചടങ്ങുകളെയും പുനരാവിഷ്കരിക്കാന്‍ യുവത്വം ആഗ്രഹിച്ചാലും അതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കാനോ ഈ ഓര്‍മകളില്‍ വിഹരിക്കുന്നവര്‍ ശ്രമിക്കാറില്ല.ഒന്ന് മിനക്കെടാന്‍ തയ്യാറാകാതെ റെഡിമെയ്ഡ് വിഭവങ്ങളെ പുല്‍കുന്നവരില്‍ മുന്‍പന്തിയിലും ഇത്തരക്കാരാണ് കൂടുതല്‍ .അപ്പോഴും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും "ഇതൊക്കെയെന്തര് ഓണം ഓണമൊക്കെ അങ്ങ് പണ്ട് "
ഇങ്ങനെയൊക്കെ കേട്ട് തഴമ്പിച്ചതു കൊണ്ടാകണം ഓണത്തെക്കുറിച്ച് വര്‍ത്തമാനകാലമെഴുതാന്‍ ആര്‍ക്കും കഴിയാതെ പോകുന്നത്.അങ്ങനെയെങ്കില്‍ എനിക്കും കാര്യങ്ങള്‍ വ്യത്യസ്തമാകാനിടയില്ല. പ്രിയപ്പെട്ട വല്യമ്മയുടെ ചിങ്ങം ഒന്നിന് സംഭവിച്ച വിയോഗം ഓണത്തിനോടനുബന്ധിച്ചു ഇവിടെ ഉണ്ടാകാനിടയുള്ള സദ്യവട്ടങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് ഒരു ഒഴികഴിവ് ആയി തോന്നാതേയുമില്ല.എന്നാല്‍ ഞാന്‍ പിന്മാറിയാല്‍ ഈ ഫ്ലാറ്റില്‍ അങ്ങനെയൊരാഘോഷം നടക്കാനിടയില്ല എന്നതു അല്‍പ്പം അഹങ്കാരത്തോടെയെങ്കിലും ഓര്‍ക്കുന്നു ..
ഓര്‍മ്മകള്‍ എഴുതാന്‍തുടങ്ങിയ ബ്ലോഗു പേജില്‍ ഓണത്തിന്‍റെയും ഓര്‍മകള്‍ നിറയ്ക്കേണ്ടതു ആവശ്യമായിരിക്കാം .എങ്കിലും ഇപ്പോള്‍ എന്നെ സന്തോഷിപ്പിക്കുന്നത് എന്‍റെ കേരളത്തിലെ ചില കാഴ്ചകളാണ്.സഹകരണസംഘങ്ങളിലും മാവേലിസ്റ്റോറുകളിലും കാണുന്ന നീണ്ട നിര,പാവങ്ങള്‍ക്ക് ഹൃദ്യമായ ഒരു ഓണം എന്ന് പ്രഖ്യാപിക്കുന്ന ഒരു മന്ത്രി.അത്തരം വരികളില്‍ മറവിയിലേക്ക് പോയ റേഷന്‍കാര്‍ഡുകളുമായി ഐ എ എസ് കാരുമുണ്ടെന്നു മറ്റൊരു മന്ത്രി.കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.കെട്ടിക്കിടന്നു നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പോലും പാവങ്ങള്‍ക്ക് നല്‍കാനാകില്ല എന്ന് പറഞ്ഞു ദരിദ്ര നാരായണന്‍മാരുടെ നാട്ടിലെ ഒരു മന്ത്രി ജീവിക്കുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ എന്നെ സന്തോഷിപ്പിക്കുന്നു .
ഒപ്പം അത്രയേറെ ഇല്ലെങ്കിലും തരിശായി കിടന്ന കുറെ കൃഷിഭൂമിയില്‍ കൃഷിനടക്കുന്നു ,പുത്തരിക്കണ്ടം മൈതാനത്തിന്‍റെ കുറച്ചു ഭാഗത്തു കൃഷിയിറക്കുന്നു.മേയറും മന്ത്രിയും എം എല്‍ എ മാരും കൂടി അത് കൊയ്യാനിറങ്ങുന്നു.വേറൊരു ദിക്കില്‍ അച്ഛന്‍റെ ഓര്‍മകളില്‍ പ്രചോദനം കൊണ്ട് നടന്‍ കൃഷ്ണപ്രസാദ് കൃഷിയില്‍ സന്തോഷം കണ്ടെത്തുന്നു.അങ്ങിങ്ങായി കുറച്ചു പഞ്ചായത്ത് എങ്കിലും ഓണത്തിന് ആവശ്യമായ വിഭവങ്ങള്‍ കൃഷി ചെയ്തു ഓണം കാര്‍ഷികവിളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്നു.വടക്ക് ചില സ്ക്കൂളില്‍ കുട്ടികള്‍ കൃഷി ചെയ്തു അവരവുടെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ ഉണ്ടാക്കുന്നു ..ഇതൊക്കെ ഈ ഓണദിനങ്ങളില്‍ ആവേശം പകരുന്നു ..ഒപ്പം ഇതിനൊക്കെ വിപുലമായ തുടര്‍ച്ചകളെ ആഗ്രഹിക്കുകയും അങ്ങനെ സ്വപ്നം കാണുകയും ചെയ്യുന്നു,
പ്രവാസം കൊണ്ട് നേടിയ സ്വന്തം മണ്ണിനോടുള്ള സ്നേഹം, ആവേശം ഇതൊന്നും ഓണത്തിനും വ്യത്യസ്തമല്ല.മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായാണ് ഓണം കരുതുന്നത്..എന്നാല്‍ അതും ഓര്‍മ്മകള്‍ മാത്രമാണോ എന്നും സംശയിക്കാം.എങ്കിലും എല്ലാവരും ഓണം ആഘോഷിക്കുന്നു..സ്മരണകള്‍ അയവിറക്കുന്നു.കാണം വിറ്റും ഓണമുണ്ണണം എന്നതിനു പുറകില്‍ ഒരു പക്ഷെ ദാരിദ്ര്യത്തിനിടയില്‍ വര്‍ഷത്തില്‍ ഒരുദിവസം ഉണ്ടാകുന്ന സമൃദ്ധി യോടുള്ള കൊതിയാകാം.
സര്‍വ്വീസ് സഹകരണബാങ്കിലെ ഓണച്ചന്തയില്‍ നിന്ന് വാങ്ങിതരുന്ന ഒരു ജോഡി ഷര്‍ട്ടും പാന്‍റും ഇന്നും പ്രിയങ്കരമാകുന്നതു യൂണിഫോര്‍മുകള്‍ക്കിടയില്‍ നിന്ന് വര്‍ണ്ണവസ്ത്രത്തിലേക്ക് എത്തുന്നതിന്‍റെ സന്തോഷംകൊണ്ടാണ് .
അയല്‍പക്കങ്ങളിലേക്കും ബന്ധുവീടുകളിലേക്കും എത്തിക്കാന്‍ ഉണ്ണിയപ്പവും അച്ചപ്പവും ഉണ്ടാക്കാന്‍ ഉത്രാടരാത്രികളില്‍ അമ്മ തിരക്കുകൂട്ടുന്നതും ഓണത്തിന്‍റെ മധുരമാണ് ,
ഓണം സ്പെഷ്യല്‍ തിരക്കുകളില്‍ തിരുവോണം പുലര്‍ച്ചെ വരെ കട തുറന്നുവെക്കേണ്ട തിനാല്‍ വീട്ടില്‍ അമ്മക്ക് കൂട്ടായി ഉണര്‍ന്നിരിക്കെണ്ടതു എന്‍റെ ജോലിയായത് ,പിന്നെ പിന്നെ പലഹാരങ്ങളുണ്ടാക്കാന്‍ തുടങ്ങിയതും കടുത്തചൂടിലും പുകയടുപ്പില്‍ പതിഞ്ഞിരിക്കുന്ന ഉണ്ണിയപ്പചട്ടിയില്‍ തിളച്ചു മറിയുന്ന എണ്ണയില്‍ , ഇന്ന് പക്ഷെ ആ ദിനങ്ങളുടെ ഓര്‍മകളാകാം തിളച്ചു മറിയുന്നത്
തിരുവോണദിവസം തോലുമാടന്മാര്‍ വന്നിരുന്നു അവരുടെ മുഴക്കുന്ന പാട്ടകളുടെ ശബ്ദം ..ഉണങ്ങിയ വാഴത്തണ്ടുകള്‍ ചേര്‍ത്തു വെച്ച് കെട്ടിയ രൂപം ..ആ കൂട്ടത്തില്‍ കൂടാന്‍ കൊതിച്ചു എങ്കിലും അതൊരു മോഹം മാത്രമാക്കി അമ്മ ഒതുക്കി..
പിന്നെ പിന്നെ റോഡില്‍ രാഗം ക്ലബിന്‍റെ ഓണാഘോഷങ്ങളായി ..ട്യൂട്ടോറിയല്‍ സാറന്മാര്‍ അനില്‍ സാറും ബിനു സാറുമൊക്കെ ക്ലബ് ഭാരവാഹികളായി നിറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരിക്കല്‍ അത് പോലെ ആകണമെന്നതായി ഏറ്റവും വലിയ ചിന്ത.പരിപാടികള്‍ക്കൊടുവില്‍ ഓണാശംസപറയാന്‍ വരുന്ന സുന്ദരന്‍ കഷണ്ടിതലയുള്ള ആദ്യം പഞ്ചായത്തു പ്രസിഡണ്ടും പിന്നീട് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ആയ കാട്ടായിക്കോണം അരവിന്ദനും കവിതയും സാഹിത്യവുമായി എത്തുന്ന കാര്യവട്ടം ശ്രീകണ്ഠന്‍ നായരും .ഇവരെയൊക്കെ യാകും ഞാന്‍ മാവേലിയെക്കാള്‍ കൂടുതല്‍ കാത്തിരുന്നിട്ടുണ്ടാകുക
ഓര്‍മകള്‍ക്ക് കൂടി ദാരിദ്ര്യമാണോ എന്ന് കരുതി തുടങ്ങിയ വരികളാണ് ..പക്ഷെ ഇത് അടുത്ത വിമാനം പിടിച്ചു നാട്ടില്‍ പോകാന്‍ തോന്നുന്ന അവസ്ഥയിലായി...അങ്ങനെയങ്ങ് പോയാലോ എന്ന് പറഞ്ഞു പ്രാരാബ്ധങ്ങള്‍ ദേ ..വിളിക്കുന്നു ..അപ്പോള്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ...ഒരു ചെറിയ പുഞ്ചിരി മാത്രം...
പക്ഷെ ഒന്നുണ്ട് ..ഓര്‍മകളില്‍ നിലനില്‍ക്കുന്നതിലും എനിക്കിഷ്ടം ഓര്‍മകള്‍ നിര്‍മിക്കുവാനാണ്.അതിനു ഇപ്പോള്‍ ഈ എഴുത്ത് നിര്‍ത്തണം ..അടുത്ത ഫ്ലാറ്റില്‍ പോയി കണ്ണമ്പള്ളിയെ കണ്ടു സദ്യയുണ്ടാക്കാന്‍ കൂടാമോ എന്ന് ചോദിക്കണം..കലണ്ടറില്‍ ഓണം തിങ്കള്‍ ആയത് കൊണ്ട് ഞങ്ങളുടെ ഓണം വെള്ളിയാഴ്ച..അപ്പോള്‍ ഓണാശംസകള്‍ ....
പ്രവാസത്തിന്‍റെ തേങ്ങലുകള്‍
SANTHOSH THAYYIL
ഗള്‍ഫ്ജീവിതം എന്നത് നാട്ടില്‍ നില്‍ക്കുന്ന അതായത് പ്രവാസം ചെയ്യാത്തവര്‍ക്ക് ഇപ്പോഴും ഒരു സ്വര്‍ഗ്ഗ ഭൂമി ആയിട്ടാണ് തോന്നുന്നത്.പ്രവാസത്തിന്‍റെ തീഷ്ണതയും വേദനകളും നമ്മള്‍ എത്ര പറഞ്ഞാലും അവര്‍ക്ക് മനസ്സിലാകില്ല നമ്മള്‍ നന്നാവുന്നത് കൊണ്ടുള്ള അസൂയയായി അവര്‍ അതിനെ പുചിച്ചു തള്ളുന്നു. ബെന്ന്യമിന്‍റെ ആടുജീവിതം വായിച്ചപ്പോള്‍ എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാന്‍ ഇവിടെ കുറിക്കുന്നു .ഞാന്‍ നേരില്‍ കണ്ട നജീബുമാരില്‍ ഒരാളായിരിക്കാം അത് .1995 ല്‍ ആണെന്നു തോന്നുന്നു ഞാനും എന്‍റെ സുഹൃത്ത് നജീബ് പാണ്ടികശാലയും കൂടി ദഹ്റാന്‍ എയര്‍പോര്‍ട്ടില്‍ പോയി വരുമ്പോള്‍ (അന്ന് എയര്‍പോര്‍ട്ട് ദഹ് റാനില്‍ ആയിരുന്നു ) ഞങ്ങളുടെ വണ്ടിക്കു ഒരാള്‍ കൈനീട്ടി.ആടുജീവിതത്തിലെ നജീബ് പറഞ്ഞപോലെ ഒരു വികൃതരൂപം.അത് പോലെ ഒരു മസറ യില്‍ കുടുങ്ങിപ്പോയ ഒരു ജീവിതം.തുടക്കവും നജീബിനെ പോലെ വന്നിറങ്ങി എയര്‍പോര്‍ട്ടില്‍ സ്പോണ്‍സറെ കാത്തു നില്‍ക്കുമ്പോള്‍ ഒരു സ്വദേശി ടാക്സി ഡ്രൈവര്‍ ഇയാളെ കമ്പനിയില്‍ എത്തിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയി ഒരു അറബിയുടെ ആട് ഫാമിലെത്തിക്കുകയാണ് ചെയ്തത് .നജീബിനു അര്‍ബാബ് കുബ്ബൂസ് നല്‍കുമായിരുന്നെങ്കില്‍ ഇയാള്‍ക്ക് ആടിനും ഒട്ടകങ്ങള്‍ക്കും കൊടുക്കാന്‍ കൊണ്ടുവരുന്ന പഴകിയ കുബ്ബൂസും ബ്രഡും ആണ് കിട്ടിയിരുന്നത് .ആടുകളെ മേയ്ക്കാന്‍ പോകുമ്പോള്‍ അറബി കൂടെ ഉണ്ടാകും ഒരു GMC വാനില്‍ .ജോലി കഴിഞ്ഞാല്‍ ഉടന്‍ രക്ഷപ്പെട്ടുപോകാതിരിക്കാന്‍ പട്ടിയെ ചങ്ങലക്കു ഇടുന്ന പോലെ രണ്ടു കാലിലും ചങ്ങലക്കു ഒരു ഇരുമ്പു കുറ്റിയില്‍ പൂട്ടിയിടും.ആടുമേയ്ക്കുമ്പോള്‍ കണ്ടുമുട്ടിയ വേറെ ഒരു ആട്ടിടയനുമായി നിമിഷങ്ങളുടെ സംസാരത്തിനിടക്ക് തുറന്നുവന്ന സാഹചര്യം ഉപയോഗപ്പെടുത്തി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.അദ്ദേഹത്തിന്‍റെ കയ്യില്‍ ഭാഗ്യത്തിന് പാസ്പോര്‍ട്ട് ഉണ്ടായിരുന്നു.ഒരു പാകിസ്ഥാനി ട്രക്ക് ഡ്രൈവറുടെ സഹായത്താല്‍ യാത്രയും ഭക്ഷണവും കുളിക്കാനുള്ള സൌകര്യവും കിട്ടി .ആ പാകിസ്താനി പറഞ്ഞതനുസരിച്ചാണ് ഇയാള്‍ എയര്‍പോര്‍ട്ടിലേക്ക് വന്നത് "അവിടെ നിന്റെ ആള്‍ക്കാര്‍ കാണും അവര്‍ നിന്നെ സഹായിക്കും "എന്നായിരുന്നു അയാളുടെ വാക്കുകള്‍ ..ഇദ്ദേഹം വന്നത് ഞങ്ങളുടെ മുന്പിലേക്കാണ്.എന്‍റെ സുഹൃത്ത് നജീബ് പണ്ടികശാലയ്ക്ക് പരിചയമുള്ള ആള്‍ ആയിരുന്നു എയര്‍പോര്‍ട്ട് ക്യാപ്ടന്‍ . ആ ക്യാപ്ടന്‍ ഇയാളെ പോലീസിനെ ഏല്‍പ്പിച്ചു .നല്ലവനായ ആ പോലിസുകാരന്‍ അയാളുടെ പാസ്പോര്‍ട്ട് നോക്കി യഥാര്‍ത്ഥ സ്പോണ്‍സറെ വിവരമറിയിക്കുകയും അങ്ങനെ അയാള്‍ക്ക് തിരിച്ചു നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കി.അക്കാലത്തു ജോലി സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി വരുന്നവരെയും ഇക്കാമ ഇല്ലാത്തവരെയും കൂടെ താമസിപ്പിക്കുന്നത് ശിക്ഷര്‍ഹാമാണ്. അന്ന് നവോധയെ പോലെയുള്ള സംഘടനകള്‍ ഇല്ലായിരുന്നു അത് കൊണ്ട് അന്ന് അയാളെ അവിടെ പോലീസിനെ ഏല്‍പ്പിച്ചു മടങ്ങേണ്ടി വന്നു .തിരികെ പോരുമ്പോള്‍ ഞങ്ങളുടെ ടെലിഫോണ്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ നാട്ടില്‍ ചെന്നതിനു ശേഷം ഞങ്ങളെ വിളിച്ചു.ഫോണില്‍ കൂടി പറഞ്ഞറിഞ്ഞ വിവരങ്ങളാണ് ഇവിടെ പറഞ്ഞത്. ഇനി ആടുജീവിതത്തിലേക്കു വരാം.പല ഭാഗങ്ങളും ശ്വാസം പിടിച്ചിരുന്നു വായിക്കേണ്ടി വന്നു ,അപ്പോള്‍ ഉണ്ടായ ചെറിയ ചില അനക്കങ്ങള്‍ പോലും പേടിപ്പിച്ചു.നജീബിന്‍റെ കൂടെ രണ്ടു ദിവസം ഉണ്ടായിരുന്ന ഭീകരരൂപം,ഒരു ദിവസം രക്ഷപ്പെട്ടു എന്ന് കരുതി. പിന്നീട് എപ്പോഴോ മുട്ടനാട് ഇടിക്കാന്‍ വന്നപ്പോള്‍ നജീബ് ചാടി മാറിയപ്പോള്‍ ആട് ചെന്ന് വീണിടത്തു നിന്ന് മണ്ണ് ഇളകിയപ്പോള്‍ കണ്ട തിളക്കം മണ്ണുമാന്തിയപ്പോള്‍ കണ്ട ദ്രവിച്ചു തുടങ്ങിയ മനുഷ്യശരീരം,അത് തന്റെ കൂടെ ഉണ്ടായിരുന്ന ആളിന ന്റേതാണ് എന്ന തിരിച്ചറിവ് നജീബിന് മാത്രമല്ല ഈ പുസ്തകം വായിക്കുന്ന എല്ലാവരിലും ഭീതി പടര്‍ത്തുന്നതാണ്.എത്രയോ ജീവനുകള്‍ ഇതുപോലെ മരുഭൂമിയില്‍ പൊലിഞ്ഞു പോയിട്ടുണ്ടാകും ,ഭര്‍ത്താവിന്‍റെ വരവും കാത്തു എത്ര ഭാര്യമാര്‍ കാത്തിരിക്കുന്നുണ്ടാകും.കൈനിറയെ സമ്മാനങ്ങളുമായി വരുന്ന അച്ഛനെ കാത്തിരിക്കുന്ന എത്ര മക്കളുണ്ടാകും ഇവിടെ എല്ലാം ഒരു പേടി സ്വപ്നം പോലെ ഞാന്‍ കാണുന്നു . സമ്പാദിക്കാനല്ല, മണിസൗദങ്ങള്‍ കെട്ടിപ്പൊക്കാനല്ല, റിയല്‍ എസ്റ്റെറ്റില്‍ പണം നിക്ഷേപിക്കാനല്ല , ഓഹരികള്‍ വാങ്ങി കൂട്ടാനല്ല മറിച്ചു സ്വന്തം മണ്ണില്‍ മഴയത്തു ഒലിച്ചു പോകാത്ത ഒരു വീട്, പട്ടിണി മാറ്റാന്‍ ഭക്ഷണം, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഇതൊക്കെ ആഗ്രഹിച്ചു കിടപ്പാടത്തിന്‍റെ ആധാരവും കെട്ടിയപെണ്ണിന്‍റെ കേട്ട് താലിയും കടം വാങ്ങിയ കാശും കൊണ്ട് സ്വപ്നഭൂമിയില്‍ വന്നിറങ്ങി ജീവിതം പൊലിഞ്ഞു പോകുന്നവര്‍ എത്ര പേര്‍. ഇത് മാത്രമല്ല ഏജന്റുമാര്‍ വിരിക്കുന്ന വലയില്‍ വീഴുന്നവര്‍ എത്ര പേര്‍?. ആടുമേക്കാന്‍ വരുന്നവരുടെ വിസയുടെ നാട്ടിലുള്ള പേരാണ് 'രമണന്‍ വിസ'. ഏജന്റിന്റെ വാമൊഴി ഇങ്ങനെ " ജോലി വളരെ സുഖമാണ്, വെറുതെ പാട്ടും പാടി ആടിന്റെ പിന്നാലെ നടന്നാല്‍ മതി പിന്നെ ആടിനെ കൂട്ടില്‍ കയറ്റുന്ന സമയത്ത് അവറ്റക്കു വെള്ളവും കച്ചിയും കൊടുക്കണം.ഇത്ര മാത്രം കേള്‍ക്കുന്നവന് എന്ത് സുഖം.ഇനി വേറെ ഒരു വിസയുണ്ട് 'ഗാര്‍ഡനര്‍ ' അതും ഇതുപോലെ തന്നെ ചെടിക്ക് വെള്ളമൊഴിക്കുക,അതിന്‍റെ ഉണങ്ങിയ ഇല വെട്ടിമാറ്റുക ഇതിന്റെ പഴുതുനങ്ങിയ പഴങ്ങള്‍ വെട്ടി സൂക്ഷിക്കുക, ഈ ചെടികളുടെ വലിയ തോട്ടങ്ങള്‍ ഉണ്ട്. അവിടെയാണ് ജോലി. ഇത്രയും പറയുന്ന ഏജന്റിന്റെ വാക്കുകള്‍ വിശ്വസിച്ചു ഇവിടെ വന്നു ചെടി കാണുമ്പോളാണ് ഹൃദയം തകര്‍ന്നു പോകുന്നത് .'ഇത്രയും വലിയ ചെടിയോ 'വീട്ടില്‍ മുറ്റത്തു നില്‍ക്കുന്ന തൈ തെങ്ങില്‍ നിന്ന് അത്യാവശ്യത്തിനു ഒരു കരിക്കിനു വേണ്ടി അതില്‍ കയറാത്ത ആളായിരിക്കും ഈന്തപ്പന എന്ന ഏജന്റിന്‍റെ ചെടി കണ്ടു അന്തിച്ചു നില്‍ക്കുന്നത്. ഇനി അത് ചെയ്യാനാകില്ല ഏന്നു പറഞ്ഞാലോ അറബിയുടെ മര്‍ദ്ദനങ്ങള്‍ വേറെയും. അവിടെ ശിഥിലമാകുന്നത് ഒരു കുടുംബത്തിന്‍റെ അത്താണിയാണ്. ഇത്തരം വിലാപങ്ങള്‍ അനവധിയാണ് ഇത് പ്രവാസത്തിന്‍റെ ഒരു മുഖം. ഇങ്ങനെയുള്ള അനവധി മുഖങ്ങളെ ഒന്ന് ആസ്വസിപ്പിക്കനെങ്കിലും ഇവിടുത്തെ നിയമക്കുരുക്കുകള്‍ക്കിടയിലും നവോദയയിലെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുന്നു.. പിന്നെ ഒരു പാസ്പോര്‍ട്ടും ചെറിയ ഒരു ബാഗുമായി വന്നു ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ അനവധി. അവര്‍ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും കൊണ്ട് നേടിയതാണെന്നു പറയാതെ വയ്യ. ഇവിടെ അറബികളുടെ നല്ല മനസ്സ് കാണാതിരിക്കാനുമാകില്ല. ഇതെല്ലാം ഒത്തു ചേര്‍ന്ന് അങ്ങനെ പോകുന്നു പ്രവാസം. നജീബിന്‍റെ അര്‍ബാബ് നജീബിനോപ്പം മാസറയില്‍ തന്നെയാണ് ജീവിക്കുന്നത്.. അര്‍ബാബിനു കിടന്നുറങ്ങാന്‍ ഒരു കുടില്‍ ഉണ്ടെന്നു മാത്രം. ഇപ്പോഴും എത്രയോ നജീബുമാര്‍..ആടുകള്‍ ..മസറകള്‍ ..ആടുജീവിതത്തിന്‍റെ തേങ്ങലുകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.. റമദാന്‍ ഓണ ആശംസകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റുകാരും
RAGHUNATH SHORNOOR
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ കിരാത ഭരണത്തിനെതിരെ ഇന്ത്യന്‍ ജനത നടത്തിയ രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിര്‍ണായകപങ്കാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നിര്‍വഹിച്ചത്. ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകള്‍ ക്കെതിരെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും കോണ്‍ഗ്രസ് രൂപീകരണത്തിനും മുന്‍പേ തന്നെ രൂപപ്പെട്ട കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും യഥാര്‍ത്ഥ തുടര്‍ച്ചയായിരുന്നു കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ രൂപീകരണം .സ്വാതന്ത്ര്യസമര ചരിത്രത്തിലുടനീളം പ്രകമ്പനം കൊള്ളുന്ന സായുധ ചെറുത്തുനില്‍പ്പുകളുടെയും തൊഴിലാളികര്‍ഷക ബഹുജനസമരങ്ങളുടെയും ആശയധാരയും നേതൃത്വവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു .
ആദ്യകാല സമരങ്ങള്‍
1600 ആഗസ്റ്റ് 24-തീയതി കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ നാട്ടുരാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ഭരണാധികാരികളായി മാറുകയായിരുന്നു .1757 ല്‍ റോബര്‍ട്ട് ക്ലൈവിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലിഷ് സേന പ്ലാസി യുദ്ധത്തില്‍ വെച്ച് ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തിയതോടെ ഇംഗ്ലിഷ് വെട്ടിപ്പിടുത്തങ്ങള്‍ക്ക് തുടക്കമായി.ഇന്ത്യന്‍ കാര്‍ഷികവാണിജ്യ മേഖലകളെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രതിഷേധവും കലാപങ്ങളുമായി കൃഷിക്കാരും ഗിരിവര്‍ഗ്ഗക്കാരും തുടക്കത്തില്‍ തന്നെ രംഗത്ത് വന്നു .1793 ലെ സ്ഥിരം സെറ്റില്‍മെന്‍റ് നിയമം പ്രതിഷേധങ്ങളെ ആളിക്കത്തിച്ചു.ഇംഗ്ലീഷ് വിദ്യഭ്യാസത്തിന്‍റെ വ്യാപനം ഉന്നതവിഭാഗങ്ങളില്‍ ദേശീയ ബോധം വളര്‍ത്തി.ചെറുതും വലുതുമായ സമരങ്ങള്‍ക്ക് സംഘടിതരൂപമാര്‍ജ്ജിക്കുകയും കൃഷിക്കാരുടെയും ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യന്‍ പട്ടാളക്കാരുടെയും നേതൃത്വത്തില്‍ 1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടുകയും ചെയ്തു .
സ്വാതന്ത്ര്യ സമരം നിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെടുകയും വിക്ടോറിയ രാജ്ഞി ഇന്ത്യന്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തെങ്കിലും ഇന്ത്യയിലാകെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധം ശക്തമായി. രാജ്യത്താകെ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും രഹസ്യ സംഘടനകള്‍ രൂപപ്പെട്ടു.തൊഴിലാളികളും കൃഷിക്കാരും ബുദ്ധിജീവികളും എഴുത്തുകാരും ബ്രിട്ടീഷ് വിരുദ്ധരായ ചില മുതലാളിമാരും നാടുവാഴികളും ഈ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരായി .1879 -ല്‍ വാസുദേവ ബാലവന്ത് ഫട്കെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ കലാപം നടന്നു .ഇന്ത്യയിലുടനീളം തൊഴിലാളികളുടെയും കൃഷിക്കാരുടെയും നേതൃത്വത്തില്‍ കലാപങ്ങള്‍ രൂപപ്പെട്ടു.
കോണ്‍ഗ്രസ് രൂപീകരണം ..
ഇന്ത്യയിലാകെ കര്‍ഷകസമരങ്ങളും വിപ്ലവ ഗ്രൂപ്പുകളുടെ വ്യാപനവും പടര്‍ന്നു പിടിക്കുന്നതിനിടയിലാണ് 1885 ല്‍ ആധുനിക വിദ്യഭ്യാസം നേടിയ ബുദ്ധിജീവികളെ സംഘടിപ്പിച്ചു 'ഇത്വാറിലെ' കളക്ടറായിരുന്ന എ ഒ ഹ്യൂമിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമാകുന്നത് .അലയടിച്ചുയരുന്ന പ്രതിഷേധകൊടുങ്കാറ്റിനെ തടയിടുകയായിരുന്നു കോണ്‍ഗ്രസ് രൂപീകരണത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യമിട്ടത്.ഭരണപരിഷ്കരണങ്ങള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും പൊതുആവശ്യങ്ങള്‍ക്കായി പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും മാത്രം ചെയ്തിരുന്ന കോണ്‍ഗ്രസില്‍ മിത-തീവ്രവാദി ഏറ്റുമുട്ടലുകള്‍ ശക്തമാകുകയും കോണ്‍ഗ്രസ് ഘട്ടം ഘട്ടമായി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്‍റെ നേതൃനിരയിലേക്ക് കടന്നു വരുകയും ചെയ്തു.
ബംഗാള്‍ വിഭജനവും ഒന്നാം ലോകമഹായുദ്ധവും ..
സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ പ്രഭവകേന്ദ്രമായ ബംഗാളിനെ വിഭജിക്കാന്‍ 1905 ല്‍ കഴ്സന്‍ പ്രഭു ഉത്തരവിട്ടു .ബംഗാള്‍ വിഭജനത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധയോഗങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടു .കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സ്വദേശി പ്രക്ഷോഭം ദേശീയ തലത്തില്‍ ആളിക്കത്തി .സമരക്കാര്‍ 1907 ഒക്ടോബറില്‍ ബംഗാളില്‍ വൈസ്രോയി സഞ്ചരിച്ച തീവണ്ടിയില്‍ ബോംബിട്ടു .ഡിസംബര്‍ 23 നു ജില്ല മജിസ്‌ട്രേട്ട് ' എല്ലാനു ' നേരെ പ്രക്ഷോഭ കാരികള്‍ വെടിയുണ്ടയുതിര്‍ത്തു .പ്രഫുല്ല ചാകിയുടെയും ഖുദിറാം ബോസിന്‍റെയുംനേതൃത്വത്തില്‍ മുന്‍ ജില്ല മജിസ്ട്രേട്ട് ആയിരുന്ന കിങ്ങ്സ് ഫോര്‍ഡ് സഞ്ചരിച്ചിരുന്ന വണ്ടിയില്‍ ബോംബിട്ടു .പ്രഫുല്ല പാകി പോലീസിനു പിടി കൊടുക്കാതെ സ്വയം വെടിവെച്ചു മരിച്ചു .ഖുദിറാം ബോസിനെ ബ്രിട്ടീഷ് സൈന്യം തൂക്കിക്കൊന്നു.1908 ല്‍ കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ പേരില്‍ തിലകനെ അറസ്റ്റു ചെയ്തു.ഇതില്‍ പ്രതിഷേധിച്ച് ബോംബയിലെ തൊഴിലാളികള്‍ നടത്തിയ ഹര്‍ത്താലിനു നേരെ വെടിവെപ്പുണ്ടാകുകയും 15 പേര്‍ മരിക്കുകയും ചെയ്തു .ബോംബയിലെ ഹര്‍ത്താലിനെ ഇന്ത്യന്‍ തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പെന്നും സംഘട്ടനങ്ങളെ വിപ്ലവപരമായ സംഘട്ടനങ്ങളെന്നും ലെനിന്‍ വിശേഷിപ്പിച്ചു.
വിപ്ലവസംഘങ്ങള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യകാലഘട്ടം മുതല്‍ തന്നെ ബ്രിട്ടീഷ് നിഷ്ടൂരതകള്‍ക്കെതിരെ സായുധ സമരങ്ങള്‍ രൂപപ്പെട്ടിരുന്നു .സാഹസികരായ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ 20 -o നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ഇത്തരം ഗ്രൂപ്പുകള്‍ സംഘടനാരൂപം കൈവരിച്ചു.ബംഗാള്‍ വിഭജനത്തിനെതിരായ സമരങ്ങളും ഒന്നാം ലോകമഹായുദ്ധവും കോണ്‍ഗ്രസിലെ മിതവാദി നേതൃത്വത്തിന്‍റെ ഒത്തു തീര്‍പ്പു സമീപനങ്ങളും വിപ്ലവപാതയിലേക്ക് യുവാക്കളെയും വിദ്യാര്‍ഥികളെയും കൂടുതല്‍ കൂടുതല്‍ ആകൃഷ്ടരാക്കി.1902 -ല്‍ രൂപീകൃതമായ അനുശീലന്‍ സമിതി ബ്രിട്ടീഷ് കാര്‍ക്കെതിരെ സായുധകലാപ ശ്രമം നടത്തി .1913 ല്‍ വിദേശ ഇന്ത്യക്കാരുടെ നേതൃത്വത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് രൂപീകരിച്ച ഗദ്ദര്‍ പാര്‍ട്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സമരത്തിനു ആഹ്വാനം ചെയ്യുകയും ഇന്ത്യയിലേക്ക് ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്തു .1914 ല്‍ അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിച്ചിരുന്ന ഗദ്ദര്‍ വിപ്ലവകാരികള്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ദേശീയ സേനയില്‍ ചേര്‍ന്ന് കലാപസംഘടനകള്‍ ഉണ്ടാക്കുകയും ചെയ്തു.റാഷ് ബിഹാരി ബോസ്, സചീന്ദ്ര നാഥ് സന്യാല്‍, കര്‍താര്‍ സിംഗ് ,ജഗത് സിംഗ് തുടങ്ങിയ കലാപ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ പഞ്ചാബ് മുതല്‍ സിംഗപ്പൂര്‍ വരെ കലാപം പടര്‍ന്നു പിടിച്ചു.1915 ഫെബ്രുവരി 21 നു വടക്കേ ഇന്ത്യയിലാകെ കലാപം നടത്താനും .കല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം കോട്ട പിടിച്ചെടുക്കാനും പരിപാടിയിട്ടു.രഹസ്യം പുറത്തായതിനെ തുടര്‍ന്ന് കര്‍താര്‍ സിംഗ് അടക്കം 24 പേരെ തൂക്കി കൊല്ലുകയും ബാക്കിയുള്ളവരെ നാട് കടത്തുകയും ചെയ്തു.സിംഗപ്പൂരില്‍ നടന്ന പട്ടാള കലാപത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വം റഷ്യന്‍ ജപ്പാന്‍ സേനകളുടെ സഹായത്തോടെ അടിച്ചമര്‍ത്തി .ഇതേ കാലയളവില്‍ ലാലാ ഹര്‍ഭയ്യാലിന്‍റെയും ബര്‍ക്കത്തുള്ളയുടെയും നേതൃത്വത്തില്‍ വിപ്ലവകാരികള്‍ കാബൂളില്‍ താല്‍ക്കാലിക ഇന്ത്യന്‍ സര്‍ക്കാര്‍ രൂപീകരിച്ചു .
കമ്യൂണിസ്റ്റു പാര്‍ട്ടി രൂപീകരണം .
സാര്‍വദേശീയ തലത്തില്‍ നടന്നിരുന്ന സാമ്രാജ്യത്വ -മുതലാളിത്തവിരുദ്ധ തൊഴിലാളി സമരങ്ങള്‍ തുടക്കം മുതലേ ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ ആവേശം കൊള്ളിച്ചിരുന്നു.വിദേശങ്ങളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരുടെ സ്വാധീനവും വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ വളര്‍ച്ചയും ഇംഗ്ലീഷ് വിദ്യാഭാസത്തിന്‍റെ വ്യാപനവും പുരോഗമന ആശയങ്ങളെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു .റഷ്യന്‍ വിപ്ലവ വിജയത്തിന് മുന്‍പ് തന്നെ വിവേകാനന്ദന്‍റെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും സോഷ്യലിസത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.ലാലാ ഹര്‍ദയാലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും 1912 ല്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളും സോഷ്യലിസ്റ്റു വ്യവസ്ഥയും ഇന്ത്യാക്കാര്‍ക്ക് പരിചയപ്പെടുത്തി .ഒക്ടോബര്‍ വിപ്ലവത്തിന്‍റെ വിജയത്തെ തുടര്‍ന്ന് ഗദ്ദര്‍ വിപ്ലവകാരികള്‍ അടക്കമുള്ള ഒട്ടേറെ പോരാട്ടസംഘങ്ങളുടെ നേതാക്കള്‍ റഷ്യയില്‍ പോയി ലെനിനെ കാണുകയും കമ്യൂണിസ്റ്റ് തത്വങ്ങളെ സ്വാംശീകരിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് നേരെ ബ്രിട്ടീഷ് പട്ടാളം അഴിച്ചുവിട്ട ക്രൂരമായ ആക്രമനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അഫ്ഗാനിലേക്ക് പലായനം ചെയ്ത മുഹാജിറുകളില്‍ മുപ്പതുപേര്‍ താഷ്കെന്റിലേക്ക് പോകുകയും മാര്‍ക്സിസം പഠിക്കാനുള്ള യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളായി ചേരുകയും ചെയ്തു .ഇതേ കാലയളവില്‍ മോസ്കോവില്‍ വെച്ച് നടന്ന കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷനലിന്‍റെ രണ്ടാം കോണ്‍ഗ്രസില്‍ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി എം എന്‍ റോയ് പങ്കെടുത്തു .തുടര്‍ന്ന് മുഹജിറുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ചേര്‍ത്ത് എം എന്‍ റോയിയുടെ നേതൃത്വത്തില്‍ 1920 ഒക്ടോബര്‍ 17 നു താഷ്കെന്റില്‍ വെച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായി .സമ്മേളനം പി ഷഫീക്കിനെ പാര്‍ട്ടി സെക്രട്ടറി ആയി തെരഞ്ഞെടുത്തു .
.ഇതേ കാലയളവില്‍ തന്നെ തൊഴിലാളികളുടെയും വിപ്ലവകാരികളുടെയും നേതൃത്വത്തില്‍ ബോംബെ, കല്‍ക്കത്ത, മദ്രാസ്,ലാഹോര്‍,ബനാറസ് തുടങ്ങിയ നഗരങ്ങളില്‍ കമ്യൂണിസ്റ്റു ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. റൗലറ്റു ആക്റ്റ്,ജാലിയന്‍ വാല ബാഗ് കൂട്ടക്കൊല ,മുതലാളിത്ത ചൂഷണം തുടങ്ങിയവക്കെതിരെ സോഷ്യലിസ്റ്റ് ആശയഗതി ഉള്‍ക്കൊണ്ട വിപ്ലവകാരികളുടെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി ബഹുജനസമരങ്ങളായിരുന്നു ഇതിനടിസ്ഥാനം.1919 അവസാനത്തിലും 1920 ആരംഭത്തിലുമായി നടന്ന ഈ സമരങ്ങളില്‍ കാന്‍പൂരില്‍ 17000 മില്‍ തൊഴിലാളികളും ജബല്‍ പൂരില്‍ 16000 റെയില്‍വെ തൊഴിലാളികളും കല്‍ക്കത്തയില്‍ 35000 ചണതൊഴിലാളികളും ബോംബയില്‍ 2 ലക്ഷം തൊഴിലാളികളും ഷോലാപ്പൂരില്‍ 16000 തുണിമില്‍ തൊഴിലാളികളും 20000 പണ്ടിക തൊഴിലാളികളും ടാറ്റാ ഉരുക്ക് ഫാക്ടറിയിലെ 40000 തൊഴിലാളികളും മദ്രാസില്‍ 17000 തൊഴിലാളികളും അഹമ്മദാബാദില്‍ 25000 തുണിമില്‍ തൊഴിലാളികളും പണിമുടക്കില്‍ ഏര്‍പ്പെട്ടു ..
പൂര്‍ണ്ണ സ്വാതന്ത്ര്യം,സമൂലമായ സാമ്പത്തിക സാമൂഹ്യ പരിഷ്കാരങ്ങള്‍ തുടങ്ങിയവയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെന്നു ആദ്യ സമ്മേളനത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടു.പെഷവാര്‍ ഗൂഡാലോചന കേസിനെ തുടര്‍ന്ന് താഷ്കെന്റില്‍ രൂപീകൃതമായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തകരുകയും 1925 ല്‍ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കാന്‍പൂരില്‍ ഒത്തു ചേര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുന:സംഘടിപ്പിക്കുകയും ചെയ്തു .
പെഷവാര്‍ -കോണ്‍പൂര്‍ മീററ്റ് ഗൂഡാലോചന കേസുകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ത്യാഗോജ്ജ്വലമായ പങ്കിനെ അടയാളപ്പെടുത്തുന്നതാണ് മേല്‍ സൂചിപിച്ച കേസുകള്‍ .ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ തുടര്‍ന്ന് ലോകത്താകെ അലയടിച്ചുയര്‍ന്ന തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഭയാശങ്കയിലാക്കി.ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒത്തു തീര്‍പ്പു സമരങ്ങളെ അതിലംഘിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ഉശിരന്‍ പണിമുടക്ക് സമരങ്ങള്‍ ദേശീയവിപ്ലവമായി പരിണമിക്കുകയാണോ എന്നു ആശങ്കപ്പെട്ടു.കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുളയിലെ തന്നെ നുള്ളാന്‍ ബ്രിട്ടീഷ് പാര്‍ലിമെന്‍റ് വരെ നീണ്ട ഗൂഡാലോചനയുടെ പരിണിതഫലമായിരുന്നു പ്രസ്തുത കേസുകള്‍.താഷ്കെന്റിലെ പരിശീലനത്തിന് ശേഷം സ്വതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങിയ കമ്യൂണിസ്റ്റ്‌പാര്‍ട്ടി പ്രവര്‍ത്തകരെ 5 ബോള്‍ഷെവിക് ഗൂഡാലോചന കേസുകള്‍ ആരോപിച്ച് അറസ്റ്റു ചെയ്ത് പെഷവാര്‍ കോടതിയില്‍ ഹാജരാക്കി ശിക്ഷിച്ചതായിരുന്നു പെഷവാര്‍ ഗൂഡാലോചന കേസ്.കേസിന്റെ വിധിയില്‍ കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹ പരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ പരമാധികാരം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തുകയാണെന്നും ബ്രിട്ടീഷ് കോടതി ആരോപിച്ചു .
1921 ല്‍ അഹമ്മദാബാദിലും 1922 ല്‍ ഗയയിലും നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്‍റെ പുത്രികപദവി എന്ന ആശയം നിരാകരിച്ച് ഇന്ത്യക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കമ്യൂണിസ്റ്റു പാര്‍ട്ടി ഉന്നയിച്ചു .പാര്‍ട്ടി തൊഴിലാളി കര്‍ഷക സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുകയും AITUC പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തു .ട്രേഡ് യൂണിയനുകളുടെ എണ്ണവും അംഗസംഖ്യയും നാള്‍ക്കുനാള്‍ വര്‍ധിച്ചു.
തൊഴിലാളികളെയും കൃഷിക്കാരെയും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിക്കുന്നുവെന്നാരോപിച്ച് വിവിധ പ്രവിശ്യകളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ ഷൌക്കത്ത് ഉസ്മാനി ,ഡാങ്കെ,ഗുലാം ഹുസൈന്‍ ,മുസഫര്‍ അഹമ്മദ്,നളിനി ഗുപ്ത ,ശിങ്കാര വേലു ചെട്ടിയാര്‍ ,രാമചന്ദ്ര ലാല്‍ ശര്‍മ ,എം എന്‍ റോയി എന്നിവരെ പ്രതികളാക്കി കോണ്‍പൂര്‍ ബോള്‍ഷെവിക് ഗൂഡാലോചനകേസ് ചാര്‍ജ്ജ് ചെയ്തു .
കോണ്‍പൂര്‍ ഗൂഡാലോചന കേസിനെതിരെ വന്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നു എങ്കിലും കോണ്‍ഗ്രസ് നേതൃത്വം പോലിസ് നടപടിയെ എതിര്‍ക്കാന്‍ തയ്യാറായില്ല .കോണ്‍ഗ്രസ് നേതാവായ ആനിബസന്‍റ് ഇന്ത്യയില്‍ വിപ്ലവകരമായ ഗൂഡാലോചന നടക്കുന്നതിന്‍റെ തെളിവായി കോണ്‍പൂര്‍ ഗൂഡാലോചന കേസിനെ ഉയര്‍ത്തിക്കാണിച്ചു.കൃഷിക്കാരേയും തൊഴിലാളികളെയും ബഹുജനങ്ങളെയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അണിനിരത്താന്‍ 1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി യുടെ നേതൃത്വത്തില്‍ കര്‍ഷക-തൊഴിലാളി പാര്‍ട്ടികള്‍ രൂപം കൊണ്ടു.പ്രവിശ്യ തലങ്ങളില്‍ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ക്കും രൂപം കൊടുത്തു .പഞ്ചാബ് പ്രവിശ്യയില്‍ രൂപം കൊണ്ട യുവജന ഭാരത സഭക്ക് ഭഗത് സിംഗ് നേതൃത്വം കൊടുത്തു. കമ്യൂണിസ്റ്റ് സ്വാധീനം വര്‍ദ്ധിച്ചതിന്‍റെ ഫലമായി ഹിന്ദുസ്ഥാന്‍ റിപ്ലബ്ലിക്ക് ആര്‍മിയുടെ പേര് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ആര്‍മി എന്നാക്കി മാറ്റി .
1927 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തില്‍ ഖരഗ്പൂരില്‍ നടന്ന റെയില്‍വേ തൊഴിലാളി പണിമുടക്കില്‍ 25000 പേര്‍ പങ്കെടുത്തു. 1928 ജൂലായില്‍ നടന്ന ദക്ഷിണ റെയില്‍വേ പണിമുടക്കും 1928 ഏപ്രിലില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുത്ത ബോംബെ ടെക്സ്റ്റൈല്‍ തൊഴിലാളി പണിമുടക്കും കോണ്‍പൂര്‍ ,ഷോളാപൂര്‍ ജാംഷഡ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന തൊഴിലാളി പണിമുടക്കുകളും കര്‍ഷകസമരങ്ങളും ഇന്ത്യയെ പ്രകമ്പനം കൊള്ളിച്ചു .1928 ല്‍ അഞ്ചു ലക്ഷം തൊഴിലാളികളും 1929 ല്‍ ആറര ലക്ഷം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടു
പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ബഹുജനതൊഴിലാളി പങ്കാളിത്തം ബ്രിട്ടീഷ് അധികാരികളെയും ബൂര്‍ഷ്വാ പരിഷ്കരണവാദികളായ നേതാക്കളെയും അമ്പരപ്പിച്ചു .കടുത്ത അടിച്ചമര്‍ത്തലുകളായിരുന്നു ഫലം
.
പൊതു സുരക്ഷിതത്വ നിയമനുസരിച്ച് മൂന്നു ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളടക്കം 31 കര്‍ഷക-തൊഴിലാളി നേതാക്കളെ പ്രതികളാക്കിക്കൊണ്ട് മീററ്റ് ഗൂഡാലോചന കേസ് ചാര്‍ജ്ജു ചെയ്തു .
കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം
പ്രമാദമായ മൂന്നു ഗൂഡാലോചന കേസുകളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് കമ്യൂണിസ്റ്റു പാര്‍ട്ടി അതിന്‍റെ പ്രവര്‍ത്തന തലങ്ങള്‍ തൊഴിലാളി മേഖലകളിലാകെ വ്യാപിപ്പിച്ചു.1934 ല്‍ ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ അഖിലേന്ത്യ പണിമുടക്കിന് പാര്‍ട്ടി നേതൃത്വം കൊടുത്തു .1934 ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനകത്തു ബഹുജന സംഘടനകള്‍ രൂപീകരിക്കാനും സ്വാതന്ത്ര്യ സമരത്തി നായി ദേശീയ ഐക്യ മുന്നണി കെട്ടിപ്പടുക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായി.ഇതിന്‍റെ അടിസ്ഥാനത്തില്‍ 1936 ല്‍ അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍, പുരോഗമന റൈറ്റെഴ്സ് ഫോറം തുടങ്ങിയവ രൂപം കൊണ്ടു .1937 ല്‍ സംസ്ഥാന നിയമ നിര്‍മാണ സഭകളിലേക്കു മത്സരിക്കുകയും ചില മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്തു .ഒന്‍പതു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ ശക്തമായ സമര പോരാട്ടങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ നേതൃത്വം കൊടുത്തു .1937 -38 ല്‍ 379 പണിമുടക്കുകളിലായി ഏഴു ലക്ഷം തൊഴിലാളികള്‍ പണിമുടക്കി കോണ്‍ഗ്രസിലെ ഇടതു പക്ഷമായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുകയും കോണ്‍ഗ്രസ്സി ന്‍റെ വലതുപക്ഷ നയങ്ങളെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുകയും ചെയ്തു .
രണ്ടാം ലോക മഹായുദ്ധവും യുദ്ധ വിരുദ്ധ മുന്നേറ്റങ്ങളും
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ ശക്തമായ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കമ്യൂണിസ്റ്റു പാര്‍ട്ടി രംഗത്ത് വന്നു .ദേശീയ സമ്മര്‍ദ്ദം ശക്തമാക്കി സ്വാതന്ത്ര്യം നേടണമെന്നതായിരുന്നു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാട് .ബോംബെ നഗരത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുത്ത യുദ്ധ വിരുദ്ധ പ്രകടനം നടന്നു .1940 മാര്‍ച്ചില്‍ രണ്ടു ലക്ഷം തൊഴിലാളികള്‍ ബോംബയില്‍ പണിമുടക്കി.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി പണിമുടക്കുകള്‍ പൊട്ടി പുറപ്പെട്ടു .ലക്ഷ ക്കണക്കിന് കൃഷിക്കാര്‍ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്നു .
ഫാസിസ്റ്റ് സേന റഷ്യയെ ആക്രമിച്ചതോടെ യുദ്ധത്തിന്‍റെ സ്വഭാവത്തില്‍ മാറ്റം വന്നതായി കമ്യൂണിസ്റ്റു പാര്‍ട്ടി വിലയിരുത്തി .ആഗോള ഫാസിസം ലോക രാജ്യങ്ങളെ കീഴ്പെടുത്തിയാല്‍ കോളനി രാജ്യങ്ങളുടെ വിമോചനം അസാധ്യമാകുമെന്നും കോളനി രാജ്യങ്ങളുടെ സ്വാതന്ത്ര്യം സാധ്യമാകണമെങ്കില്‍ സോഷ്യലിസ്റ്റ് റഷ്യ നിലനില്‍ക്കണമെന്നുമുള്ള പാര്‍ട്ടിയുടെ നിലപാട് ശരിയായിരുന്നുവെന്നു ചരിത്രം രേഖപെടുത്തി .
യുദ്ധാനന്തര പോരാട്ടങ്ങളും ദേശീയ സ്വാതന്ത്ര്യവും
ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ദേശീയ പ്രസ്ഥാനത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് പാര്‍ട്ടിയെ കുറച്ചു കാലത്തേക്ക് ഒറ്റപെടുത്തി.കോണ്‍ഗ്രസ് നേതാക്കളുടെ മോചനം, ഐ എന്‍ എ തടവുകാരുടെ വിചാരണ ക്കെതിരായ സമരങ്ങള്‍ ബംഗാളക്ഷാമ കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യിലൂടെ പാര്‍ട്ടി നഷ്ടപെട്ട ജനവിശ്വാസം തിരിച്ചുപിടിച്ചു .
1946 -ല്‍ ബോംബയില്‍ ആരംഭിച്ച നാവിക കലാപത്തോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ രംഗത്തിറങ്ങിയത് സാമ്രാജ്യത്വ ഭരണത്തെയും ഇന്ത്യന്‍ ബൂര്‍ഷ്വാസിയെയും കിടിലം കൊള്ളിച്ചു 1946-1947 വര്‍ഷങ്ങളില്‍ രാജ്യമാകെ തൊഴിലാളി കര്‍ഷക സമരങ്ങളാല്‍ മുഖരിതമായി .1946 ല്‍ എ ഐ ടി യു സി നേതൃത്വത്തില്‍ നടന്ന പണിമുടക്ക് സമരങ്ങളില്‍ ഇരുപതു ലക്ഷം പേര്‍ പങ്കെടുത്തു .കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാകെ വമ്പിച്ച കാര്‍ഷിക സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന തേബാഗ ,മലബാറിലെ കാര്‍ഷിക സമരങ്ങള്‍ ,തെലുങ്കാന സമരങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ ഒരു വിപ്ലവമുന്നേററത്തിനുള്ള സാധ്യത ഒരുക്കിയതായി വിലയിരുത്തപ്പെട്ടു .നാട്ടുരാജ്യങ്ങളില്‍ .ഉത്തരവാദ പ്രക്ഷോഭങ്ങള്‍ ശക്തമായി .
ഇന്ത്യയാകെ അലയടിച്ചുയരുന്ന ബഹുജനപ്രക്ഷോഭം ഒരു വിപ്ലവ സമരമായി പരിവര്‍ത്തിക്ക പ്പെടുകയാണെന്ന സാഹചര്യം മനസ്സിലാക്കിയ ബ്രിട്ടീഷ്‌കാര്‍ ഒത്തു തീര്‍പ്പു ചര്‍ച്ചകളിലൂടെ സ്വാതന്ത്ര്യം കൈമാറാന്‍ തയ്യാറായി.
സംഗ്രഹം
ബഹുജന പ്രക്ഷോഭം വളര്‍ത്തിയെടുത്ത് ജനങ്ങളെയാകെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ അണിനിരത്തുക എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അന്തിമ വിജയത്തിലേക്ക് നയിച്ചതെന്നു സുവ്യക്തമാണ്.വൈദേശീയ ഭരണാധികാരികള്‍ക്കെതിരായി രൂപപ്പെട്ട ഒറ്റപ്പെട്ട സായുധസമരങ്ങളെ തൊഴിലാളി കര്‍ഷക സമരങ്ങളായി അത് പരിവര്‍ത്തിപ്പിക്കുകയും ബഹുജന പ്രക്ഷോഭങ്ങളായി വളര്‍ത്തിയെടുക്കുകയും ചെയ്തു .ഒത്തുതീര്‍പ്പു സമരങ്ങളിലും സമൂഹത്തിന്‍റെ ,മേല്‍ത്തട്ടിലും ഒതുങ്ങി നിന്നിരുന്ന കോണ്‍ഗ്രസിനെ ബഹുജന പാര്‍ട്ടിയാക്കി വികസിപ്പിക്കുന്നതിനും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നത്തിലും കമ്യൂണിസ്റ്റു പാര്‍ട്ടി മുഖ്യ പങ്കു വഹിച്ചു .ഇന്ത്യക്ക് വേണ്ടത് പൂര്‍ണസ്വാതന്ത്ര്യമാണെന്ന് ആദ്യമായി ആവശ്യപ്പെട്ടു .പൂര്‍ണ്ണസ്വാതന്ത്ര്യമെന്നാല്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള വിവേചനങ്ങളില്‍ നിന്നുമുള്ള മോചനമാണെന്നും സാമ്പത്തിക സാമൂഹിക പരിഷ്കാരമാണ് അതിനുള്ള അടിസ്ഥാനമെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടി .
ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ അനുഭവ യാഥാര്‍ത്യങ്ങളില്‍ നിന്നും ഊര്‍ജ്ജം സ്വാംശീകരിച്ച് സമ്പന്നാനുകൂല ഭരണകൂട നയങ്ങള്‍ക്കെതിരെയും സാമ്രാജ്യത്വത്തിന്‍റെ ആഗോളവല്‍ക്കരണ ചൂഷണനയങ്ങള്‍ക്കെതിരായും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോരാട്ടം തുടരുകയാണ്
രഘുനാഥ് ഷൊര്‍ണൂര്‍
0507913369
സ്വാതന്ത്ര്യദിനം
SHIJU SASIDHARAN
"പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ
"പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ
നിങ്ങളോടൊപ്പം ഞാനും ഇന്ന് വളരെയധികം സന്തോഷത്തിലാണ്.മഹത്തായ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഇന്ന് അതിന്‍റ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നു.ഈ വര്‍ഷം നമുക്ക് മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് ,കാരണമറിയാമല്ലോ ..ഒരു മൂന്നു ആഴ്ച മുന്‍പ് നമ്മള്‍ മലയാളികളില്‍ ഒരാള്‍ ഇന്ത്യയുടെ പ്രഥമ പൗരന്‍ ആയിരിക്കുന്നു ,അതും പിന്നോക്ക സമൂഹത്തില്‍ പെട്ട ഒരാള്‍ ..കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ജൂലായ് 25 നു കോട്ടയം കാരന്‍ ശ്രീ കെ ആര്‍ നാരയണന്‍ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു ..അതു നമ്മുടെ മഹാത്മജി സ്വപ്നം കണ്ടതിന്‍റെ ഒരു സാക്ഷാത്കാരം കൂടിയാണ് .അതു സ്വാതന്ത്ര്യം കിട്ടി അന്‍പതാമത് വര്‍ഷത്തില്‍ ആയതു അതിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നു.നമ്മുടെ കേരളം ഇപ്പോള്‍ ഭരതത്തിന്‍റെ നെറുകയില്‍ എത്തിയിരിക്കുന്നു..ഇന്ന് ഇപ്പോള്‍ ഈ ആഘോഷങ്ങള്‍ക്കായി നമുക്കൊപ്പം പങ്കു ചേര്‍ന്നത് കഴക്കൂട്ടം റോട്ടറി ക്ലബിന്‍റെ അംഗങ്ങളും കൂടിയാണ്..അവര്‍ നമ്മുടെ ഈ സ്വാതന്ത്ര്യ ദിനം അവിസ്മരണീയമായ ഒരു അനുഭവമാക്കാന്‍ നിറയെ മല്‍സരങ്ങളും പരിപാടികളും ഒക്കെ ആസൂത്രണം ചെയ്തിട്ടുണ്ട്..അഡ്വക്കേറ്റു നാരായണന്‍ നായര്‍ നമ്മുടെ സ്കൂളിന്‍റെ ഒരു അഭ്യുദയ കാംക്ഷിയാണ്.ഇപ്പോള്‍ റോട്ടറി ക്ലബ്ബിന്‍റെ സാരഥിയായി ഇവിടെ അദ്ദേഹവും ഉള്ളത് നമുക്ക് കൂടുതല്‍ ആനന്ദം നല്‍കുന്നു. റോട്ടറി ക്ലബ്ബിന്‍റെ അംഗങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇവിടെ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ള സമീപപ്രദേശങ്ങളിലെ സ്കൂളുകളായ മാധവ വിലാസം തുണ്ടത്തില്‍ ,ജ്യോതി നിലയം ,അല്‍ ഉതുമന്‍ ,കഴക്കൂട്ടം ഗവ:, നമ്മുടെ തന്നെ ഗേള്‍സ് ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒപ്പം അധ്യാപകര്‍ക്കും സ്വാഗതം ആശംസിക്കുന്നു .ഒപ്പം എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ "
കൃഷ്‌ണമ്മ ടീച്ചറിന്‍റെ വാക്കുകള്‍ ......അതിന്‍റെ തുടര്‍ച്ചയായി ഉണ്ടായ കരഘോഷം, മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്‍റെ ഏകദേശമുള്ള ചരിത്രം മുഴുവന്‍ പഠിച്ച വര്‍ഷമാണ് എന്‍റെ പത്താം ക്ലാസ്സ് കാലഘട്ടം..അന്‍പതാം സ്വാതന്ത്ര്യദിനം അതിന്‍റെ പേരിലുള്ള ആഘോഷങ്ങളുടെ പേരില്‍ എല്ലാ സംഘടനകളും നിറയെ പ്രശ്നോത്തരികള്‍ സംഘടിപ്പിച്ച വര്‍ഷം .പത്താം ക്ലാസ്സുകാരന്‍റെ ആവേശം,ചരിത്രത്തോടുള്ള താല്പര്യം ഒക്കെ എന്‍റെ സ്കൂളിന്‍റെ ക്വിസ് ടീമിന്‍റെ ഒരംഗമായി എന്നെ മാറ്റി .അതുകൊണ്ട് തന്നെ എനിക്കും ഈ സ്വാതന്ത്ര്യദിനം പ്രധാനമാണ്..
അങ്ങനെ മല്‍സരങ്ങള്‍ ആരംഭിക്കുന്നു ..ആകെ ആവേശമാണ്.പെണ്‍കുട്ടികളുടെ പാദസ്പര്‍ശം ഏല്‍ക്കാന്‍ കൊതിച്ച മുസ്ലിം ബോയ്സ് ഹൈസ്കൂള്‍ ഇന്ന് വിവിധ സ്കൂളുകളിലെ പെണ്‍കിടാങ്ങളുടെ സന്നിധ്യത്തില്‍ വളരെ സന്തോഷത്തിലാണ്.മലയാളം പ്രസംഗ മല്‍സരത്തിനുള്ളവരെ പത്തു ഡി യിലേക്ക് ചെല്ലാനുള്ള അറിയിപ്പാണ് ഇപ്പോള്‍ കേള്‍ക്കുന്നത് .രാജേഷ് ആണ് അതിലേക്കുള്ള പ്രതിനിധി.അവിടെ ചെന്ന് വിഷയം വാങ്ങി ഒരു മൂന്നു മിനിട്ട് തയ്യാറെടുപ്പിനായി അടുത്ത റൂമിലേക്ക്..അത് കഴിഞ്ഞു ജഡ്‌ജുമാരുടെ മുന്‍പിലേക്ക് .അതിനിടയില്‍ തന്നെ ഇംഗ്ലിഷ് മത്സരത്തിനും വിളിവരുന്നു ..അതില്‍ എന്‍റെ ഊഴമാണ് വിഷയം വാങ്ങി മൂന്ന് മിനിട്ടിനു ശേഷം വിധികര്‍ത്താക്കളുടെ മുന്‍പിലേക്ക് എത്തുമ്പോള്‍ തന്നെ ഞാന്‍ വിറച്ചു തുടങ്ങി എന്നു ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നു..വിജയലക്ഷ്മി (കണക്കു )ടീച്ചറും മറ്റു രണ്ടുപേരുടെയും മുന്‍പില്‍ അറിയാവുന്നത് പോലും പറയാനാകാതെ നിന്നു.ഒടുവില്‍ ഒന്നര മിനുട്ട് കൊണ്ടു ആ ചടങ്ങ് അവസാനിപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ എന്താ ഒരു ആശ്വാസം .ഒരു ഇംഗ്ലിഷ് പ്രസംഗമൊക്കെ നടത്താനുള്ള കെല്‍പ്പു എനിക്കുണ്ടോ എന്ന ന്യായമായ സംശയം എനിക്കു തോന്നിയപ്പോള്‍ പുറത്തുണ്ടായിരുന്നവര്‍ക്കു പക്ഷെ എനിക്കെന്തോ പറ്റി എന്നുള്ള സംശയം ..
രാവിലെ തുടങ്ങിയ മത്സരങ്ങള്‍ ഉച്ചയായപ്പോഴേക്കും ഏകദേശം കഴിഞ്ഞിരുന്നു..മലയാള പ്രസംഗ മത്സരത്തിലും ഉപന്യാസത്തിലും രാജേഷ് രണ്ടാം സ്ഥാനം നേടിയിരുന്നു .ആതിഥേയര്‍ക്കു മുഖം രക്ഷിക്കാന്‍ ഇത് മാത്രം പോര എന്ന് ടീച്ചര്‍മാര്‍ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.ദേശഭക്തി ഗാനം, മലയാളം ഇംഗ്ലീഷ് ഉപന്യാസ രചന,ഇങ്ങനെ പോകുന്നു മറ്റു മല്‍സരങ്ങള്‍.
ഉച്ചകഴിഞ്ഞു ആഹാരമൊക്കെ കഴിഞ്ഞു,ഇനിയാണ് അഭിമാനപ്പോരാട്ടം ..ഒരാഴ്ച മുന്‍പ് എസ് ബി ടി നടത്തിയ പ്രശ്നോത്തരിയില്‍ ഞങ്ങളെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയവര്‍ -മാധവവിലാസം സ്കൂളിലെ സിജുവും ഷംനാദും..അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അനീഷ് അവര്‍ക്ക് മല്‍സരത്തിനു മുന്‍പ് നോക്കാന്‍ ആയി നല്‍കിയ ബുക്ക് അതില്‍ നിന്നുള്ള ചില ചോദ്യങ്ങള്‍ ചോദിച്ചു ..ആ ബുക്ക് നോക്കിയത് കൊണ്ടാകണം അവര്‍ അത് പറഞ്ഞത് .ഫലം അവര്‍ക്ക് ഒന്നാം സ്ഥാനം ..എന്നോടൊപ്പം അന്ന് അനീഷ് ഉണ്ടായിരുന്നു എങ്കിലും രാജേഷ് ആണ് മല്‍സരിക്കാന്‍ അവസരം ലഭിച്ചത് ,അത് കൊണ്ട് അവന്‍ അതിന്‍റെ നീരസം ഇങ്ങനെ തീര്‍ത്തതാകാം എന്ന് ഞാന്‍ സംശയിക്കുന്നു..അത് ടീച്ചറോട് പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.പിന്നീട് അത് തമാശയായി എങ്കിലും അന്ന് അത് ഞാന്‍ എന്‍റെ ഉറപ്പുള്ള ഒരു വിശ്വാസമായി കണക്ക് കൂട്ടി .എന്തായാലും ഇന്ന് ഗോപകുമാര്‍ ആണ് എന്‍റെ കൂടെ..മുന്‍പില്‍ സിജുവിന്‍റെ ടീം ..അടുത്ത് ജ്യോതി നിലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍ ..പേര് പറഞ്ഞു പരിച്ചയപെടുത്തിയപ്പോള്‍ ആണ് എനിക്ക് പേര് കിട്ടിയത്,'നീത' ഇതെന്തു പേര്..ആദ്യമായാണ് അങ്ങനെ ഒന്ന്..എന്തായാലും അവളോട് എനിക്ക് അത്ര പ്രതിപത്തി പോര .ഒരു കണ്ണാടി വെച്ച് ബുജിയെ പോലെ ഇരിക്കുന്നു .അവള്‍ക്കാണ് ഇംഗ്ലിഷ് പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം ..എന്തായാലും ആ മല്‍സരത്തില്‍ ഉണ്ടായ പോലെ ഒരു ദുരന്തം ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല ..ആത്മ വിശ്വാസം വളരെയധികം കൈമുതലായി ഉണ്ട് ..കാരണം കുറച്ചു മാസങ്ങളായി ഈ പരിപാടി തുടങ്ങിയിട്ട്..ഞാനും ഗോപകുമാറും കൂടിയാണ് കഴിഞ്ഞ മാസം പോത്തന്‍കോടു കഥകളി ക്ലബ്ബില്‍ നടന്ന കഥകളി ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത്..അത്തരം ഒരു വിഷയത്തിലെ സമ്മാനം കൃഷ്ണമ്മ ടീച്ചറെ സന്തോഷിപ്പിച്ചു..അതിനു ശേഷം ടീച്ചര്‍ എല്ലാ മത്സരങ്ങള്‍ക്കും ഞങ്ങളെ അയക്കാറുണ്ട്..ഇവിടെയും അങ്ങനെ ചില പ്രതീക്ഷകള്‍ ഉണ്ട്..
ടീമുകള്‍ ആയി വരിവരിയായി മത്സരിക്കുമ്പോള്‍ ഭാഗ്യത്തിനും ഒരു വലിയ പങ്കു ഉണ്ട്..നേരിട്ടുള്ള ചോദ്യങ്ങള്‍ പോലെ തന്നെ കൈമാറി വരുന്നവയും പ്രധാനം ..നാലാം ടീം ആയി ഇരിക്കുന്ന ഞങ്ങളുടെ മുന്നിലെ കഴക്കൂട്ടം ടീം ഉത്തരങ്ങള്‍ പറയാതെ ഇരിക്കേണ്ടത് എന്‍റെ പ്രാര്‍ത്ഥനയിലെ പ്രധാന ആവശ്യമാണ് ..അങ്ങനെ മൂന്നു ചോദ്യങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്കുള്ള ആദ്യ ചോദ്യം ..ഗാന്ധിജി ഇന്ത്യയില്‍ വെച്ച് പങ്കെടുത്ത ആദ്യ സമര പരിപാടി ഏതു,..പൂര്‍ണമായി ഉറപ്പില്ലാത്ത ഉത്തരമായിരുന്നിട്ടും ഞാന്‍ ചമ്പാരന്‍ എന്ന ഉത്തരത്തെ വിശ്വസിച്ചു.ആ വിശ്വാസം തന്നെ ശരിയായപ്പോള്‍ മുതല്‍ ഞങ്ങള്‍ അവിടെ ഒന്നാം സ്ഥാനക്കാരായി മാറുകയായിരുന്നു .ജ്യോതിനിലയം ഞങ്ങള്‍ക്ക് പിന്നിലായി രണ്ടാമതെത്തി...
അന്‍പതാം സ്വാതന്ത്ര്യദിനാഘോഷം അങ്ങനെ അവിസ്മരണീയമായി..ഇന്ത്യന്‍ എക്സ്പ്രസ്സ് പുറത്തിറക്കിയ india at 50 എന്ന പുസ്തകം ഒന്നാം സ്ഥാനക്കാരെ തേടിവന്നു..ഒപ്പം ക്യാഷ് പ്രൈസും..അങ്ങനെ ആ ഒരു വര്‍ഷം കുറച്ചു കാശു സമ്പാദിക്കാന്‍ കഴിഞ്ഞു എന്നത് സ്വാതന്ത്ര്യദിന ആഘോഷങ്ങളില്‍ അന്‍പതാം വര്‍ഷത്തെ വേറിട്ട് നിര്‍ത്തുന്നു
പിന്നെ ഇപ്പോള്‍ അറുപത്തി നാലാമത് സ്വാതന്ത്ര്യദിനം എത്തുമ്പോള്‍ അന്ന് പ്രശ്നോത്തരിക്കു വേണ്ടിയാണെങ്കിലും പഠിച്ച സ്വാതന്ത്ര്യസമരത്തിന്‍റെ വീര ചരിത്രങ്ങള്‍ അതിലും ഗൗരവത്തോടും ഒപ്പം ആവേശത്തോടും ഇവിടെ പ്രവാസലോകത്ത് ഓര്‍ക്കാന്‍ കഴിയുന്നു..എന്നിലെ ചരിത്രബോധം അതിനെ എല്ലാവ്യപ്തിയോടും കൂടി പടിപ്പിച്ച അധ്യാപകന്‍ ശ്രീ രാജശേഖരന്‍ സാറിനും ഭാരത് ട്യൂഷന്‍ സെന്‍ററിലെ ഉണ്ണികൃഷ്ണന്‍ സാറിനും ഈ ഓര്‍മകളിലൂടെ നന്ദി പറയാനാകുന്നു..
അന്ന് പതിനായിരങ്ങള്‍ ജീവന്‍ കൊടുത്ത് നേടിയ സ്വാതന്ത്ര്യം ,അന്ന് പടിയിറക്കിവിട്ട കച്ചവടക്കാര്‍ രൂപം മാറിയ ഭരണാധികാരികള്‍ ..ഇന്ന് അവരെ തന്നെ കച്ചവടത്തിനായി ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കുന്ന ഈ ദിവസങ്ങളില്‍ നടന്നതിലും വലിയൊരു സ്വാതന്ത്ര്യസമരം ആവശ്യമായി വരുമോ എന്ന് ഭയാശങ്കകളോടെ ഓര്‍ക്കുന്നു.. രാജ്യത്തിന്‍റെ സംസ്‌കൃതിയിലും പരമാധികാരത്തിലും ബോധം പുലര്‍ത്തുന്ന ഒരു ജനതയുടെ സചേതനമായ സാന്നിധ്യം ഭാരതത്തിന്‍റെ ഇനിയുള്ള പുരോഗതിക്ക് കരുത്തു പകരട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ ..
ഹിരോഷിമ ദിനം ഓര്‍മ്മപ്പെടുത്തുന്നത്.
SHIJU SASIDHARAN
സദാക്കോ ഒരു ജപ്പാനീസ് പെണ്‍കുട്ടി .വെളുത്ത കൊക്കുകള്‍ ഉണ്ടാക്കി വിധിയുടെ ക്രൂരതക്ക് മുന്‍പില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിച്ചവള്‍.1955 ഒക്ടോബര്‍ 25 നു ആറ്റം ബോംബ് ഉല്പാദിപ്പിച്ചു നല്‍കിയ ലുക്കീമിയ എന്ന രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങുമ്പോള്‍ അവള്‍ക്കു 12 വയസ്സ് പ്രായം.1000 വെളുത്ത കൊക്കുകള്‍ ഉണ്ടാക്കിയാല്‍ ദൈവം ഒരു വരം നല്‍കുമെന്നുമുള്ള ഒരു ജപ്പാനീസ് ഗുരുവിന്റെ ഉപദേശത്തില്‍ അവള്‍ 644 കൊക്കുകള്‍ ഉണ്ടാക്കി..അസുഖത്തിന്‍റെ കടുത്ത പീഡകല്‍ക്കിടയിലും ആതാമാവിശ്വാസവും പ്രതീക്ഷയും പുലര്‍ത്തിയ അവളുടെ ശ്രമം പക്ഷെ മരണത്തിന് മുന്‍പില്‍ പരാജയപ്പെട്ടു ..പിന്നീട് അവളുടെ കൂട്ടുകാര്‍ ബാക്കി 356 കൊക്കുകള്‍ കൂടി നിര്‍മിച്ചു അവളുടെ ഓര്‍മകളില്‍ പങ്കു ചേര്‍ന്നു.
അവള്‍ തുടങ്ങി വെച്ച ആവേശം അത് ലോകസമാധാനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വരുടെ ആശയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടി.അവളുടെ സുഹൃത്തുക്കള്‍ സ്വരൂപിച്ചു കൊണ്ട് ഹിരോഷിമ പീസ് പാര്‍ക്കില്‍ സ്വര്‍ണകൊക്കുമായുള്ള സദാക്കൊയുടെ പ്രതിമ സ്ഥാപിച്ചു..ഇന്നും വെള്ളക്കൊക്കുക ളുമായി അവളുടെ ഓര്‍മ പുതുക്കി സമാധാനത്തിന്‍റെ സന്ദേശം ലോകത്തിനു നല്‍കുന്നു..ആ പ്രതിമയുടെ താഴെ " THIS IS OUR CRY ,THIS IS OUR PRAYER , PEACE IN THE WORLD " എന്നൊരു വാചകം രേഖപെടുത്തിയിട്ടുണ്ട് .
ഹിരോഷിമയില്‍ 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗസ്റ്റ് 6 നു ഒന്നരലക്ഷത്തോളം പേര്‍ ഈ ലോകത്തു നിന്നും തുടച്ചു നീക്കപ്പെട്ടു .ഒപ്പം മാരകമായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ ,തലമുറകളോളം വിടാതെ പിന്തുടരുന്ന വൈകല്യങ്ങള്‍ ഇതൊക്കെ അവര്‍ക്ക് പകര്‍ന്നു കിട്ടി.1945 ആഗസ്റ്റ് 6 നു രാവിലെ 8 .15നു ആണ് ഹിരോഷിമയില്‍ അണുബോംബ് പതിച്ചത് ,വളരെ വ്യക്തമായി മുന്‍കൂട്ടി തയ്യാറാക്കി നടപ്പിലാക്കിയ ഒന്നായിരുന്നു...ഹിരോഷിമ,നിഗാട,കൊക്കുറ,നാഗസാക്കി നഗരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത് ഇതില്‍ ഹിരോഷിമ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍റെ പ്രധാന സൈനിക കേന്ദ്രവും,ആയുധ സംഭരണ കേന്ദ്രവും ..ഒപ്പം വാര്‍ത്താ വിനിമയ കേന്ദ്രവും ആയിരുന്നു.എന്നാല്‍ ഇവിടെ ജപ്പാനിലെ തന്നെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് സഖ്യശക്തികളുടെ ആക്രമണം അവിടുത്തെ നാട്ടുകാരെ അതിശയപെടുത്തുന്ന വിധം കുറവായിരുന്നു .ഇപ്പോള്‍ പല രേഖകളും വായിക്കുമ്പോള്‍ അണുബോംബിന്‍റെ പ്രഹര ശേഷിയുടെ ആഴം കൂട്ടാന്‍ ബോധപൂര്‍വമായി അവിടം സഖ്യകക്ഷികള്‍ സംരക്ഷിച്ചു വന്നു എന്ന് മനസ്സിലാക്കാം.
ഇവിടെ ഇങ്ങനെ ഒരു വിഷയത്തിലേക്കുള്ള വിവരങ്ങള്‍ക്ക് ഞാന്‍ ആധാരമാക്കിയിരിക്കുന്നത് കേരള ഭാഷ ഇന്‍സിസ്റ്റ്യൂട്ടിന്‍റെ പ്രോഫ.എബ്രഹാം നിധീരിയുടെ രണ്ടാം ലോക മഹായുദ്ധം എന്ന പുസ്തകമാണ് ,ഒപ്പം ചില ഇന്റര്‍നെറ്റ് സങ്കേതങ്ങളും .ഇതില്‍ ഈ പുസ്തകം രണ്ടാം ലോക മഹായുദ്ധത്തി ന്‍റെ ചരിത്രം വളരെ വിശദമായി പ്രതിപാദിക്കുന്നു..അണുബോംബ് നിര്‍മാണത്തിന്‍റെ ചരിത്രം .അത് വായിച്ചെടുക്കുമ്പോള്‍ സഖ്യകക്ഷികളുടെയും അതില്‍ തന്നെ അമേരിക്കയുടെയും ക്രൂരമായ വിനോദവും താല്പര്യങ്ങളും എല്ലാം നമുക്ക് ബോധ്യപെടും..ഹിറ്റ്ലറുടെ ക്രൂരതകള്‍ക്ക് പകരം വെക്കാന്‍ അമേരിക്ക നടത്തിയത് അതിലും ആയിരം മടങ്ങ് ഭീകരമായ നരനായാട്ടായിരുന്നു .
ന്യൂക്ലിയര്‍ ഊര്‍ജത്തിന്‍റെ സാധ്യതകളെ പറ്റി ആല്‍ബര്‍ട്ട് ഐന്‍സ്ടീന്‍ അമേരിക്കന്‍ പ്രസിഡെന്‍റ് ആയ റൂസ് വെല്‍റ്റിനു അയച്ച കത്തും അതിനെ തുടര്‍ന്ന് അമേരിക്കന്‍ ശാസ്ത്രഞ്ജന്‍മാരുടെ ഇടപെടലും സമ്മര്‍ദ്ദങ്ങളും ഒക്കെ യാണ് 250 കോടി ഡോളര്‍ ചെലവിട്ടു ഒരു ആണവഗവേഷണ കേന്ദ്രം രൂപപെടുത്താന്‍ ഇടയാക്കിയത് ജര്‍മനിയെക്കള്‍ വേഗം അണുബോംബ് നിര്‍മിക്കുക എന്നതും ,ഓപ്പന്‍ ഹീമര്‍ തുടങ്ങിയ ശാസ്ത്രജ്ഞ രുടെ ഇടപെടലുകളും ഇതിന്‍റെ പ്രവര്‍ത്തനം ത്വരിതപെടുത്തി ..'മാന്‍ഹാട്ടന്‍ പ്രൊജക്റ്റ് ' എന്നായിരുന്നു ഇതിന്‍റെ രഹസ്യ നാമം. ബ്രിട്ടന്‍ കാനഡ തുടങ്ങിയവരുടെ രഹസ്യആണവ പദ്ദതികളായ TUBE ALLOYS ,CHALK RIVER LABORATTORY തുടങ്ങിയവ ഇതിനോടൊപ്പം എകീകരിക്കപെട്ടു ..വളരെ രഹസ്യമായി നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണരൂപത്തെ കുറിച്ച് വളരെ കുറച്ചു ഉന്നതര്‍ക്ക് മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളു ..ഒടുവില്‍ അമേരിക്കയിലെ ഉട്ടാവ് മരുഭൂമിയിലെ ട്രിനിടി സൈറ്റില്‍ ഈ ബോംബ് വിജയകരമായി പരീക്ഷിക്കപ്പെട്ടു ..രണ്ടു ബോംബുകള്‍ ..റൂസ് വെല്‍ ട്ടിനെ യും ചര്‍ചിലിനെയും സൂചിപ്പിച്ചു മെലിഞ്ഞ മനുഷ്യന്‍ എന്നും തടിച്ച മനുഷ്യന്‍ എന്നും അവയ്ക്ക് പേരിട്ടു.,.ഒടുവില്‍ അത് ലിറ്റില്‍ ബോയ് എന്നും ഫാറ്റ് മാന്‍ എന്നും മാറ്റപ്പെട്ടു .
തുടര്‍ന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന ഹാരി എസ് ട്രൂമാന്‍ പ്രസിടണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു .ജപ്പാനില്‍ നിന്നും ഉയര്‍ന്നു വന്ന കടുത്ത പ്രതിരോധം സഖ്യകക്ഷികള്‍ക്ക് വിജയം അകലത്തിലാക്കി.ട്രൂമാന്‍ ജപ്പാന് നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു ..ഒരു അമേരിക്കന്‍ സൈനികനെ പോലും നഷ്ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നുള്ള സാധ്യതകളും 250 കോടി ഡോളര്‍ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്നാ വാദവും .കൂടുതല്‍ ബലം നേടിയപ്പോള്‍ ചെറുതെങ്കിലും ഉണ്ടായിരുന്ന എതിര്‍പ്പുകള്‍ ഫലിക്കാതെയായി ..ഇന്ന് ചരിത്രം വായിക്കുമ്പോള്‍ പുതിയ ഒരു ആയുധം ഉപയോഗിക്കുന്നതി ന്‍റെ ആവേശം അവരില്‍ പ്രകടമായി തോന്നുന്നു ..വാളും കുന്തവും മാറി തോക്ക് വന്നപ്പോള്‍ ഉണ്ടായ മാറ്റം അത് പോലെ അവര്‍ പുതിയ ആയുധത്തെ സ്വീകരിക്കുവാന്‍ തയ്യാറായി .അതിന്‍റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള അറിവ് ഒരു പക്ഷെ ഇല്ലായിരിക്കാം ..അല്ലെങ്കില്‍ അറിയാവുന്നവര്‍ അത് മറച്ചു പിടിച്ചതാകാം ..
എന്തായാലും ഹിരോഷിമയില്‍ അണുബോംബ് പ്രയോഗിക്കാനുള്ള തീരുമാനമായി..ഇത്തരം ഒരു തീരുമാനത്തിന് സഖ്യ കക്ഷികള്‍ക്കിടയില്‍ അന്നേ ഉള്ള കിടമത്സരങ്ങളും കാരണമായി എന്നും വായിക്കാന്‍ കഴിയുന്നു..അങ്ങനെ ആഗസ്റ്റ് 5 ഞായറാഴ്ച 'എനോള ഗേ 'എന്ന വിമാനം 'ലിറ്റില്‍ബോയ് 'യും വഹിച്ചു ഹിരോഷിമക്ക് പുറപ്പെടുന്നു..കേണല്‍ ടിബട്ട്സ് ആക്രമണം നയിക്കുന്നു..ഒപ്പം ഗ്രേറ്റ് ആര്‍ടിസ്റ്റ് എന്ന നിരീക്ഷണ വിമാനത്തില്‍ ക്യാപ്ടന്‍ സ്വീനി .മൂന്നര ലക്ഷത്തോളം വരുന്ന ഹിരോഷിമക്കാര്‍ ഓഗസ്റ്റ് ആറു തിങ്കളാഴ്ചയുടെ ദിനചര്യകളുമായി ദിവസം തുടങ്ങുന്ന നേരം ..8 .15 കഴിഞ്ഞു 17 സെക്കണ്ട് കഴിഞ്ഞപ്പോള്‍ എനോള ഗെയില്‍ നിന്നും ലിറ്റില്‍ ബോയ് അവിടെ പതിച്ചു ..ഒരു തീഗോളം ആയി രൂപപെട്ട ആ ബോംബ് തല്‍ക്ഷണം 66 ,000 പേരെ കൊന്നൊടുക്കി. ദിവസങ്ങള്‍ കൊണ്ട് ഒന്നര ലക്ഷത്തോളം പേര്‍ മരണം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു,,അതിന്‍റെ ശാപം നേടിയവര്‍ ഇനിയും തീരാത്ത വൈകല്യങ്ങളും പേറി ഇന്നും ജീവിക്കുന്നു .
ഇത് ലോകത്തെ ഞെട്ടിപ്പിച്ചപ്പോള്‍ അമേരിക്കക്ക് അത് ആവേശമായി ..ടോക്കിയോവില്‍ എന്താണ് ഇത് പ്രയോഗിക്കാത്തത് എന്ന ഒരു പത്ര പ്രതിനിധിയുടെ ചോദ്യത്തിന് അമേരിക്കന്‍ സൈനിക മേധാവിയുടെ .."അതിനു സന്ധിയാലോചിക്കാന്‍ അവിടെ ആരെങ്കിലും വേണ്ടേ " എന്ന ക്രൂരമായ ഫലിതം നിറഞ്ഞ മറുപടി തന്നെ അത് വ്യക്തമാക്കുന്നു,,പക്ഷെ അപ്പോഴും കീഴടങ്ങാന്‍ ജപ്പാന്‍ കൂട്ടാക്കിയതുമില്ല..
ഒന്നിന് പുറകെ മറ്റൊന്നുകൂടെ നടത്തിയാലെ തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകും എന്ന ഭീതി വളര്‍ത്താന്‍ കഴിയൂ എന്ന അമേരിക്കന്‍ ചിന്ത വീണ്ടും ഒരു ദുരന്തത്തിന് നാന്ദിയായി ..ഫാറ്റ്മാന്‍ അടുത്ത മനുഷ്യവേട്ടക്കു തയ്യാറായി.ടോക്ക്യോ ആണ് അടുത്ത ലക്‌ഷ്യം എന്ന് കഥ പ്രചരിച്ചു എങ്കിലും .കൊക്കുറ ആയിരുന്നു അമേരിക്ക കരുതി വെച്ചതെങ്കിലും ഒടുവില്‍ അത് നാഗസാക്കിയുടെ നിര്‍ഭാഗ്യമായി മാറി ..മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്റ്റു 9 നു രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി ..നാല്‍പ്പതിനായിരം പേര്‍ മരണത്തിലേക്ക് രക്ഷപെട്ടു ..അങ്ങനെ ആഗസ്റ്റ് മാസം എന്നും ഓര്‍ക്കാന്‍ പാകത്തിന് ജാപ്പനീസ് ജനതക്കും ലോകത്തിനും രണ്ടു ദുരന്തങ്ങള്‍ സമ്മാനിച്ചു .സദക്കോ അതിന്‍റെ ഒരു പ്രതീകമായി ഇന്നും മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഇന്ന് യു എസ് ,റഷ്യ ,ഫ്രാന്‍സ് ,ബ്രിട്ടന്‍ ,ചൈന തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യ,പാകിസ്താന്‍ ,ഉത്തര കൊറിയ ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ആണവ ശക്തികള്‍ എന്ന പേര് നേടിയിരിക്കുന്നു..ആണവ കിടമത്സരങ്ങള്‍ ക്കുമപ്പുറം ആണവ അപകടങ്ങളും നമ്മുടെ മുന്‍പില്‍ ഉണ്ടാകുന്നു..1986 ഏപ്രിലില്‍ ഉക്രയിനില്‍ ചെര്‍നോബിളില്‍ ഉണ്ടായ ദുരന്തം .. 1984 ല്‍ ഭോപാലില്‍ ഉണ്ടായ
അപകടം ഇതെല്ലാം ആണവമേഖല കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പാളീച്ചകള്‍ എത്ര വലിയ വിപത്തായി മാറുന്നു എന്നതിന് വലിയ ഉദാഹരണങ്ങള്‍ ആകുന്നു .ഇത്തരം ദുരന്തങ്ങളില്‍ മരണം ഒരു ആശ്വാസമാണെന്ന് ചരിത്രം രേഖപെടുത്തുമ്പോള്‍ വ്യക്തമാകുന്നത് അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ഭീകരതയുടെ ആഴം തന്നെയാണ്..
വര്‍ദ്ധിച്ചു വരുന്ന ജനതയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത്തരം പദ്ധതികള്‍ വേണ്ടി വരുന്നു എന്ന വാദം ഈ ദുരന്തങ്ങള്‍ കൊണ്ട് അപ്രസക്തമാകുന്നു..ഭാരതം പോലെ ജനസാന്ദ്രതയേറിയ ഒരു രാജ്യത്തു ഇത്തരം ആണവനിലയങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നതും ഒരു പ്രധാന വിഷയമാണ്..ഭോപാല്‍ ദുരന്തവും അതിനോടനുബന്ധിച്ചുള്ള സമീപകാല പ്രശ്നങ്ങളും ഇന്ന് കൂടുതല്‍ രാഷ്ട്രീയമാനം നേടുമ്പോള്‍ അതിന്‍റെ യഥാര്‍ഥമായ ഭീകരത നാം മറന്നു പോകുന്നോ എന്ന് ഗൌരവകരമായി ചിന്തിക്കേണ്ടതാണ് .
യുദ്ധം എന്നതിന്‍റെ ഭീകരത നമ്മള്‍ അംഗീകരിക്കുന്ന കാലത്ത് തന്നെയാണ് ഓരോ രാജ്യങ്ങളും അവരുടെ ആയുധശേഖരം വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത്..ഇന്ന് ലോകത്തില്‍ മറ്റു രാജ്യങ്ങളുടെ ആണവ നിലയങ്ങളുടെ കണക്കെടുക്കാന്‍ നടക്കുന്ന അമേരിക്ക അവരുടെ ശക്തിയോ അവരുടെ ആയുധങ്ങളുടെ എണ്ണമോ വെളിപ്പെടുത്തുന്നില്ല..സമാധാന സംഘടനയായി രൂപം കൊണ്ട ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളും ഇത്തരം ആയുധ മത്സരങ്ങള്‍ ഒഴിവാക്കാന്‍ സഹായക കാരമാകുന്നില്ല..അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ കൈവരിക്കേണ്ട ബോധവും അറിവും നമ്മള്‍ സ്വയം നെടുന്നതിനോപ്പം വരുന്ന തലമുറയെയും അതിനെ കുറിച്ച് ബോധാവാന്മാരക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിനു അത്യാവശ്യമായി തീരുന്നു..
നവോദയ അല്‍-കോബാര്‍ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഹിരോഷിമ ദിന ചര്‍ച്ചക്ക് വേണ്ടി തയ്യാറാക്കിയ ആമുഖം
http://sarasamukhi.blogspot.com/2010/08/blog-post.html
http://sarasamukhi.blogspot.com/2010/08/blog-post.html
Subscribe to:
Posts (Atom)