Wednesday, September 8, 2010

കൃഷ്ണന്‍മാര്‍ തെരുവില്‍ കരയുന്നു By Thayyil

കൃഷ്ണന്‍മാര്‍ തെരുവില്‍ കരയുന്നു. ശ്രീകൃഷ്ണജയന്തി.രാജ്യം മുഴുവന്‍ ആഘോഷിക്കുന്നു .ഒപ്പം സാംസ്ക്കാരിക കേരളത്തിലും ആഘോഷിക്കുന്നു ..ആഘോഷങ്ങള്‍ നല്ലതിന് .ആഘോഷങ്ങളും ആചാരങ്ങളും ജനനന്മക്കും ഉല്ലാസത്തിനും വേണ്ടിയാകണം,മറിച്ചു മതവിശ്വാസങ്ങളെ അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാകരുത്.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കൊച്ചു കുഞ്ഞുങ്ങളെ മുഖത്ത് ചായം തേച്ച് കിരീടവും അവര്‍ക്ക് ഉടുത്തു നടക്കാന്‍ ആകാത്ത വിധം ചേലയും ചുറ്റി തെരുവിലൂടെ കിലോമീറ്ററോളം നടത്തുന്നു.സാക്ഷാല്‍ ശ്രീകൃഷ്ണന്‍റെ അവതാരം പാവം കുഞ്ഞുങ്ങള്‍ നടന്നു കാലു കഴച്ചു കരയുന്നു.ഇത് ഒരു ആചാരത്തിന്‍റെയും മതത്തിന്‍റെയും ഭാഗം .ഇത് നടത്തുന്നതോ R S S കാരോ B J P കാരോ ആണ് .ഒപ്പം ആ മതത്തിന്‍റെ തീവ്രത ഇത്തരം ആഘോഷങ്ങളുമായി ബന്ധപ്പെടുന്ന കുടുംബങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നു.പിന്നീട് ഈ സ്വാധീനത്തില്‍ യുവാക്കളെ സംഘടിപ്പിക്കുകയും ആയുധമണിക്കുകയും ചെയ്യുന്നു .ഈ രീതി തന്നെയാണ് ഫ്രീഡം പരേഡിലൂടെ പോപ്പുലര്‍ ഫ്രണ്ട്കാരും ചെയ്യുന്നത്.ഈ പ്രവര്‍ത്തനങ്ങള്‍ മാനസികമായും സാമൂഹികവുമായ മനുഷ്യന്‍റെ വളര്‍ച്ചക്ക് തടസ്സം സൃഷ്ടിക്കുന്നു.ഈ പടയോരുക്കത്തെ തടയിടേണ്ടതു മാനുഷികമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമായിരിക്കും ..അതിനു അക്ഷരത്തിലൂടെ ഒരുമിക്കാം. സന്തോഷ്‌ തയ്യില്‍

No comments:

Post a Comment