Friday, October 1, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും - മാഗസിന്‍ - അക്ഷരം

വിശ്വസിച്ചാലും ഇല്ലെങ്കിലും - മാഗസിന്‍ - അക്ഷരം
സന്തോഷ്‌ തയ്യില്‍


ഇതു ഒരു വടവൃക്ഷം ,ഒരുപാട് പഴക്കം ഉണ്ടതിന് .ഇതിന്‍റെ തടിയിലേക്ക് നോക്കൂ ,വിവിധങ്ങളായ രൂപങ്ങള്‍ തെളിഞ്ഞു കാണാം .ഇതിന്‍റെ പിന്നില്‍ ചില ഐതിഹ്യങ്ങള്‍ മറഞ്ഞുകിടക്കുന്നുണ്ട് .ഇതിനെ കുറിച്ച് ഈ നാട്ടുകാരനായ രാമന്‍ചേട്ടനോട് ചോദിക്കാം.ഇതിനിടക്ക്‌ പലതരത്തിലുള്ള വീഡിയോകള്‍ മിന്നിമറയുന്നത് കാണാം.രാമന്‍ ചേട്ടന്‍ വൃക്ഷത്തെകുറിച്ച് വിശദീകരിക്കുകയായിരുന്നു .എനിക്കു ഓര്‍മയുള്ള കാലം മുതല്‍ ഈ മരം ഇവിടുണ്ട് .ഈ അടുത്തിടെ ആയിട്ടാണ് മരത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങിയത് .ഇതിനടിയില്‍ കൂടി ചില സമയങ്ങളില്‍ പാമ്പ്‌ ഇഴയുന്നത്‌ കാണാം .വീണ്ടും മരത്തിന്റെ ചിത്രങ്ങള്‍ ഒരു നീലവെളിച്ചത്തിന്റെ മറയോടെ അവ്യക്തതയോടെ മിന്നിമറയുന്നത് കാണാം .അപ്പോഴും ഗ്രാമീണനായ രാമേട്ടന്റെ വിശദീകരണം അച്ചടിഭാഷയില്‍ തുടരുന്നത് കാണാം .പിന്നെ ആ വഴി പോകുന്നവരെ ആ നാട്ടുകാര്‍ അല്ലെങ്കിലും അവരെ ആ നാട്ടുകാരാക്കി ,അവരുടെയും അഭിപ്രായങ്ങള്‍ ആരായുന്നത് കാണാം .പറ്റുമെങ്കില്‍ പാമ്പിന്റെ പടവും (നീര്‍ക്കൊലിയായാലും വിരോധമില്ല).ഇതു ഒരു മര്‍ഡോക്ക് ചാനലുകാരന്റെ തത്രപ്പാട് .ഇല്ലാത്ത അന്ധവിശ്വാസം സൃഷ്ടിക്കാനുള്ള തത്രപ്പാട് .പണ്ടെങ്ങോ മുത്തശ്ശിക്കഥയില്‍ കേട്ട യക്ഷിയും മാടനെയും അത്തരം ദുര്‍വിശ്വസങ്ങളേയും തിരിച്ചുവിളിക്കാനുള്ള പരിശ്രമം ആണ് ചാനലിന്റെ ശ്രമം ..കഴിഞ്ഞ ദിവസം ചാനലില്‍ കണ്ട രംഗം ,ഒരു മരം മുറിഞ്ഞു വീഴുന്നതിന്റെ അവ്യക്തദൃശ്യം ,പിന്നെ കാണുന്നത് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വ്യകതമായ ദൃശ്യം .അപ്പോള്‍ അവതാരകന്‍ പറയുന്നു ഈ മരം മുറിക്കാന്‍ പാമ്പ്‌ സമ്മതിക്കുന്നില്ല.മരം മുറിക്കാന്‍ വരുന്നവരെ പാമ്പ്‌ ഉപദ്രവിക്കുന്നു .സ്വാഭാവികമായും ഇതല്ലേ സംഭവിക്കുക.ഇതു ജീവിയും അതിന്റെ കൂട് ഉപദ്രവിക്കുകയോ ,മനുഷ്യന്‍ അതിന്റെ അടുത്ത് കൂടി പോയാല്‍ തന്നെ പ്രതികരിക്കുക സ്വാഭാവികം .എന്തിനു ഇല്ലാത്ത പരിവേഷം നല്‍കി വിശ്വാസവുമായി കൂട്ടിയിണക്കി മനുഷ്യമനസ്സുകളില്‍ അന്ധവിശ്വാസവും ഭയവും നിറയ്ക്കണം .ഒരു ജോത്സ്യന്‍ പറഞ്ഞത് കേട്ട് പിഞ്ചു കുഞ്ഞിനെ നിലത്തടിച്ചുകൊന്ന ഒരു അച്ഛന്റെ കഥയും നമ്മള്‍ അടുത്തിടെ കേട്ടു.മനുഷ്യന്‍ ശാസ്ത്രത്തിന്റെ പടവുകള്‍ ചവിട്ടി കയറുന്ന ഈ കാലത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ട് വരാനുള്ള ചാനലുകളുടെ ഹീനമായ ശ്രമത്തെ നാം തിരിച്ചറിയണം.ഇത്തരം ചാനലുകളുടെ സംപ്രേക്ഷണത്തിനെതിരെ കൊച്ചിയില്‍ പൊതുജനം ഒരു ജാഥ സംഘടിപ്പിച്ചിരുന്നു .ചാനലുകളുടെ ഈ ക്രൂര വിനോദത്തെ ഒറ്റപെടുത്തി ജനങ്ങളെ ബോധാവന്മാരക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് ..ഇല്ലെങ്കില്‍ ഇവര്‍ ഇവിടെ ശിലായുഗം സ്ഥാപിക്കും ,

1 comment:

  1. വരൂ നമുക്ക് ഗുഹകളില്‍ പോയി രാപ്പാര്‍ക്കാം

    ReplyDelete