Wednesday, September 8, 2010

പറയാന്‍ മറന്നത്...By Nidheesh Muthambalam

ഒന്ന്. കടല്‍ത്തീരം.. ''കടല്‍ത്തീരം പ്രണയികള്‍ക്ക് ഉള്ളതല്ലേ... നമുക്കിവിടെ എന്ത് ചെയ്യാന്‍...?'' ''എന്നോ നമ്മുടെ കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞതല്ലേ....'' ജമീലയുടെ ചോദ്യത്തിന്,,അരവിയുടെ ഉത്തരം ഇങ്ങിനെയായിരുന്നു.. ജമീല-നഗരത്തിലെ പ്രശസ്തമായ കോളേജിലെ സുവോളജി പ്രോഫെസ്സര്‍ .. അരവിന്ദന്‍ -അതെ നഗരത്തിലെ ഒരു പത്രത്തിന്റെ സബ് എഡിറ്റര്‍ വര്‍ണങ്ങള്‍ വാരി വിതറിയ കലാലയ ജീവിതത്തിലെ ഒരേ സൌഹൃതം പന്കിട്ടവര്‍.. ''അരവീ ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ഓര്‍ക്കുമ്പോള്‍ നമ്മള്‍ എന്താണ് നേടിയത്...?'' കടല്‍ തിരകളിലെക്കും അരവിയുടെ മുഖത്തേക്കും മാറിമാറി നോക്കി ജമീല ചോദിച്ചു.. '' ജീവിതത്തിന്റെ കണക്കെടുപ്പുകളില്‍ എനിക്ക് വിശ്വാസമില്ല ജമീലാ..."അരവിയുടെ വാക്കുകള്‍ ഉറച്ചതായിരുന്നു.. ഇങ്ങനെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവര്‍ മെല്ലെ നടന്നു... രണ്ട്; നഗരക്കാഴ്ചകള്‍... ഇനി ഈ കഥയിലേക്ക്‌ കഥാകൃത്ത്‌ രംഗപ്രവേശം നടത്തുകയാണ്... നമ്മളിപ്പോള്‍ കാണുന്നത് അരവിയും ,ജമീലയും തിരകുകള്‍ക്കിടയിലൂടെ നടന്നു വരുന്നതാണ്, ഇരുവരും സഹപാഠികള്‍ ആയിരുന്നു എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ,, ഏതോ ഒരു നിയോഗം പോലെ ഈ നഗരത്തില്‍ വെച്ച് അവര്‍ കണ്ടു മുട്ടകയായിരുന്നു... അരവിക്ക് ഒരു വിപ്ലവ പൂര്‍വകാലം ഓര്‍ക്കാന്‍ ഉണ്ട് ..''കുറച്ചുപേരുടെ രക്തം കൊണ്ട് എല്ലാ വാകയും പൂക്കുമെന്ന്'' സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ അരവിയും ഉണ്ടായിരുന്നു... ഇതിനിടയില്‍ പക്ഷെ ജീവിക്കാന്‍ മറന്നു പോയി...ഇപ്പോഴും എഴുത്തും പോരാട്ടവും തുടര്‍ന്ന് കൊണ്ടിരിക്കുന്നു... ജമീലക്ക് പറയാന്‍ വലിയ കഥകള്‍ ഒന്നും ഇല്ല, പഠനം കഴിഞ്ഞു ജോലികിട്ടി..വീടുകാരുടെ നിര്‍ബന്ടത്തില്‍ വിവാഹം,,പിന്നെ പോരുതപ്പെടില്ലെന്നു തോന്നിയപ്പോള്‍ വഴിപിരിഞ്ഞു...ഇത്രയും നമ്മള്‍ അറിഞ്ഞ സ്ഥിതിക്ക്‌ ഇനി ഇവരെ സ്വതന്ത്രരാക്കാം...കഥയില്‍നിന്ന് ജീവിതത്തിലേക്ക് ഇറക്കി വിടാം.... മൂന്ന്; മഴ... ഇപ്പോള്‍ അരവിയും ജമീലയും ഒരേ പ്രണയത്തിന്റെ മഴകാലം പങ്കിടുകയാണ്.. ഈ പ്രായത്തിലും പ്രണയമോ...? പ്രണയം അങ്ങനെയാണ്...ഏത് കാലത്തും ഇപ്പോഴും അത് സംഭവിക്കാം...ശക്തമായി പെയ്യുന്ന മഴയിലേക്ക്‌ അരവി കുടയുമായി ഇറങ്ങി ... കൈനീട്ടി..അരവിയുടെ കൈപിടിച്ചു കുടക്കീഴിലേക്ക്‌ ജമീലയും ചേര്‍ന്ന് നിന്നു... ''അരവീ ....'' ''ജമീലാ.....'' ഇലകൊഴിഞ്ഞ വാക മരങ്ങളും ...ബോഗന്‍ വില്ലകളും ഇന്ന് സാക്ഷികളല്ല

1 comment:

  1. I AM SORRY, THAT I DON'T KNOW TO WRITE A COMMENT ON YOUR STORY IN MALAYALAM. UNFORTUNATEL I DON'T KNOW HOW TO TYPE IN MALAYALAM IN THIS BLOG. ANY HOW, I AM NOT THAT MUCH HAPPY TO TELL YOU THAT, THE STORY IS NOT SO GOOD. NOTHING NEW IN THIS STORY. VAYICHU THUDANGIYAPPOL ORUPADU PRATHEEKSHICHU. ENNAL ARDHA RATHRIYKKU VILICHUNARTHI ILAYUM ITTU PINNE CHORILLA ENNU PARANJAPOLE AAYI... SARAMALLA. BASHAYKKU NALLA OZHUKKUNDU... VAYANAYUDE SANNIDHYAVUM ARIYUNNUNDU. SAMAYAMILLAYMAYANU PRASHNAM ENNU THONNUNNU.... INIYUM NALLA PRAMEYANGALUMAYI THANKAL EZHUTHUMENNU PRATHEEKSHIKKUNNU....

    ReplyDelete