Wednesday, September 8, 2010

ഞാന്‍... By Nidheesh Muthambalam

ഇന്നലെ-
ഞാനൊരു ഭ്രുണമായിരുന്നു
അമ്മയുടെ ഗര്‍ഭപാത്രത്തില്‍.
അവിടെ എനിക്ക്..ദു:ഖങ്ങളില്ലായിരുന്നു
സ്മൃതിയും വിസ്മ്രിതിയും ഇല്ലായിരുന്നു..
..മോഹങ്ങളും മോഹഭംഗങ്ങളും ഇല്ലായിരുന്നു
പിന്നെ...
ബദാംപിസ്തയും , കെന്റക്കിയും ഇല്ലാതെ
 ..മുലഞ്ഞെട്ടിന്റെ നിറമറിയാതെ.. അവിടെയൂറുന്ന -
വിയര്‍പ്പിന്റെ രുചിയറിയാതെ..
കുപ്പികളില്‍ നിറച്ച 'അമ്മിഞ്ഞ'യില്‍
എന്റെ ശൈ'ശവ'- മൊടുങ്ങി.
ഞാനെന്നെ പരതി -
മുല്ലപ്പൂക്കളില്‍, തെച്ചിക്കാടുകളില്‍..
മാമാലകളില്‍, ചുടുകാടുകളില്‍...
'നിറമുള്ള' തെരുവുകളില്‍ ...
ഒടുവില്‍ ..
ഞാനെന്നെ കണ്ടെത്തി..
ഹിരോഷിമയില്‍...
അയോധ്യയില്‍..
ഗുജറാത്തില്‍...മാറാടില്‍ ...
അമ്മയുടെയും, പെങ്ങളുടെയും
ചോര വീണ തെരുവുകളില്‍.....
കുറെ ചുവന്ന പൂക്കള്‍ക്കിടയില്‍ ....
----------------------------------------
                  -നിധീഷ് മുത്തമ്പലം

No comments:

Post a Comment