കൈപ്പത്തി വെറുമൊരു-
ചിഹ്നം മാത്രമല്ല,
ഇനിയൊരു ചിഹ്നത്തിലോതുങ്ങാന്‍-
അതിന് കഴിയുകയുമില്ല ..
വയറ്റാട്ടിയുടെ കൈപ്പത്തി -
പേറെടുക്കാന്‍ ഉള്ളതാണ്..
ജീവന്റെ തുടിപ്പുകള്‍
ഭൂമിയെ പുണരുന്നത്
ആ കൈകളിലൂടെയാണ്
ഏറ്റവും വിശുദ്ധമായ കൈപ്പത്തി...
കവിക്കും, കശാപ്പുകാരനും,
വിപ്ലവകാരിക്കും, വിമോചകനും,
പതിതനും, പാതിരിക്കും,
പ്രവാസിക്കും, പ്രണയിനിക്കും,
കൈപ്പത്തി തന്നെയാണ്
നിലനില്‍പ്പും, നിലപാടും...
പണ്ട് ഏകലവ്യനോട് ദക്ഷിണയായി
പെരുവിരല്‍ ചോദിച്ചു ഗുരു,
ഇന്ന്;ഗുരുവിന്റെ കൈപ്പത്തി വെട്ടി മാറ്റി -
പകരം വീട്ടി '' ഉത്തരാധുനിക ശിഷ്യര്‍ ''
പെരുവിരലില്‍ നിന്ന് കൈപ്പത്തിയിലെകുള്ള ദൂരം
നാളെ ശിരസ്സെട്ടുക്കുന്നിടതെക്കുണ്ടാവുമോ..?
ചിഹ്നത്തില്‍ ചിരിക്കുന്ന
കൈപ്പത്തിക്കു താഴെ
ചോരയും കണ്ണീരും പടരുമ്പോള്‍
അറ്റുവീണ കൈപ്പതിയെ നോക്കി
ദ്രോണരും,ഏകലവ്യനും ഒന്നിച്ചു ചിരിച്ചു..!
കൈപ്പത്തി-ഒരു ചിഹ്നമല്ല...
No comments:
Post a Comment