സമകാലിക കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന കുറെ പദങ്ങള്‍.. ഒരു പ്രവാസിയുടെ കണ്ണിലൂടെ അതിന്റെ യൊക്കെ അര്‍ഥങ്ങള്‍ തിരയുകയാണ്,,,ഒരു കൌതുകത്തിന് അപ്പുറം കുറെ ആശങ്കകളും മനസ്സില്‍ ഉയരുകയാണ് ..... 'ലവ് ജിഹാദ്' ,സ്വത്വ രാഷ്ട്രീയം, ബിടിവഴുതനങ്ങ, മൂന്നാര്‍,ആസിയാന്‍ ,,,,ഈ പട്ടിക തീരുന്നില്ല... ഇത്തരം വാര്‍ത്തകളില്‍ നിന്ന് നാട് വിട്ടു ജീവിക്കുന്ന ഒരാള്‍ എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത്...? എവിടെയാണ് കേരളത്തിന്..മലയാളിക്ക് പിഴക്കുന്നത്...?തീവ്രവാദതിനുപോലും വളക്കൂറുള്ള മണ്ണായി എപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് മാറിയത് ...നമുക്കറിയാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറച്ചു അധികം അഭിമാനിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍,,,, ഉയര്‍ന്ന സാക്ഷരത, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ..തുടങ്ങി എന്തിനും ഏതിനും നമ്മളാണ് മുന്നിലെന്നതു ഒരു അഹങ്കാരമായി പരിണമിചുവോ ..നമ്മള്‍ നെഞ്ചില്‍ കാത്തുവെച്ച മതേതര മൂല്യങ്ങള്‍ തകരുകയാണ്,,,,മതങ്ങളുടെ പേരില്‍ ...ദൈവങ്ങളുടെ പേരില്‍ തമ്മില്‍ തല്ലുന്നവരായി നമ്മള്‍ അധ:പതിച്ചിരിക്കുന്നു ,,,വിലക്കയറ്റവും,മറ്റ് ഉയര്‍ന്ന ജീവിത ചിലവുകളും കാരണം സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാവുമ്പോള്‍ ..തൊഴിലില്ലാത്ത ലക്ഷങ്ങള്‍ അലയുമ്പോള്‍ ..നഗരപ്രാന്തങ്ങളില്‍ ചേരികള്‍ പെരുകുമ്പോള്‍ .. എന്തിനീ വര്‍ഗീയത..എന്തിനീ തീവ്രവാദം ....പിറന്നു വീഴുന്ന കുഞ്ഞിന്റെ ജാതി ഏതാണ്...തെരുവില്‍ ചിന്തുന്ന ചോരയുടെ ജാതി ഏതാണ്..? ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച പദങ്ങള്‍ പ്രസക്തമാകുന്നത്...പാവപ്പെട്ടവന്റെ അവകാശങ്ങള്‍ നേടാന്‍ ഇനിയും പോരാട്ടങ്ങള്‍ അനിവാര്യമാവും...പക്ഷെ അതിനു വ്യക്തമായ വര്‍ഗ്ഗ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കണം പോരാടണം ,,,ഇപ്പോള്‍ കേരളത്തില്‍ സജീവമായ ചില അഭിനവ വിശുദ്ധരുടെ വര്‍ഗവീക്ഷ്നങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റങ്ങളെ തകര്‍ക്കുന്നതാണ്..ഭിന്ന രാഷ്ട്രീയം മുന്നോട്ട് വെച്ച് പ്രശ്നങ്ങളെ ഒറ്റപ്പെട്ടതാണ് എന്ന് വരുത്തി തീര്‍ക്കുന്നത് നമ്മള്‍ കാണാതെ പോകരുത് ,,,സ്ത്രീ രാഷ്ട്രീയം ..ദളിത് രാഷ്ട്രീയം ,,,ഹിജടകളുടെ രാഷ്ട്രീയം ..വേശ്യകളുടെ രാഷ്ട്രീയം ഇരകളുടെ രാഷ്ട്രീയം ...ഇങ്ങനെ പല പേരുകളില്‍ സ്വത്വ രാഷ്ട്രീയം അരങ്ങില്‍ എത്താന്‍ ശ്രമിക്കുകയാണ്...ഇതിനു പിന്നില്‍ വ്യക്തമായ ആഗോള മൂലധന -ഫണ്ടിംഗ് അജണ്ട ഉണ്ട് ..ഇത് തിരിച്ചറിഞ്ഞു പ്രതിരോധങ്ങള്‍ തീര്‍ക്കുക.... മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്നാണെന്നും..അതിനു ശാസ്ത്രീയ പരിഹാരങ്ങള്‍ ഒന്നിച്ചു തേടണമെന്നും ഉള്ള തിരിച്ചറിവില്‍ നിന്ന് പുതിയ വര്‍ഗ്ഗ വീക്ഷണങ്ങള്‍ പിറവിയെടുക്കട്ടെ ......
'വിശുദ്ധരുടെ'-വര്‍ഗ്ഗ വീക്ഷണങ്ങള്‍....
No comments:
Post a Comment